ഗര്‍ഭിണിയായ നാത്തൂന് ഡിംപിളിന്‍റെ സര്‍പ്രൈസ്, ഒന്നിച്ച് ചെയ്യുന്നതിന്‍റെ സന്തോഷം പറഞ്ഞ് താരമാതാവും

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഡിംപിള്‍ റോസ്. ഒരുകാലത്ത് അഭിനയത്തില്‍ സജീവമായിരുന്ന താരം വിവാഹത്തോടെയായിരുന്നു ഇടവേളയെടുത്തത്. അഭിനയത്തിന് ഇടവേളയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയുന്നുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഡിംപിള്‍ തന്നെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. അടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനല്‍ തുടങ്ങിയത്. പുതിയ തുടക്കത്തെക്കുറിച്ച് പറഞ്ഞെത്തിയപ്പോഴും ആരാധകര്‍ താരത്തിനൊപ്പമുണ്ടായിരുന്നു.

യാത്ര വിശേഷങ്ങളും പാചക പരീക്ഷണങ്ങളും മേക്കപ്പ് ടിപ്‌സുമൊക്കെ പങ്കുവെച്ചാണ് ഡിംപിള്‍ എത്തിക്കൊണ്ടിരിക്കുന്നത്. കുടുംബത്തിലെ ആഘോഷങ്ങളുടെ വീഡിയോയുമായും ഡിംപിള്‍ എത്താറുണ്ട്. നാത്തൂന് സര്‍പ്രൈസൊരുക്കിയതിനെക്കുറിച്ചുള്ള വീഡിയോയുമായും ഡിംപിള്‍ എത്തിയിരുന്നു. ക്രിസ്മസ് കേക്കൊരുക്കുന്നതിന്റെ വീഡിയോയും ഡിംപിള്‍ പോസ്റ്റ് ചെയ്തിരുന്നു.

ഡിംപിള്‍ മാത്രമല്ല അമ്മയും നാത്തൂനുമൊക്കെ ഇത്തവണ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അടുത്തിടെയായിരുന്നു ഡിംപിളിന്റെ കുടുംബത്തിലേക്ക് ഡിവൈന്‍ എത്തിയത്. മേഘ്‌ന വിന്‍സെന്റുമായി വിവാഹമോചനം നേടിയതിന് ശേഷമായാണ് ഡോണ്‍ ഡിവൈനിനെ ജീവിതസഖിയാക്കിയത്. വിവാഹ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു.

Dimple Rose

കേക്കില്ലാത്ത ക്രിസ്മസ് ഓര്‍ക്കാന്‍ പോലും ഇഷ്ടമല്ല. ഡിവൈന് കോഫി കേക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് അതുണ്ടാക്കാനായി തീരുമാനിക്കുകയായിരുന്നു ഡിംപിള്‍. സഹായത്തിനായി ഡിവൈനും ഡിംപിളിനൊപ്പമുണ്ടായിരുന്നു. മറിയാമ്മയും ഇവര്‍ക്കൊപ്പം ചേര്‍ന്നിരുന്നു. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഡിവൈന്‍. മോളുടെ വകയും മരുമോളുടെ വകയുമായി ഇപ്പോള്‍ സ്ഥിരം കേക്കാണെന്നായിരുന്നു അമ്മ പറഞ്ഞത്.

കേക്ക് തയ്യാറാക്കിയതിന് ശേഷം ഡിവൈനായിരുന്നു ടേസ്റ്റ് ചെയ്തത്. ഡിവൈന് പ്രിയപ്പെട്ടതായോണ്ട് അവള്‍ തന്നെ ചെയ്യട്ടെയെന്നായിരുന്നു ഡിംപിള്‍ പറഞ്ഞത്. അടുത്ത തവണത്തെ ക്രിസ്മസ് ആവുന്പോഴേക്കും വീട്ടിലെ അംഗസഖ്യ കൂടുമെന്നും എല്ലാവരും സന്തോഷത്തിലാണെന്നുമായിരുന്നു അമ്മയുടെ കമന്‍റ്. ഇവരുടെ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കീഴില്‍ കമന്‍റുകളുമായെത്തിയത്.

മാമാങ്കം നായികയുടെ മനോഹര ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X