twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാനസികാരോഗ്യത്തിന് സീരിയലുകള്‍ നിരോധിക്കണം: ശ്യാമപ്രസാദ്

    By Aswathi
    |

    ഒട്ടേറെ താരങ്ങള്‍ സിനിമാ താരങ്ങള്‍ സീരിയലുകള്‍ വഴിയാണ് സിനിമയിലെത്തിയത്. സിനിമയിലെത്തിയ ശേഷം സീരിയലുകളെ വിമര്‍ശിച്ചവര്‍ അവിടെ നില്‍ക്കട്ടെ. പ്രായം ചെല്ലുമ്പോള്‍ അവസരം കുറയുമ്പോള്‍ വീണ്ടും സീരിയലുകളിലേക്ക് തിരിയുന്ന താരങ്ങളുണ്ട്. മലയാള സിനിമയുടെ കാരണവര്‍ മധു പോലും സീരിയലുകളുടെ ഭാഗമായിട്ടുണ്ട്.

    സീരിയലുകള്‍ കാണുമെങ്കിലും കേരളം അതിനെ എന്നും വിമര്‍ശിക്കാറുണ്ട്. മലയാളത്തിലെ എല്ലാം ടെലിവിഷന്‍ ചാനലുകളിലും മെഗാ പരമ്പരകള്‍ സംരക്ഷണം ചെയ്യുന്നുണ്ട്. ചാനലിന്റെ റേറ്റിങ് പിടിച്ചു നിര്‍ത്തുന്നതു തന്നെ സീരിയലുകളാണ്. പക്ഷെ നിരോധിക്കണമെന്നാവശ്യവുമായി ആരും പരസ്യമായി രംഗത്ത് വന്നിട്ടില്ല.

    shyamaprasad

    എന്നാലിപ്പോള്‍ ഒരു പ്രമുഖന്‍ തന്നെ സീരിയലുകള്‍ നിരോധിക്കണമെന്നാശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ്. ദേശീയ പുരസ്‌കാര ജേതാവുകൂടെയായ സംവിധായകന്‍ ശ്യാമ പ്രസാദ്. ഫേസ്ബുക്കിലൂടെയാണ് ശ്യാമപ്രസാദ് സീരിയലുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്.

    കെ പി സി സി പ്രസിഡന്റ് വിഎം സുധീരനോടാണ് ആവശ്യം പറഞ്ഞിരിക്കുന്നത്. 'പ്രിയ സുധീരന്‍ സര്‍, നമ്മുടെ നാട്ടിലെ ടിവി സീരിയലുകളൊന്നും താങ്കള്‍ കാണാറില്ലായിരിക്കും. അല്ലെങ്കില്‍ നിരോധിക്കാന്‍ ആദ്യം ഉത്തരവിടുന്നത് അതിനെയായിരിക്കും, വ്യക്തിയുടെയും സമൂഹത്തിന്റെയും മാനസികാരോഗ്യത്തിന്' എന്നാണ് ശ്യാമപ്രസാദിന്റെ പോസ്റ്റ്.

    English summary
    Director Syamaprasad asks VM Sudheeran to ban TV Serials
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X