ശ്രീശാന്തിനെ തേച്ചൊട്ടിച്ച് കളഞ്ഞ അവസ്ഥയായി പോയി! ബിഗ് ബോസ് ഹിന്ദി സീസണ്‍ 12 ലെ ട്വിസ്റ്റ് ഇങ്ങനെയോ?

ഇന്ത്യയിലെ ഏറ്റവും റേറ്റിംഗിലുള്ള ടെലിവിഷന്‍ ഷോ ആയ ബിഗ് ബോസ് ഹിന്ദിയുടെ സീസണ്‍ പന്ത്രണ്ടും അവസാനിച്ചിരിക്കുകയാണ്. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തിയ ഷോ യില്‍ ദീപിക കാക്കറാണ് വിജയിച്ചത്. മലയാളികളും ഒരുവിധം ആരാധകരും കാത്തിരുന്നത് മറ്റൊരു വിജയ വാര്‍ത്ത കേള്‍ക്കനായിരുന്നു. മലയാളിയും ക്രിക്കറ്റ് താരവുമായിരുന്ന ശ്രീശാന്തും ബിഗ് ബോസ് ഹിന്ദിയിലുണ്ടായിരുന്നു. ശ്രീശാന്ത് വിന്നറാവുമെന്നായിരുന്നു പലരും കരുതിയിരുന്നത്.

ശ്രീശാന്തിന്റെ ആരാധകരെ നിരാശപ്പെടുത്തി കൊണ്ടായിരുന്നു സല്‍മാന്‍ ഖാന്‍ വിജയിയുടെ പേര് പ്രഖ്യാപിച്ചത്. അവിടെയും വിജയിച്ചത് ശ്രീശാന്ത് ആണെന്ന് പറയാം. ദിവസങ്ങള്‍ക്ക് മുന്‍പ് ശ്രീശാന്തിന്റെ നല്ല മനസ് പ്രേക്ഷകരും കണ്ടിരുന്നു. ഈ മത്സരത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ് സംഭവിച്ചത് അവിടെയായിരുന്നു.

 ബിഗ് ബോസ് ഹിന്ദി സീസണ്‍ പന്ത്രണ്ട്

ബിഗ് ബോസ് ഹിന്ദി സീസണ്‍ പന്ത്രണ്ട്

മലയാളം ബിഗ് ബോസിന്റെ സീസണ്‍ ഒന്ന് കഴിഞ്ഞതിന് പിന്നാലെയായിരുന്നു ബിഗ് ബോസ് ഹിന്ദി സീസണ്‍ പന്ത്രണ്ട് ആരംഭിച്ചത്. മലയാളിയും ക്രിക്കറ്റ് താരവുമായിരുന്ന എസ് ശ്രീശാന്ത് ബിഗ് ബോസ് ഹിന്ദിയില്‍ എത്തിയതായിരുന്നു കേരളത്തിലും ഷോ ശ്രദ്ധിക്കപ്പെടാന്‍ കാരണം. ബിഗ് ബോസിലെ ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു ശ്രീശാന്ത്. തുടക്കം മുതല്‍ വിവാദങ്ങളും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയാണ് ശ്രീശാന്ത് ഹൗസില്‍ നിറഞ്ഞ് നിന്നത്. ഒരുപാട് ആരാധകരുടെ പിന്തുണ ഉണ്ടായിരുന്നെങ്കിലും വിജയിക്കാന്‍ ശ്രീശാന്തിന് കഴിഞ്ഞിരുന്നില്ല.

 ദീപിക വിജയത്തിലെത്തി

ദീപിക വിജയത്തിലെത്തി

ഡിസംബര്‍ മുപ്പതിന് നടത്തിയ ഗ്രാന്‍ഡ് ഫിനാലെയില്‍ അഞ്ച് പേരായിരുന്നു അവശേഷിച്ചത്. കരണ്‍വീര്‍ ബെഹ്‌റ, ദീപക് ടാക്കൂര്‍, റോമില്‍ ചൗദരി എന്നിവര്‍ ഫിനാലെയില്‍ നിന്നും പുറത്തായി. ശ്രീശാന്തും ദീപികയുമായിരുന്നു ഹൗസില്‍ അവശേഷിച്ചിരുന്നത്. ഒടുവില്‍ ദീപികയെ തേടി ബിഗ് ബോസ് വിന്നര്‍ പട്ടം എത്തുകയായിരുന്നു. ദീപിക വിജയത്തിലേക്ക് എത്തുമ്പോഴും ഒപ്പമുണ്ടായിരുന്ന ശ്രീശാന്തിന്റെ നല്ല മനസിനെയാണ് ആരാധകര്‍ വാഴ്ത്തി പാടുന്നത്. ഈ കഥയിലെ ട്വിസ്റ്റ് അവിടെയാണെന്നും ആരാധകര്‍ പറയുന്നു.

 ശ്രീയുടെ സഹായം

ശ്രീയുടെ സഹായം

ഗ്രാന്‍ഡ് ഫിനാലെയോട് അടുത്ത് നില്‍ക്കുമ്പോള്‍ എലിമിനേഷനും ശക്തമായിരുന്നു. അങ്ങനെ ബിഗ് ബോസിലെ ഒരു എലിമിനേഷന്‍ റൗണ്ടില്‍ ദിപീകയെ ശ്രീശാന്ത് സപ്പോര്‍ട്ട് ചെയ്തിരുന്നു. വെറും സപ്പോര്‍ട്ട് അല്ല സ്വയം നോമിനിറ്റ് ചെയ്ത് ദീപികയെ സംരക്ഷിക്കുകയായിരുന്നു ശ്രീശാന്ത് ചെയ്തിരുന്നത്. ദീപികയ്ക്ക് ബിഗ് ബോസില്‍ തുടരാന്‍ ആഗ്രഹമുണ്ടെങ്കില്‍ താന്‍ പുറത്ത് പോകാന്‍ തയ്യാറാണെന്ന് പറഞ്ഞ് ശ്രീശാന്ത് എല്ലാവരെയും ഞെട്ടിച്ചത്. ശ്രീയുടെ ഈ പ്രവര്‍ത്തിക്ക് വലിയ കൈയടിയായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ തിരിച്ച് ദീപിക ശ്രീശാന്തിനെ പിന്തുണച്ചില്ലെന്നുള്ളത് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

 ഭുവി പറഞ്ഞത് സത്യമായി

ഭുവി പറഞ്ഞത് സത്യമായി

ശ്രീശാന്തിന് പൂര്‍ണ പിന്തുണ നല്‍കി ഭാര്യ ഭുവനേശ്വരി എന്നും ഒപ്പമുണ്ടായിരുന്നു. ഹൗസിനുള്ളില്‍ നിന്നും ശ്രീശാന്തിന് പറയാന്‍ പറ്റാത്ത പല കാര്യങ്ങള്‍ക്കും വിശദീകരണം നല്‍കിയിരുന്നത് ഭാര്യ ഭുവനേശ്വരിയാണ്. ദീപികയെ പിന്തുണച്ച് പുറത്ത് പോവാന്‍ തയ്യാറായ ശ്രീശാന്തിനെ പ്രശംസിക്കാനും ഭാര്യ മറന്നിരുന്നില്ല. 'നല്ല മനുഷ്യര്‍ മെഴുകുതിരി പോലെയാണ്. അവര്‍ സ്വയം ഉരുകി തീര്‍ന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി പ്രകാശം പരത്തും. ഒന്ന് കണ്ണുചിമ്മി തുറക്കുന്ന സമയത്തിനുള്ളില്‍ തന്നെ സ്വന്തം കാര്യം ചിന്തിക്കാതെ ദീപികയെ തിരഞ്ഞെടുത്തു. നിങ്ങള്‍ക്ക് വലിയൊരു ഹൃദയമുണ്ട്' എന്നുമായിരുന്നു ഭുവനേശ്വര്യ ടീറ്റ് ചെയ്തത്.

  ആരാധകരുടെ നിരാശ

ആരാധകരുടെ നിരാശ

ഈ സീസണിലെ ശക്തരായ മത്സരാര്‍ത്ഥികളിള്‍ ഒരാള്‍ ശ്രീശാന്തായിരുന്നു. ബിഗ് ബോസില്‍ നിന്നും ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നതും പുറത്ത് ഏറ്റവുമധികം ആരാധകരുള്ളതും ശ്രീശാന്തിനാണ്. പലപ്പോഴും ഹൗസിനുള്ളില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ പലതിന്റെയും പേരില്‍ വിമര്‍ശനങ്ങളും പരിഹാസവും ഏറ്റുവാങ്ങിയെങ്കിലും ആരാധകരുടെ പൂര്‍ണ പിന്തുണ എപ്പോഴും ഉണ്ടായിരുന്നു. താരം വിജയിച്ചില്ലല്ലോ എന്ന നിരാശയിലാണ് ആരാധകരിപ്പോള്‍. ബിഗ് ബോസിനുള്ളില്‍ നിന്നും ശ്രീശാന്ത് തന്റെ ചീത്തപ്പേര് മാറ്റിയെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പലപ്പോഴും അതിന് സാധിച്ചിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X