ആ പേരുപോലും പറയില്ല! അവരെ പിന്നെ കണ്ടിട്ടില്ല! കാണാന്‍ ആഗ്രഹവുമില്ല! ഡിവോഴ്‌സിനെക്കുറിച്ച് ഡോണ്‍ പറഞ്ഞത്
വ്‌ളോഗുമായി ആക്ടീവാണ് ഡിവൈന്‍. ഡോണുമായുള്ള വിവാഹത്തോടെയായിരുന്നു ഡിവൈനെയും ആളുകള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട് അവര്‍. ഇപ്പോഴിതാ ഡോണിനൊപ്പമായി ക്യുആന്‍ഡ്എ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഡിവൈന്‍. നേരത്തെ വീഡിയോയിലൊന്നും വരാറില്ലായിരുന്നു ഡോണ്‍. എന്ത് വേണമെങ്കിലും ചോദിച്ചോളൂ എന്ന ലെവലിലേക്ക് മാറിയിരിക്കുകയാണ് ഇപ്പോള്‍. അതിനുള്ള ക്രെഡിറ്റ് ഡിവൈന് തന്നെയാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. മുന്‍ഭാര്യയെക്കുറിച്ചും, വിവാഹമോചനത്തെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിരുന്നു ഡോണ്‍.
മുന്‍ഭാര്യയോട് ദേഷ്യമൊന്നുമില്ല. എന്തിനാണ് ദേഷ്യം വെക്കുന്നത്. പൊതുവെ ആരോടും ദേഷ്യം തോന്നാത്തൊരാളാണ് ഞാന്‍. ഡിവോഴ്‌സിന്റെ കാരണം എന്താണെന്നുള്ളത് പറയാന്‍ താല്‍പര്യമില്ല. അത് അവരും പറയില്ല. അത് ഞങ്ങളുടെ ഇടയില്‍ തന്നെയിരിക്കട്ടെ. അവരെ പിന്നെ കണ്ടിട്ടില്ല, കാണാന്‍ ശ്രമിച്ചിട്ടില്ല. കാണാനും താല്‍പര്യമില്ല.ചില ന്യൂസുകളൊക്കെ വരുന്ന സമയത്ത് പോലും ആ പേര് പറയാറില്ല. എന്തെങ്കിലും വന്നാല്‍ കേള്‍ക്കാന്‍ താല്‍പര്യമില്ലെന്നാണ് ഡോണ്‍ പറയാറുള്ളത്. ഇപ്പോള്‍ എന്തെങ്കിലും ഡോണിനെയും ചേര്‍ത്ത് കണ്ടാല്‍ എനിക്ക് ദേഷ്യം വരും. അത് ഞാന്‍ പറയും. തോമു ഫോണൊക്കെ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ അങ്ങനെ വല്ലതും കണ്ടാല്‍ ഇതാരാണ് എന്നൊക്കെ ചോദിക്കുമായിരുന്നു ആദ്യം. എന്നോട് ഇതുവരെ ചോദിച്ചിട്ടില്ല. ഇത് അമ്മയുടെ ചെറുപ്പമാണോ, അപ്പ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടോ എന്നൊക്കെയാണ് അവന്‍ ചോദിച്ചിരുന്നതെന്നായിരുന്നു ഡിവൈന്‍ പറഞ്ഞത്.

കംപ്യൂട്ടര്‍ എഞ്ചീനിയറിംഗ് ഡിപ്ലോമ കഴിഞ്ഞതാണ്. പക്ഷേ, ജോലി ചെയ്യുന്നതൊന്നും എനിക്കിഷ്ടമല്ല. അങ്ങനെയൊരു ഡ്രീം ജോബ് ഒന്നും ഇല്ലായിരുന്നു. വ്‌ളോഗ് ചെയ്ത് അതിപ്പോള്‍ ഇഷ്ടമാണ്. അത്യാവശ്യം കാര്യങ്ങളൊക്കെ നടന്ന് പോവാനുള്ള വരുമാനം കിട്ടുന്നുമുണ്ട്. ഇതല്ലാതെ വേറൊരു ജോലിയൊന്നും നോക്കുന്നില്ല. എവിടെയാണെങ്കിലും ഡോണ്‍ ചേട്ടന്‍ കൂടെ വേണം എനിക്ക്. ഞങ്ങള്‍ മാത്രമായി ഒരു വീട്ടിലേക്ക് മാറുന്നതിനോട് താല്‍പര്യമില്ല. ഒറ്റക്കുട്ടിയായി വളര്‍ന്നതിനാല്‍ ഒത്തിരി ആളുകളും, ബഹളവുമാണ് എനിക്കിഷ്ടം. ഡോണ്‍ ചേട്ടനും എല്ലാവരുടെയും കൂടെ കഴിയാനാണ് ഇഷ്ടം. എന്ത് പ്രശ്‌നം വന്നാലും പോസിറ്റീവായി കാണുന്ന ആളാണ് എന്റെ അമ്മ. പോട്ടെ, സാരമില്ല എന്നാണ് പറയാറുള്ളത്. അതായിരിക്കാം ഞാനും പോസിറ്റീവായി ലൈഫിനെ കാണുന്നത്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പോലും എന്നെ അറിയിക്കാറില്ല. അവസാനനിമിഷമൊക്കെയായിരിക്കും പറയുന്നത്.
ആഗ്രഹിച്ച പോലെയൊരു പങ്കാളിയെയാണോ ലഭിച്ചതെന്ന് ചോദിച്ചപ്പോള്‍ അങ്ങനെയൊന്നുമില്ല. കിട്ടിയ ആളെ ആഗ്രഹത്തിന് അനുസരിച്ച് മാറുന്നു എന്നേയുള്ളൂ എന്നായിരുന്നു ഡോണിന്റെ മറുപടി. അങ്ങനെ ആഗ്രഹിച്ചത് പോലെ തന്നെ കിട്ടുന്നത് അപൂര്‍വ്വമല്ലേ. ലിവിംഗ് റ്റുഗദര്‍ ജീവിതത്തോടൊന്നും താല്‍പര്യമില്ല. പുറത്തൊക്കെ അത് കോമണായിരിക്കും. ഇവിടെ അങ്ങനെയല്ലല്ലോ. എല്ലാവരെയും ഒരു അകലത്തില്‍ നിര്‍ത്തുന്ന പ്രകൃതമാണ് ഡോണിന്റേത്. എന്റെ മാത്രമല്ല ഡോണ്‍ ചേട്ടന്റെ പേരന്‍സുമായും അകലമുണ്ട്. അത് പുള്ളിയുടെ പ്രകൃതം അങ്ങനെയാണെന്നായിരുന്നു ഡിവൈന്‍ പറഞ്ഞത്.
നല്ല രീതിയില്‍ തന്നെയാണ് ഡിവൈന്‍ എന്നെയും മക്കളെയും നോക്കുന്നത്. നല്ല രീതിയില്‍ ഭക്ഷണമുണ്ടാക്കി തരും. നേരത്തെ ക്യാമറയെ ഫെയ്‌സ് ചെയ്യാന്‍ മടിയായിരുന്നു. തീരെ സംസാരിക്കാറുണ്ടായിരുന്നില്ല. മൂഡ് സ്വിംഗ്‌സൊക്കെയായി ഇരുന്ന സമയത്തായിരുന്നു ഡിവൈന്‍ ജീവിതത്തിലേക്ക് വരുന്നത്. എവിടെ പോവുകയാണെങ്കിലും പിള്ളേരെ കൊണ്ടുപോവാനാണ് ഞങ്ങള്‍ക്കിഷ്ടം. ഈ ട്രിപ്പിന് ഇറങ്ങിയപ്പോള്‍ ഡിംപിളും, പാച്ചുവും ഇല്ലാത്തതിന്റെ സങ്കടത്തിലാണ് തോമു. അവരൊന്നും എന്താണ് വരാത്തതെന്നായിരുന്നു ചോദ്യങ്ങള്‍. വീട്ടില്‍ നിന്നും ഇറങ്ങിയത് മുതല്‍ പുള്ളി സൈലന്റായിരുന്നു. എല്ലാവരും ഒന്നിച്ച് പോവാമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. വെഡ്ഡിംഗ് ആനിവേഴ്‌സറിയായതിനാല്‍ ഡിംപിളിന് വേറെന്തോ പ്ലാനുണ്ടായിരുന്നു. എല്ലാവരും ഒന്നിച്ച് പിന്നീട് പോവാം, നിങ്ങള്‍ പ്ലാന്‍ ചെയ്തത് പോലെ പോയി വരൂ എന്നായിരുന്നു മമ്മി പറഞ്ഞത്.


Click it and Unblock the Notifications