'ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അടിച്ചിറക്കി വിട്ടു'; ഇങ്ങനെ ടോര്‍ച്ചര്‍ ചെയ്യരുതെന്ന് ഡിംപിള്‍ റോസ്

By Desk

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഡിംപിള്‍ റോസ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമാണ് ഡിംപിള്‍. താരത്തിന്റെ വ്‌ളോഗുകള്‍ക്ക് ഒരുപാട് ആരാധകരുണ്ട്. തന്റെ കുടുംബത്തിലെ വിശേഷങ്ങളൊക്കെ ഡിംപിള്‍ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം തന്റെ 2024 നെക്കുറിച്ചുള്ള ഡിംപിളിന്റെ വീഡിയോ വൈറലായിരുന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ ഡിംപിളിന്റെ വീഡിയോയെ തെറ്റായ വ്യാഖ്യാനിക്കുകയും പുതിയ അര്‍ത്ഥങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഇതിനെതിരെ ഇപ്പോഴിതാ ഡിംപിള്‍ റോസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ചാനലിലൂടെയാണ് തന്നെക്കുറിച്ചുള്ള തെറ്റായ വാര്‍ത്ത നല്‍കിയ യൂട്യൂബ് ചാനലുകളുടെ തമ്പ്‌നെയ്‌ലുകള്‍ അടക്കം പങ്കുവച്ചു കൊണ്ട് ഡിംപിള്‍ പ്രതികരിച്ചിരിക്കുന്നത്.

Dimple Rose

ഒന്ന് രണ്ട് ലിങ്കുകള്‍ ഡിവൈന്‍ എനിക്ക് അയച്ചു തന്നു. തമ്പ്‌നെയ്ല്‍ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. 'പണമില്ലെങ്കില്‍ ആര്‍ക്കും വേണ്ട', 'ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അടിച്ചിറക്കി വിട്ടു' എന്നൊക്കെയാണ്. ഇതോടെ ഞാന്‍ തന്നെ വീഡിയോ രണ്ടാമതും കണ്ടു. എന്താണ് ഞാന്‍ പറഞ്ഞതെന്ന് അറിയാന്‍. എനിക്ക് അങ്ങനൊരു സാഹചര്യമൊന്നുമല്ല ഉള്ളത് എന്നാണ് ഡിംപിള്‍ പറയുന്നത്.

ഒരു പ്രശ്‌നമുണ്ടെന്ന് പറയുമ്പോള്‍ ഉടനെ തന്നെ ആളുകള്‍ ചിന്തിക്കുക അവരുടെ കുടുംബത്തില്‍ എന്തോ പ്രശ്‌നമുണ്ട്, വീട്ടില്‍ തമ്മില്‍ത്തല്ലാണ്, ഭാര്യയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നമുണ്ട് എന്നൊക്കെയാകും. ഒരു തരത്തിലും അല്ല. പല തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാകും. പ്രശ്‌നമുണ്ട് എന്ന് പറഞ്ഞാല്‍ അത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തല്ലോ, വിവാഹ മോചനോ കുടുംബത്തിലെ അടിയോ ഒന്നും ആയിരിക്കണമെന്നില്ല. സാമ്പത്തിക പ്രശ്‌നവും ആരോഗ്യ പ്രശ്‌നവും മാനസിക പ്രശ്‌നുമൊക്കെ ആകാനുള്ള സാധ്യതയും ഉണ്ടെന്നും ഡിംപിള്‍ ചൂണ്ടിക്കാണിക്കുന്നു.

''പ്രശ്‌നം എന്ന് പറഞ്ഞാല്‍ എല്ലാവരും ഒരു തരത്തിലാണ് ചിന്തിക്കുന്നത്. അത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. ദൈവം സഹായിച്ച് അങ്ങനെ ഒരു പ്രശ്‌നങ്ങളുമില്ല. വേറെ കുറെ പ്രശ്‌നങ്ങളുണ്ട്. എന്റെ പ്രശ്‌നങ്ങള്‍ സുഹൃത്തുക്കളോട് പോലും ഞാന്‍ പങ്കുവെക്കാറില്ല. എന്റെ കാര്യങ്ങള്‍ ഞാന്‍ തന്നെയാണ് പരിഹരിക്കുക. വേറൊരു വിശദീകരണം കണ്ടു, മമ്മിയും ഡിവൈനുമൊക്കെയായി പ്രശ്‌നമാണ്, അതിനാലാണ് ഞാന്‍ വേറൊരു ലിവിംഗ് സ്‌പേസ് തേടിയത് എന്ന്. എനിക്കറിയില്ല ഇതിനൊക്കെ എന്ത് മറുപടി നല്‍കണമെന്ന്'' ഡിംപിള്‍ പറയുന്നു.

ഭാര്യയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നമാണ്. അതിനാലാണ് ഇവിടെ താമസിക്കുന്നത് എന്നും കണ്ടു. എന്തുകൊണ്ട് ഞാന്‍ ഇവിടെ താമസിക്കുന്നു? എന്തുകൊണ്ടാണ് അവിടെ സ്ഥിരമായി നില്‍ക്കാത്തത്? ഇതിനൊക്കെ വ്യക്തമായ മറുപടി എനിക്കുണ്ട്. പക്ഷെ ഞാനത് പറയാന്‍ ആഗ്രഹിക്കുന്നില്ല. നാട്ടുകാരെ ബോധിപ്പിക്കേണ്ട കാര്യമില്ല എനിക്ക്. എനിക്ക് വേണ്ടപ്പെട്ട കുറച്ചു പേരുണ്ട്. അവരോട് ഞാന്‍ എല്ലാം വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു.

Dimple Rose

ചില സമയത്ത് ഇവര്‍ ഇടുന്ന തമ്പ്‌നെയ്ല്‍ അസഹനീയമാണ്. ടോര്‍ച്ചര്‍ ചെയ്യുന്നതാണ്. യൂട്യൂബ് ചാനല്‍ ആകുമ്പോള്‍ നെഗറ്റീവ് കേള്‍ക്കേണ്ടി വരും. ഞാന്‍ അതിന് തയ്യാറാണ്. പക്ഷെ ഇത് ബാധിക്കുന്ന വേറേയും ആളുകളുണ്ടെന്നും താരം പറയുന്നു. ആന്‍സന്‍ ചേട്ടനും പപ്പയ്ക്കും മമ്മയ്ക്കും മറ്റുള്ളവര്‍ക്കും പെട്ടെന്ന് ഇതൊക്കെ കാണുമ്പോള്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചെന്ന് വരില്ലെന്നും ഡിംപിള്‍ പറയുന്നു.

കൂടാതെ തമ്പ്‌നെയില്‍ മാത്രം കണ്ട് അതൊക്കെ ശരിയാണെന്ന് വിചാരിക്കുന്നവരുമുണ്ട. കുടുംബത്തെ ഉള്‍പ്പെടുത്താതെ വീഡിയോകള്‍ ചെയ്യാന്‍ ശ്രമിക്കണം. പല വീഡിയോകളിലും തമ്പ്‌നെയ്ല്‍ മാറ്റാന്‍ ഞാന്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിംപിള്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

More from Filmibeat

Read more about: dimple rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X