ആദ്യ രാത്രി തന്നെ ഭാര്യയെ കൊണ്ട് മുന്‍കാമുകിയ്ക്ക് കത്തെഴുതിച്ചു; മധുരപ്രതികാരത്തെ കുറിച്ച് ശ്രീകുമാരന്‍ തമ്പി

എഴുത്തുകാരനും സംവിധായകനുമാ ശ്രീകുമാരന്‍ തമ്പി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണിപ്പോള്‍. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. അവതാരകനായ ശ്രീകണ്ഠന്‍ നായരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് തന്റെ പ്രണങ്ങളെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ചത്. മാത്രമല്ല ഒരു മധുര പ്രതികാരത്തിൻ്റെ കഥയും അദ്ദേഹം പറഞ്ഞു. സംവിധായകന്റെ വാക്കുകളിങ്ങനെയാണ്...

 പ്രണയകവിതകളെഴുതുക മാത്രമല്ല ഞാന്‍ നല്ലൊരു കാമുകനായിരുന്നു എന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്

പ്രണയകവിതകളെഴുതുക മാത്രമല്ല ഞാന്‍ നല്ലൊരു കാമുകനായിരുന്നു എന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്.

'കാര്യമായി രണ്ട് പ്രേമമേ ഉണ്ടായിരുന്നുള്ളു. ബാക്കിയെല്ലാം ആരാധനയായിരുന്നു. ആദ്യത്തെ പ്രണയവല്ലരി പൂത്തില്ല. ഞാന്‍ അധ്യാപകനായി പോയപ്പോള്‍ അവളും അതേ ജോലിയുമായി വന്നു. കോഴിക്കോടായിരുന്നു ഞങ്ങള്‍. അന്ന് കാഞ്ചനമാല അവളുടെ അടുത്ത സുഹൃത്തായിരുന്നു. അവളിലൂടെയാണ് ഞാന്‍ മൊയ്തീനെയും കാഞ്ചനമാലയേയും പരിചയപ്പെടുന്നത്. അവര്‍ക്ക് ഞങ്ങളേയും ഞങ്ങള്‍ക്ക് അവരേയും അറിയാമായിരുന്നു. അങ്ങനെയാണ് മൊയ്തീന്‍ കാണാന്‍ വരുന്നത്'.

28 വയസിലായിരുന്നു എന്റെ വിവാഹം

എന്നാല്‍ അന്ന് ആ പ്രണയം പൂവണിയാതെ പോയത് എന്റെ കുറ്റം കാരണമാണെന്നാണ് കാമുകി കാഞ്ചനമാലയോട് പറഞ്ഞത്. മൊയ്തീന് എല്ലാം അറിയാമായിരുന്നു. ഞാന്‍ പിന്‍വാങ്ങിയെന്നാണ് അവള്‍ പറഞ്ഞത്. ഇറങ്ങി വന്നാല്‍ കൊണ്ടു പോവാമെന്ന് ഞാന്‍ അവളോട് പറഞ്ഞതെന്ന് ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കുന്നു. അതേ സമയം തന്റെ വിവാഹം വീട്ടുകാര്‍ അറിയാതെയാണ് നടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. 28 വയസിലായിരുന്നു എന്റെ വിവാഹം. ചേട്ടന്‍മാര്‍ വന്ന് എന്നെ വിളിച്ചോണ്ട് പോവുമോ എന്ന ഭയം ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞ അന്ന് തന്നെ മധുരയിലേക്ക് പോയി.

 തന്റെ ആദ്യ രാത്രിയെ കുറിച്ചും ശ്രീകുമാരന്‍ തമ്പി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാണ്

തന്റെ ആദ്യ രാത്രിയെ കുറിച്ചും ശ്രീകുമാരന്‍ തമ്പി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാണ്.

'ആദ്യ രാത്രി തന്നെ ഭാര്യയോട് തന്റെ മുന്‍കാമുകിക്ക് ഒരു കത്തെഴുതാന്‍ പറഞ്ഞു. അവള്‍ക്ക് വേണ്ടി വെച്ച സീറ്റില്‍ നീയിരിക്കാന്‍ പോവുകയാണ്, ശരിയാണോ അതേ തെറ്റല്ലേ, അവരുടെ ഭര്‍ത്താവിന് കിട്ടിയാലോ എന്നൊക്കെയായിരുന്നു അവള്‍ ചോദിച്ചത്. ഇതെന്റെയൊരു മധുരമായ പ്രതികാരമായിരുന്നു. എനിക്ക് നിങ്ങളുടെ ബന്ധത്തെ കുറിച്ചെല്ലാം അറിയാം. എങ്കിലും ഞാനദ്ദേഹത്തെ ഇഷ്ടപ്പെട്ടു. നിങ്ങളുടെ പേര് പറഞ്ഞാണ് അദ്ദേഹം ആദ്യം അകന്നു നിന്നത്. നിങ്ങള്‍ വിവാഹിതയാണൈന്ന് അറിഞ്ഞതിന് ശേഷമാണ് വിവാഹത്തിന് സമ്മതിച്ചത് എന്നായിരുന്നു കുറിപ്പ്. അതുകൊണ്ട് എന്റെ ഭാര്യയ്ക്ക് ആ ഒരു കാര്യത്തില്‍ തെറ്റിദ്ധാരണയൊന്നുമില്ല.

Recommended Video

RRR വൃത്തികെട്ട സിനിമ: വിനായകന്‍ | FilmiBeat Malayalam
ആത്മകഥയില്‍ തന്റെ വ്യക്തി ജീവിതത്തിലേയും സിനിമയിലെയും കാര്യങ്ങളുമെല്ലാം കൃത്യമായി എഴുതിയിട്ടുണ്ട്

ആത്മകഥയില്‍ തന്റെ വ്യക്തി ജീവിതത്തിലേയും സിനിമയിലെയും കാര്യങ്ങളുമെല്ലാം കൃത്യമായി എഴുതിയിട്ടുണ്ട്. ഒരുകാര്യവും അങ്ങനെ മറച്ചു വെക്കേണ്ടതായി ഉണ്ടെന്ന് തോന്നിയിട്ടില്ല. ആരാധികമാരെ കുറിച്ചും അവരുടെ കത്തുകളെ കുറിച്ചുമെല്ലാം ഭാര്യയ്ക്ക് നേരത്തെ അറിയാവുന്ന കാര്യമാണ്. അതിലൊന്നും പ്രശ്‌നമില്ലെന്നും ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കുന്നു.

More from Filmibeat

Read more about: sreekumaran thampi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X