മക്കളുടെ വിവാഹത്തിന് ശേഷമാണ് മുള്‍ച്ചെടി കളഞ്ഞത്! ഡോണിന്റെ വിവാഹമോചനത്തെ കുറിച്ച് ഡിംപിളിന്റെ അമ്മ

അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും നടി ഡിംപിള്‍ റോസിന്റെ വീട്ടിലെ വിശേഷങ്ങള്‍ എല്ലായിപ്പോഴും വൈറലാണ്. യൂട്യൂബ് ചാനലിലൂടെ കുടുംബത്തിലെ ഓരോരുത്തരും ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ഏറ്റവും പുതിയതായി ഡിംപിളിന്റെ മമ്മി ഡെന്‍സി ടോണിയാണ് കിടിലനൊരു വീഡിയോയുമായി എത്തിയിരിക്കുന്നത്.

മാസം തികയുന്നതിന് മുന്‍പ് ഡിംപിള്‍ ഇരട്ടക്കുട്ടികളെ പ്രസവിക്കുകയും, അതിലൊരാളെ നഷ്ടപ്പെട്ടു പോയതടക്കം കുടുംബത്തിലെ പല പ്രശ്‌നങ്ങളും ഇതിനകം പറഞ്ഞ് കഴിഞ്ഞു. ഇത്തവണ മകന്‍ ഡോണും നടി മേഘ്‌ന വിന്‍സെന്റുമായിട്ടുള്ള വിവാഹത്തെയും വിവാഹമോചനത്തെ കുറിച്ചുമൊക്കെ ആരാധകരുടെ ചോദ്യത്തിന് മറുപടിയായി താരമാതാവ് വെളിപ്പെടുത്തിയിരിക്കുകയാണ്.

dency-tony

ക്യൂ ആന്‍ഡ് എ സെക്ഷനില്‍ സംസാരിക്കുകയായിരുന്നു ഡെന്‍സി. വീട്ടില്‍ എല്ലാവരും തമ്മിലുള്ള ഒത്തൊരുമ നന്നായി കൊണ്ടു പോകുന്നത് എങ്ങനെയാണെന്നാണ് ആദ്യ ചോദ്യം. എന്നാല്‍ തങ്ങളുടെ വീട്ടില്‍ ദേഷ്യവും വഴക്കുമെല്ലാം ഉണ്ടാവാറുണ്ട്. തനിക്ക് ഭയങ്കരമായി ദേഷ്യം വരും. എന്റെ ദേഷ്യമെന്താണെന്ന് അറിയണമെങ്കില്‍ ഡിംപിളിനോട് ചോദിച്ചാല്‍ മതിയെന്നാണ് ഡെന്‍സി പറയുന്നത്.

ഡിംപളിന്റെ മകന്‍ പാച്ചുവിന്റെ ജനനം ഏറ്റവും വിഷമം നിറഞ്ഞ ഘട്ടത്തിലായിരുന്നു. അതല്ലാതെ ജീവിതത്തിലുണ്ടായ വലിയ പ്രതിസന്ധി ഏതാണെന്ന ചോദ്യത്തിന് അത് താന്‍ യൂട്യൂബില്‍ ചാനലൊക്കെ തുടങ്ങുന്നതിന് മുന്‍പാണെന്നാണ് ഡെന്‍സി പറയുന്നത്.

'അങ്ങനെ വലിയൊരു വിഷമം ഉണ്ടായിട്ടുണ്ട്. പക്ഷെ അത് നിങ്ങളെന്നെ പരിചയപ്പെടുന്നതിനും ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിനും മുന്‍പാണ്. അതൊക്കെ കഴിഞ്ഞു പോയി, ഡോണ്‍ പുതിയൊരു ജീവിതത്തിലേക്കും വന്ന് കഴിഞ്ഞു. എന്റെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ച ഏറ്റവും വിഷമഘട്ടം അതായിരുന്നു. പക്ഷേ ഇനി അതിനെ കുറിച്ച് പറയാന്‍ താത്പര്യമില്ലെന്നാണ്', താരമാതാവ് വ്യക്തമാക്കുന്നത്.

മകന്‍ ഡോണ്‍ വേറൊരു വീടെടുത്ത് മാറി താമസിക്കുന്നതിനെ പറ്റിയുള്ള ചോദ്യത്തിന് തനിക്കതില്‍ താല്‍പര്യം മാത്രമേ ഉള്ളുവെന്നാണ് ഡെന്‍സി പറഞ്ഞത്. താനും അങ്ങനെയാണ് ജീവിച്ചത്. മകന്‍ ജനിച്ചതിന് ശേഷം ഭര്‍ത്താവിനൊപ്പം വീട് മാറി, അതുപോലെ തന്നെ തന്റെ മക്കളും മാറി താമസിക്കുമ്പോഴാണ് അവര്‍ക്ക് അവരുടേതായ സ്വതന്ത്ര്യം ഉണ്ടാവുന്നത്. എനിക്ക് നല്ലതായി തോന്നുന്നുണ്ട്. അതിലൊരു എതിര്‍പ്പുമില്ല.

ഏറെ പ്രശ്‌നമായി തോന്നിയ പ്രശ്‌നത്തെ ഭര്‍ത്താവും താനും മക്കളും മരുമകന്‍ ആന്‍സനും ചേര്‍ന്നാണ് പരിഹരിച്ചത്. അതുകൊണ്ട് ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടില്ല. ഡോണിന്റെ ഡിവോഴ്‌സും പാച്ചുവിന്റെ ജനനവും അങ്ങനെ രണ്ട് പ്രതിസന്ധികളാണ് തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത്. അത് രണ്ടും കണ്ണടച്ച് തുറക്കും മുന്‍പേ അവസാനിക്കുകയും ചെയ്തു. അതുകൊണ്ട് ഒന്നും ഓര്‍മ്മയില്ല.

dency-tony

വീട്ടില്‍ പൂക്കളുള്ള ചെടികള്‍ വളര്‍ത്താത്തത് എന്താണെന്ന് ചോദ്യത്തിനാണ് മക്കളുടെ കല്യാണം കഴിഞ്ഞ ശേഷമുള്ള ചില പ്രശ്നങ്ങളെ കുറിച്ച് ഡെന്‍സി സംസാരിച്ചത്. 'ഞങ്ങള്‍ പുതിയ വീട്ടിലേക്ക് താമസം മാറിയതിന് ശേഷം റോസപ്പൂവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. റോസ് ഗാര്‍ഡന്‍ എന്നാണ് അതറിയപ്പെട്ടത്.

ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ ഓരോ പ്രശ്‌നങ്ങളും കുഞ്ഞുകുഞ്ഞ് വിഷമങ്ങളും ഉണ്ടായിരുന്നു. പിന്നെയാണ് മക്കളുടെ വിവാഹം കഴിയുന്നത്. പെട്ടെന്നൊരു ദിവസം ചെടി വാടി പോയി തുടങ്ങി. ഇതിന് പിന്നാലെ വീട്ടിലും പല പ്രശ്‌നങ്ങള്‍ തുടങ്ങി. പിന്നീട് ഡോണിന്റെ ഒരു സുഹൃത്താണ് മുള്ളുകള്‍ ഉള്ള ചെടി വീട്ടില്‍ വെക്കുന്നതിനെ പറ്റി പറഞ്ഞത്.

ഡെന്‍സിയുടെ രണ്ട് മക്കളുടെയും വിവാഹം ഒരുമിച്ചായിരുന്നു. നടി മേഘ്ന വിന്‍സന്റും ഡിംപലിന്റെ സഹോദരനും വിവാഹിതരായ അതേ ദിവസം തന്നെയാണ് ഡിംപലിന്റെയും ആന്‍സണിന്റെയും വിവാഹം നടന്നത്. അത് സോഷ്യല്‍ മീഡിയയും ഏറെ ആഘോഷിച്ചിരുന്നു. എന്നാല്‍ പിന്നീട് ഡോണും മേഘ്നയും വിവാഹ മോചിതരായി. തുടര്‍ന്നാണ് ഡോണ്‍ ഡിവൈന്‍ ക്ലാരയെ വിവാഹം ചെയ്യുന്നത്.

പുതിയ വീടെടുത്ത് മാറിയതിന് ശേഷമായിരുന്നുവത്രെ മക്കളുടെ വിവാഹം നടന്നത്. അന്ന് ആ വീട്ടില്‍ നിറയെ റോസ് ചെടികള്‍ ഉണ്ടായിരുന്നു. റോസ് ഗാര്‍ഡന്‍ എന്ന പേരില്‍ പല തരത്തിലുള്ള റോസ് പൂക്കളുമുള്ള ഒരു ഗാര്‍ഡന്‍. കല്യാണം കഴിഞ്ഞതിന് ശേഷം കുടുംബത്തില്‍ ചില പ്രശ്നങ്ങളൊക്കെ ഉണ്ടായി.

ആ സമയത്ത് എനിക്ക് ചെടികള്‍ നോക്കാനൊന്നും പറ്റിയില്ല. അതിന് മുന്‍പ് വെയിലത്ത് വാടിയ ചൂടുവെള്ളം ഒഴിച്ച് അതെല്ലാം നശിച്ചു തുടങ്ങിയിരുന്നു. പൂക്കള്‍ വാടിയതിന് പിന്നാലെ കുടുംബത്തില്‍ ചില പ്രശ്നങ്ങളും ഉണ്ടായി.

മുള്‍ ചെടികള്‍ വീട്ടില്‍ വളര്‍ത്തുമ്പോഴുള്ള വിഷമ ഘട്ടങ്ങളെ കുറിച്ച് പറഞ്ഞത്. ആ മള്ളില്‍ ഉണ്ടാവുന്ന പൂക്കള്‍ മനോഹരമാണെങ്കിലും, അത് പോലുള്ള ചെറിയ പ്രശ്നങ്ങള്‍ കുടുംബത്തില്‍ ഉണ്ടാവും എന്നാണത്രെ വിശ്വാസം. അത് ശരിയാവണം എന്നില്ല.

പക്ഷെ അതിന് ശേഷം നോക്കിയപ്പോള്‍ ഞങ്ങളുടെ കുടുംബത്തില്‍ നടന്ന ചില കാര്യങ്ങളുമൊക്കെയായി സാമ്യം തോന്നി. ഇതോടെ ഇനി റോസ് ചെടികള്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പൂക്കളുള്ള ചെടികള്‍ പിന്നീട് ഉണ്ടായെങ്കിലും, റോസാപ്പൂ പൂര്‍ണമായും ഒഴിവാക്കിയെന്ന് ഡെന്‍സി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X