കഴുത്തില്‍ പാടൊന്നും കാണാനില്ലല്ലോ! ഞാന്‍ നിസാരമാക്കിയതിന് കിട്ടിയ പണിയാണ്! സര്‍ജറിയെക്കുറിച്ച് ഡിവൈന്‍
വ്‌ളോഗിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയാണ് ഡിവൈന്‍. അടുത്തിടെ തൊണ്ടയ്ക്ക് സര്‍ജറി ചെയ്തതിനെക്കുറിച്ച് ഡിവൈന്‍ തുറന്നുപറഞ്ഞിരുന്നു. ആശുപത്രിയിലേക്ക് പോയത് മുതല്‍ എല്ലാ വിശേഷങ്ങളും വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു. കല്യാണത്തിന് ശേഷം ഞാനും അമ്മയും മാത്രമായി ഒന്നിച്ച് താമസിക്കുന്നത് ഇതാദ്യമാണ്. ഡെലിവറി സമയത്ത് എല്ലാവരും കൂടെയുണ്ടായിരുന്നു. ചെറിയൊരു സര്‍ജറിയാണെങ്കിലും അതിന്റേതായൊരു ടെന്‍ഷനുണ്ട്. എന്നാല്‍ പിള്ളേരുടെ കാര്യം ഓര്‍ക്കുമ്പോള്‍ സങ്കടമാണ്. എന്റെ ശബ്ദം കൊണ്ടാണ് ഞാന്‍ അവരെ പിടിച്ചിരുത്തുന്നത്. തോമുവിന് കാര്യം പറഞ്ഞാല്‍ മനസിലാവും. എന്നാല്‍ ചാക്കോച്ചന്‍ എന്നെ കണ്ടാല്‍ കരയും. അതുകൊണ്ട് ഡോണ്‍ ചേട്ടനോട് അവരുടെ കൂടെയിരിക്കാന്‍ പറഞ്ഞു എന്നായിരുന്നു ഡിവൈന്‍ വിശദീകരിച്ചത്. മൂന്നാഴ്ചയോളം തൊണ്ടയ്ക്ക് റെസ്റ്റ് കൊടുക്കാനായി ഡോക്ടര്‍ പറഞ്ഞിരുന്നു.
സംസാരിക്കുമ്പോള്‍ വരെ ബുദ്ധിമുട്ടായിരുന്നു. എന്തായാലും സര്‍ജറി ചെയ്യണമെന്നായിരുന്നു ഡോക്ടേഴ്‌സെല്ലാം പറഞ്ഞത്. വായിലൂടെ ചെയ്യുന്നതാണ് നല്ലതെന്നും പറഞ്ഞിരുന്നു. ഇനി ഇങ്ങനെ പോയാല്‍ ശരിയാവില്ല, വീഡിയോ ഇട്ട് തുടങ്ങണമെന്നൊക്കെ കരുതിയതാണ്. സര്‍ജറിക്ക് ശേഷം എന്തായാലും കുറച്ച് ദിവസം വിശ്രമത്തിലായിരിക്കും എന്നും ഡിവൈന്‍ വ്യക്തമാക്കിയിരുന്നു. മരുമകളുടെ സര്‍ജറിയുടെ വിവരങ്ങള്‍ ഡെന്‍സി ടോണിയും വ്‌ളോഗിലൂടെയായി പങ്കുവെച്ചിരുന്നു.

ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയും ഡിവൈന്‍ പങ്കുവെച്ചിരുന്നു. ഞാനും ഡിംപിളും കൂടി ഫിറ്റ്‌ന്‌സ് ജേണി തുടങ്ങിയിട്ടുണ്ട് ഡിസംബറില്‍. ആദ്യത്തെ ദിവസത്തേത് കഴിഞ്ഞു. ഇനിയങ്ങോട്ട് കൃത്യമായി മുന്നോട്ട് കൊണ്ടുപോവണമെന്നാണ് ആഗ്രഹിക്കുന്നത്. കാര്യമായിട്ട് തന്നെ ചെയ്യണമെന്നാണ് കരുതിയിട്ടുള്ളത്. ഡിവൈന്റെ സൗണ്ട് നല്ല പോലെ മാറിയെന്ന് കുറേപേര്‍ എന്നോട് പറഞ്ഞിരുന്നു. അതിനുള്ള ക്രെഡിറ്റ് ഡോക്ടര്‍ക്ക് മാത്രമാണ്. എന്റെ കല്യാണ സമയത്ത് ഈയൊരു സൗണ്ടായിരുന്നു. ആദ്യത്തെ വ്‌ളോഗിലൊക്കെ ഇതുപോലെയായിരുന്നു. ആരെയോ വെച്ച് സംസാരിക്കുന്നത് പോലെ തോന്നുന്നു എന്ന് പറഞ്ഞവരുമുണ്ടായിരുന്നു.
എനിക്കുണ്ടായ പ്രശ്‌നം എത്രത്തോളം സീരിയസായിരുന്നു എന്ന് ഞാന്‍ മനസിലാക്കുന്നത് ഇപ്പോഴാണ്. നിസാരമാണെന്ന് വിചാരിച്ച് ഞാന്‍ കാര്യമാക്കിയിരുന്നില്ല. ലാഘവത്തോടെ വിട്ടത് കൊണ്ടാണ് ഈ അവസ്ഥയിലായത്. എത്തേണ്ട സ്ഥലത്ത് എത്തിപ്പെട്ടത് കൊണ്ട് കാര്യങ്ങള്‍ എളുപ്പമായി. ഇങ്ങനെ വിട്ടാല്‍ ശരിയാവില്ലെന്ന് പറഞ്ഞത് പോലെയായിരുന്നു കാര്യങ്ങള്‍. ഡിവൈനേ ശ്വാസം മുട്ടുന്നുണ്ടോ, സൗണ്ടില്‍ എന്തൊക്കെയോ മാറ്റങ്ങളുണ്ടല്ലോ എന്നൊക്കെയുള്ള മെസേജുകള്‍ വന്നിരുന്നു. ഇത് വെച്ചോണ്ടിരിക്കരുത്, കൃത്യമായി ട്രീറ്റ്‌മെന്റ് എടുക്കണം എന്നും കൃത്യമായി ഇതിന്റെ അവസ്ഥകളെക്കുറിച്ചും പറഞ്ഞ് തന്നിരുന്നു.
തൈറോയ്ഡിന്റെ പ്രശ്‌നമാണെന്നായിരുന്നു ആദ്യം വിചാരിച്ചത്. കൂടുതല്‍ ഒച്ചയെടുക്കുന്നവര്‍ക്കും, സ്‌ട്രെയ്ന്‍ ചെയ്യുന്നവര്‍ക്കും വരുന്ന അസുഖമാണിത്. മൂന്ന് കുട്ടികളും ഒരുമിച്ച് കൂടിയാല്‍ ചിലപ്പോള്‍ വഴക്കാവും. എപ്പോഴും മിണ്ടാതെയിരിക്കാന്‍ പറ്റില്ല. ഇടയ്ക്ക് എന്റെ ടെംപര്‍ തെറ്റും. ദേഷ്യം വരുമ്പോള്‍ ഒച്ചയിട്ട് വഴക്കുണ്ടാക്കാറുണ്ടായിരുന്നു. അങ്ങനെയാണ് ഈയൊരു അവസ്ഥയിലേക്ക് എത്തിയത്. എന്ത് സര്‍ജറിയാണ് ചെയ്തത്, കഴുത്തിന് വെട്ടില്ലല്ലോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. അങ്ങനെയായിരുന്നില്ല ഇത് സര്‍ജറി. ഇനി മൈക്ക് വെച്ച് സംസാരിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. വോയ്‌സോവറൊക്കെ കൊടുക്കുമ്പോള്‍ നിര്‍ത്താതെ സംസാരിക്കുന്നതല്ലേ. ഇന്‍ഷുറന്‍സ് എടുത്തിട്ട് മൂന്ന് വര്‍ഷത്തിന് മേലെയായി. കഴിഞ്ഞ വര്‍ഷം ചാക്കോച്ചന്‍ അഡ്മിറ്റായ സമയത്ത് കിട്ടിയിരുന്നു. ഇപ്പോഴത്തെ സര്‍ജറിയില്‍ ഫുള്‍ അമൗണ്ട് കിട്ടിയില്ല. 7000 രൂപ എനിക്ക് അടയ്‌ക്കേണ്ടി വന്നു. ചില മരുന്നുകള്‍ക്കൊന്നും കിട്ടില്ല. 84,000 രൂപ ബില്‍ വന്നിരുന്നു എനിക്ക്. അനസ്‌തേഷ്യ, ഒടി ചാര്‍ജ് അങ്ങനെ കുറേ ഇനത്തില്‍ പൈസ അടയ്‌ക്കേണ്ടതുണ്ടായിരുന്നു. എനിക്ക് ഇത് അഫോഡബിളായിട്ട് തോന്നി. വല്യ പ്രശ്‌നങ്ങളൊന്നുമില്ലാതെ എല്ലാം കഴിഞ്ഞു എന്നുമായിരുന്നു ഡിവൈന്‍ പറഞ്ഞത്.


Click it and Unblock the Notifications