മുസ്ലീങ്ങള്‍ ചെയ്യുന്നതല്ലേ! നിങ്ങളെന്തിന് എന്ന ചോദ്യങ്ങള്‍! പാച്ചുവിന്റെ സര്‍ജറിയെക്കുറിച്ച് ഡിംപിള്‍
ജീവിത വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെയായി പങ്കുവെക്കാറുണ്ട് ഡിംപിള്‍ റോസ്. ഇപ്പോഴിതാ മകന്റെ സര്‍ജറിയെക്കുറിച്ചാണ് പുതിയ വ്‌ളോഗ്. തലേ ദിവസം തന്നെ പള്ളിയില്‍ പോയിരുന്നു. ഇരട്ട സഹോദരനായ കെസ്റ്ററിന് മെഴുകുതിരിയും, പൂവുമൊക്കെ സമര്‍പ്പിച്ചിരുന്നു. ഞങ്ങളുടെ ജീവിതത്തില്‍ എന്ത് കാര്യം നടക്കുകയാണെങ്കിലും, ഇവിടെ വന്ന് പറഞ്ഞിട്ടേ പോവാറുള്ളൂ. അങ്ങനെ പോവുമ്പോള്‍ എന്തോ വലിയ സമാധാനമാണ്. പ്രാര്‍ത്ഥിച്ചായിരുന്നു അവിടെ നിന്നും ഇറങ്ങിയത്. ഇനി കുറച്ചധികം ദിവസം അവനെ പുറത്തൊന്നും കൊണ്ടുപോവാന്‍ പറ്റില്ല. അതിനാല്‍ത്തന്നെ മുടിയൊക്കെ വെട്ടിയിരുന്നു. അവന് വേണ്ട സാധനങ്ങളെല്ലാം വാങ്ങാനായിരുന്നു പോയത്. എല്ലായിടത്തും അവനെയും കൊണ്ടുപോയി. നല്ല ടെന്‍ഷനും വെപ്രാളവുമാണ്. ഇടയ്ക്ക് വെച്ച് വീഡിയോ ഒക്കെ എടുക്കാന്‍ വിട്ടുപോയി.
ചെറിയൊരു പ്രൊസീജ്യറാണെങ്കിലും, സര്‍ജറി എന്നൊക്കെ പറയുമ്പോള്‍ കുറച്ച് ടെന്‍ഷനാണ്. ഒരുപാട് മെസേജുകളും, കമന്റുകളുമൊക്കെ വരുന്നുണ്ട്. പാച്ചുവിന്റെ കണ്ടീഷനെക്കുറിച്ചാണ് എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. ഇടയ്ക്കിടയ്ക്ക് പനി വരുന്നുണ്ടായിരുന്നു. രാത്രിയാവുമ്പോഴാണ് പനിയും, വിറയലുമൊക്കെ വരുന്നത്. ഇവിടെ അടുത്തുള്ള ആശുപത്രിയില്‍ പോയി യൂറിനും, ബ്ലഡുമൊക്കെ ടെസ്റ്റ് ചെയ്തിരുന്നു. യൂറിന്‍ ഇന്‍ഫക്ഷനുണ്ടായിരുന്നു അവന്. അങ്ങനെയാണ് മെഡിസിന്‍ കഴിച്ച് തുടങ്ങിയത്. പകലൊന്നും പറയാനും മാത്രം പ്രശ്‌നമില്ലായിരുന്നു. സമ്മര്‍ ക്യാംപിലൊക്കെ പോവുന്നുണ്ടായിരുന്നു. രാത്രി ഉറക്കത്തില്‍ പനിയും, വിറയലുമൊക്കെ വരുമായിരുന്നു. പിന്നെ യൂറിന്‍ ടെസ്റ്റ് ചെയ്തപ്പോളും ഇന്‍ഫക്ഷന്‍ പോയിട്ടുണ്ടായിരുന്നില്ല. സ്ഥിരം കാണിച്ചുകൊണ്ടിരിക്കുന്ന ഡോക്ടറെ കണ്ടപ്പോഴാണ് അവന്റെ പെനിസിന്റെ സ്‌കിന്‍ കട്ടി കൂടിയതാണെന്ന് മനസിലാക്കുന്നത്. യൂറിന്‍ കള്‍ച്ചര്‍ ചെയ്തപ്പോഴും മാറ്റമില്ലായിരുന്നു.

മുസ്ലീംസ് സുന്നത്ത് എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. അത് മതപരമായ കാര്യമാണെന്നായിരുന്നു കരുതിയത്. മെഡിക്കലി ഇങ്ങനെയൊരു അവസ്ഥയുള്ളതിനെക്കുറിച്ച് അറിയില്ലായിരുന്നു. എത്രയും പെട്ടെന്ന് സര്‍ജറി ചെയ്യുന്നതാണ് നല്ലതെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. ഇത് വൈകിപ്പിച്ചാല്‍ അവന് അസുഖം വിട്ടുമാറില്ലെന്ന് പറഞ്ഞിരുന്നു. ഇത് മുസ്ലീങ്ങള്‍ ചെയ്യുന്ന കാര്യമല്ലേ, പിന്നെന്തിനാണ് നിങ്ങള്‍ ചെയ്യുന്നതെന്നായിരുന്നു ചിലരൊക്കെ ചോദിച്ചത്. അങ്ങനെയാണ് സെക്കന്‍ഡ് ഒപ്പീനിയനും, ഇതേക്കുറിച്ച് അറിയുന്നവരോടുമൊക്കെ ചോദിച്ചത്. ഇന്‍ഫക്ഷന്‍ കുറയാനായി വീണ്ടും മരുന്ന് കൊടുത്തിരുന്നു. അതിന് ശേഷം വെള്ളിയാഴ്ചയാണ് സര്‍ജറി ചെയ്തത്.
ജനറല്‍ അനസ്‌തേഷ്യ കൊടുത്തും, ലോക്കല്‍ അനസ്‌തേഷ്യ കൊടുത്തുമാണ് ഇത് ചെയ്യുന്നത്. പറഞ്ഞാല്‍ കേള്‍ക്കാവുന്ന പ്രായമുള്ളവര്‍ക്ക് ലോക്കല്‍ അനസ്‌തേഷ്യ മതി. പ്രായക്കുറവായത് കൊണ്ട് അതില്‍ ചെയ്യാന്‍ പറ്റുമോയെന്നറിയില്ല. അവനെ കരയിച്ച്, പ്രശ്‌നത്തിലാക്കി ചെയ്യണ്ട. ജനറല്‍ അനസ്‌തേഷ്യ എന്ന് മനസിലുറപ്പിച്ചാണ് പോയത്. ഒത്തിരി ടെസ്റ്റുകള്‍ ചെയ്തതിന് ശേഷമായിരുന്നു ചെയ്തത്. ലോക്കല്‍ അനസ്‌തേഷ്യയെക്കുറിച്ച് അവനോടൊന്ന് പറഞ്ഞ് നോക്കാമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. എനിക്ക് വലിയ കോണ്‍ഫിഡന്‍സില്ലായിരുന്നു അക്കാര്യത്തില്‍. അവനങ്ങനെ ഇളകാതെ കിടക്കുമോ എന്ന കാര്യത്തിലൊക്കെ കണ്‍ഫ്യൂഷനുണ്ടായിരുന്നു.
ഇതേക്കുറിച്ചൊക്കെ അറിഞ്ഞപ്പോള്‍ എനിക്ക് ഉറക്കം പോലുമില്ലായിരുന്നു. ഇത് കഴിഞ്ഞാല്‍ നല്ല വേദനയായിരിക്കും. ഓടിച്ചാടി കളിക്കാനൊന്നും പറ്റില്ലെന്ന് പറഞ്ഞിരുന്നു. ഈ ആവശ്യത്തിനാണ് പോവുന്നത്, ഇങ്ങനെയൊക്കെയാണ് എന്ന് അവനോട് പറഞ്ഞിരുന്നു. രാവിലെ 8 മണി വരെ ഭക്ഷണം കൊടുക്കാന്‍ പറ്റുള്ളൂ. അത് കഴിഞ്ഞ് വെള്ളം പോലും കൊടുക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്. അന്‍സണ്‍ ചേട്ടനും, ഡാഡിയും, ഡിവൈനും കൂടെ വന്നിരുന്നു. പേടിച്ച പോലെയൊന്നുമുണ്ടായിരുന്നില്ല. എല്ലാം കഴിഞ്ഞു. അവന് റെസ്റ്റായതിനാല്‍ അവരെ മൂന്ന് പേരെയും ഒന്നിച്ച് നിര്‍ത്തിയാല്‍ എങ്ങനെയാവും എന്നായിരുന്നു ആശങ്ക. തോമുവില്ലാതെയൊരു ജീവിതമില്ല പാച്ചുവിന്. അവന് വേണ്ട കാര്യങ്ങളെല്ലാം കൊടുത്ത് തോമു കൂടെയുണ്ടായിരുന്നു. അവന്‍ ശരിക്കും ഞങ്ങളെ ഞെട്ടിച്ചു. വേറെ ബുദ്ധിമുട്ടുകളൊന്നുമില്ല അവന്. സുഖമായിരിക്കുന്നു. വളരെ ഈസിയായി, കൂളായി അവന് എല്ലാം നേരിടാന്‍ കഴിഞ്ഞു. നിങ്ങളുടെ സ്‌നേഹവും, പിന്തുണയുമൊക്കെ എന്നും കൂടെയുണ്ടാവണമെന്നും പറഞ്ഞായിരുന്നു ഡിംപിള്‍ സംസാരം നിര്‍ത്തിയത്.


Click it and Unblock the Notifications