ദാസൻ സ്ത്രീകൾക്ക് മെസേജ് അയക്കും, രേണു മദ്യവും സി​ഗരറ്റും വാങ്ങിപ്പിച്ചു, ജീവിതമാണ് വലുതെന്ന് തോന്നി!

രേണു സുധിക്ക് എതിരെ കൂടുതൽ ആരോപണങ്ങളുമായി ആൽബം സംവിധായകൻ വിപിൻ ലാൽ രം​ഗത്ത്. രേണുവിന്റെ പ്രവൃത്തികൾ മൂലം 80000 രൂപയോളം നഷ്ടമായിയെന്ന് വിപിൻ ലാൽ പറയുന്നു. ദാസൻ (ദാസേട്ടൻ കോഴിക്കോട്) വഴിയാണ് രേണുവുമായി ബന്ധപ്പെടുന്നത്. രേണുവിന്റെ പേര് നിർദേശച്ചതും ദാസനാണ്. കുണുങ്ങി കുണുങ്ങി എന്ന എന്റെ ആൽബത്തിലാണ് ഇവർ ഒരുമിച്ച് അഭിനയിച്ചത്. അന്ന് ​​ദാസന് പന്ത്രണ്ടായിരം രൂപ പ്രത‍ിഫലമായി നൽകി.

രേണു ഒരു ദിവസത്തിന് 3000 വാങ്ങി. അതിനുശേഷം ഞാൻ ഇത്തരം ആൽബങ്ങൾ ചെയ്തിട്ടില്ല. കൃഷ്ണഭക്തി ​ഗാനങ്ങളാണ് ചെയ്തത്. അതിനൊന്നും റീച്ച് കിട്ടിയില്ല. ആരും അത് കണ്ടില്ല. ബി​ഗ് ബോസിൽ പോകുന്നതിന് മുമ്പാണ് രേണു എന്റെ ആ ആൽബത്തിൽ അഭിനയിച്ചത്. ആ ആൽബം കാരണമാണ് രേണുവിന് ബി​ഗ് ബോസിൽ കിട്ടിയതെന്നാണ് ഞാൻ കരുതുന്നത്.

Renu Sudhi

ആ ആൽബത്തിന്റെ പ്രൊഡ്യൂസർ ഒരു സ്ത്രീയായിരുന്നു. അവർക്ക് ദാസൻ മെസേജ് അയച്ചത് പ്രശ്നമായി മാറിയിരുന്നു. ദാസൻ അഡ്ജസ്റ്റ്മെന്റിന്റെ ആളാണോയെന്ന് അറിയില്ല. പക്ഷെ സ്ത്രീകളുടെ നമ്പർ വാങ്ങി അവരെ വിളിക്കും. അത് ഞാൻ സെറ്റിൽ വെച്ച് തന്നെ കണ്ടിട്ടുണ്ട്. പുതിയ ആൽബത്തിൽ അഭിനയിക്കാൻ രേണു ചോദിച്ചത് പതിനേഴായിരം രൂപയായിരുന്നു.

വണ്ടിക്കൂലി, ചിലവ്, താമസം എന്നിവയ്ക്ക് വേണ്ടത് വേറെ തരണമെന്നും പറഞ്ഞിരുന്നു. ഒന്നര ലക്ഷം ബജറ്റ് കണക്കാക്കിയാണ് ‍ഞാൻ ആൽബം എടുക്കാൻ ഒരുങ്ങിയത്. ഒരു സീൻ എടുത്തപ്പോഴേയ്ക്കും 80000 രൂപ കഴിഞ്ഞു. രേണുവിനൊപ്പം കുറേ ഓൺലൈൻ മീഡിയക്കാരും ഉണ്ടായിരുന്നു. അവരെ വിളിക്കാൻ പറഞ്ഞതും രേണുവാണ്. പ്രമോഷൻ ഉണ്ടെങ്കിലെ ശരിയാകൂവെന്നാണ് രേണു പറഞ്ഞത്.

അതിനാണത്രെ ഓൺലൈൻ മീഡിയക്കാരെ കൊണ്ടുവന്നത്. അവർ കാരണം ഷൂട്ടിൽ പോലും തടസം നേരിട്ടിരുന്നു. രേണുവും മീഡിയക്കാരും തമ്മിലുള്ള ടൈ അപ്പാണെന്ന് മനസിലായി. ഞങ്ങളുടെ ആൽബത്തെ കുറിച്ച് സൂചിപ്പിക്കുന്ന വീ‍ഡിയോ ഒന്നും അവർ പോസ്റ്റ് ചെയ്തിട്ടില്ല. എല്ലാം രേണുവിന്റെ വീ‍ഡിയോകൾ മാത്രമായിരുന്നു. അതുപോലെ മദ്യവും സി​ഗരറ്റും സെറ്റിൽ വെച്ച് രേണു ആവശ്യപ്പെട്ടു.

ദുബായിൽ പോയാൽ എല്ലാം മദ്യപിക്കാറുണ്ടെന്ന് ​രേണു തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ അടിക്കുന്നത് മാജിക്ക് മൊമന്റ്സാണ്. സി​ഗരറ്റ് വലിക്കും. ജിമ്മിൽ പോകാൻ തുടങ്ങിയശേഷമാണ് പുകവലി നിർത്തിയത്. എനിക്കൊരു അ‍ഞ്ച് കിങ്സും (സി​ഗരറ്റ്) ഒരു മാജിക്ക് മൊമന്റ്സും വേണമെന്ന് രേണു പറഞ്ഞു. ഒമ്പത് വർഷമായി മദ്യപിക്കാത്തയാളാണ് ഞാൻ. അസിസ്റ്റന്റിനെ വിട്ട് ഞാൻ ഇതെല്ലാം വാങ്ങി.

Renu Sudhi

ഷൂട്ട് കഴിഞ്ഞ് കഴിക്കാൻ വേണ്ടിയാണെന്നാണ് പറഞ്ഞത്. ഞാൻ എല്ലാം റെഡിയാക്കി വന്നപ്പോൾ രേണു അവിടെ ഉണ്ടായിരുന്നില്ല. മീഡിയക്കാർക്കൊപ്പം പുറത്ത് പോയിരുന്നു. തിരികെ വന്നത‍് മറ്റൊരു രേണുവായിട്ടായിരുന്നു. എന്താണ് കഴിച്ചതെന്ന് അറിയില്ല. അതുപോലെയായിരുന്നു പെരുമാറ്റം. രേണു കിടന്ന് അലറി. എന്റെ നാട്ടിലാണ് ഷൂട്ട് നടക്കുന്നത്.

ബഹളം കൂടിയപ്പോൾ പൈസ അല്ല ജീവിതമാണ് വലുതെന്ന് പറ‍ഞ്ഞ് ‍ഞാൻ ഉടനെ പാക്കപ്പ് പറഞ്ഞു എന്നും വിപിൻ ലാൽ സെറ്റിലുണ്ടായ സംഭവങ്ങൾ വിശദീകരിച്ച് പറഞ്ഞു. വിദേശത്ത് നിന്നും എത്തിയശേഷമാണ് രേണു വിപിൻ ലാലിന്റെ പുതിയ ആൽബത്തിൽ അഭിനയിക്കാൻ കോഴിക്കോട് എത്തിയത്. എന്നാൽ കംഫർട്ടബിൾ അല്ലാത്ത സീനുകളിൽ അഭിനയിക്കാൻ സംവിധായകനും സംഘവും നിർബന്ധിച്ചതോടെ തിരികെ പോരുകയായിരുന്നുവെന്ന് രേണു പറയുന്നു.

മീഡിയക്കാർ ഉണ്ടായിരുന്നതിനാൽ മാത്രമാണ് ആ സ്ഥലത്ത് നിന്നും വിപിൻ ലാലിൽ നിന്നും രക്ഷപ്പെട്ട് വന്നതെന്നും അല്ലായിരുന്നുവെങ്കിൽ അവർ കാരണം ജീവൻ പോലും തനിക്ക് നഷ്ടമാകുമായിരുന്നുവെന്നും രേണു പറഞ്ഞിരുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X