അമ്പിളിയുടെ പോസ്റ്റിന് കമന്‌റിട്ട സംവിധായകന് വിമര്‍ശനം, മറുപടിയുമായി ശാന്തിവിള ദിനേശ്
ആദിത്യന്‍ ജയനെതിരെ അമ്പിളി ദേവി രംഗത്തെത്തിയത് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മറ്റൊരു സ്ത്രീയുമായി ഭര്‍ത്താവിന് അവിഹിത ബന്ധം ഉണ്ടെന്നും, ആ സ്ത്രീ ഗര്‍ഭിണി ആയി പിന്നീട് അബോര്‍ഷന്‍ നടത്തിയെന്ന ആരോപണങ്ങളായിരുന്നു അമ്പിളി അദിത്യനെതിരെ പറഞ്ഞത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അമ്പിളി ദേവിയുടെ തുറന്നുപറച്ചില്‍. തുടര്‍ന്ന് വിശദീകരണവുമായി ആദിത്യനും കൂടുതല്‍ ആരോപണങ്ങളുമായി അമ്പിളി ദേവിയും എത്തുകയുണ്ടായി.
സാരിയില്‍ നടി ദര്‍ശ ഗുപ്തയുടെ മനോഹര ചിത്രങ്ങള്‍, കാണാം
അന്ന് നടിയെ അനുകൂലിച്ചും ആദിത്യനെ വിമര്‍ശിച്ചും നിരവധി പേരാണ് എത്തിയത്. ആ സമയത്ത് ഈ വിഷയത്തില്‍ പ്രതികരിച്ച ആളാണ് സംവിധായകന്‍ ശാന്തിവിള ദിനേഷ്. ആദിത്യന്‍ ജയനെതിരെയാണ് സംവിധായകന്‍ രംഗത്തെത്തിയത്. 'കോവിഡിനേക്കാളും ഇപ്പോള്‍ കേരളത്തില്‍ എറ്റവും കൂടുതല്‍ ചര്‍ച്ച നടക്കുന്നത് എല്ലാം ജില്ലയില്‍ നിന്നും കല്യാണം കഴിച്ച ആദിത്യന്‍ ജയനെ കുറിച്ചാണല്ലോ' എന്നാണ് ശാന്തിവിള ദിനേഷ് പറഞ്ഞത്.

കൈ ഞരമ്പ് മുറിച്ച് ആശുപത്രിയിലായത് ആദിത്യന്‌റൈ വെറും നമ്പറാണെന്ന് ഭാര്യയായിരുന്ന കുട്ടി പറയുന്നുണ്ട്. ആ കുട്ടി പറഞ്ഞത് സത്യമാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു അന്ന് സംവിധായകന്‍ എത്തിയത്. ഇപ്പോഴിതാ അമ്പിളി ദേവിയുടെ ഒരു പോസ്റ്റിന് താഴെ സംവിധായകന്‍ കുറിച്ച കമന്‌റും വൈറലാവുകയാണ്. വാവക്കുട്ടന്മാര്‍ എന്ന ക്യാപ്ഷനില്‍ അമ്പിളി ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെയാണ് ശാന്തിവിള ദിനേഷിന്‌റെ കമന്‌റ് വന്നത്.

ജീവിതം തിരിച്ചുപിടിച്ചുകൊണ്ടിരിക്കുന്ന അമ്പിളി ദേവിയുടെതായി അടുത്തിടെ വന്ന പോസ്റ്റുകളെല്ലാം ശ്രദ്ധേയമായിരുന്നു. ഓണ്‍ലൈന്‍ ഡാന്‍സ് ക്ലാസ് ആരംഭിച്ച വിവരം എല്ലാം നടി സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചു. അതേസമയം ഈ മക്കള്‍ അമ്പിളിക്ക് എന്നും പുഞ്ചിരി നല്‍കും എന്നാണ് ശാന്തിവിള ദിനേഷ് അമ്പിളി ദേവിയുടെ പുതിയ ചിത്രങ്ങള്‍ക്ക് താഴെ കമന്റിട്ടത്. പിന്നാലെ ശാന്തിവിള ദിനേഷിന് മറുപടി കമന്റുമായി ഒരാള്‍ എത്തി.

'ആഹാ ചേട്ടന്‍ ഇവിടെയും വന്നോ. യൂടൂബ് ചാനലില്‍ വന്ന് പറയാന്‍ പുതിയ കഥ ഒന്നും ഇല്ലാ. ചേട്ടന്‌റെ അനുഗ്രഹം ഇല്ലെങ്കിലും ആ കുഞ്ഞുങ്ങള്‍ നന്നായി വളരും. പ്രേക്ഷകര്‍ അവളോടൊപ്പം ഉണ്ട്' എന്നാണ് ഒരാള്‍ കുറിച്ചത്. പിന്നാലെ ഇതിന് മറുപടിയുമായി ശാന്തിവിള ദിനേഷ് എത്തി. 'സീതയെ എനിക്കറിയില്ല, അമ്പിളിയെ എനിക്കറിയാം. എന്റെ എഫ്ബിയില്‍ വന്നതിനാ ഞാന്‍ മറുപടി ഇട്ടത്'.
Recommended Video

'യൂടൂബ് ചാനലില്‍ പറയാന്‍ നിറയെ കഥയുണ്ട് എന്റെ വശം. അത് ഞാനവിടെ പറഞ്ഞോളാം എന്നാണ് ശാന്തിവിള ദിനേഷ് മറുപടി കൊടുത്തത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് അമ്പിളി ദേവിക്ക് ലഭിക്കുന്നത്. നടിയുടെതായി വരാറുളള പോസ്റ്റുകളുടെ താഴെ പോസിറ്റീവ് കമന്റുകളുമായി ആരാധകര്‍ എത്താറുണ്ട്. വിവാഹ ശേഷം സീരിയല്‍ രംഗത്തുനിന്നും ഇടവേള എടുത്തിരുന്നു നടി. സീരിയലുകള്‍ക്ക് പുറമെ സിനിമയില്‍ അഭിനയിച്ചും അമ്പിളി ദേവി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി.


Click it and Unblock the Notifications











