അതൊക്കെ മണ്ണിട്ട് മൂടിയതാണ്! ഇനി അവരെ വേദനിപ്പിക്കരുത്! രേഖയെ പിന്തുണച്ച് ദിവ്യ

സോഷ്യല്‍മീഡിയയിലൂടെയായി നേരിടുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് പറഞ്ഞുള്ള രേഖ രതീഷിന്റെ വീഡിയോ വലിയ ചര്‍ച്ചയായിരുന്നു. വ്യക്തി ജീവിതത്തില്‍ ആകെ തകര്‍ന്നിരിക്കുകയാണ്. തെറ്റിദ്ധരിപ്പിക്കുന്നതും, വളരെ മോശവുമായ ക്യാപ്ഷന്‍ വെച്ചാണ് വീഡിയോകള്‍ പ്രചരിപ്പിക്കുന്നത്. മാനസികമായി വല്ലാതെ തളര്‍ന്നിരിക്കുകയാണെന്നും അവര്‍ പറഞ്ഞിരുന്നു. സുഹൃത്തുക്കളും ആരാധകരും രേഖയെ പിന്തുണച്ച് എത്തിയിരുന്നു. ഇപ്പോഴിതാ അഭിനേത്രിയായ ദിവ്യയും രേഖയ്ക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ്. പൊതുവെ ആരെക്കുറിച്ചും വീഡിയോ ചെയ്യാത്ത ആളാണ്, എന്നാല്‍ ഈയൊരു വിഷയത്തെക്കുറിച്ച് സംസാരിക്കാമെന്ന് കരുതി. രേഖ രതീഷ് അവരുടെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തൊരു വീഡിയോയുടെ പുറത്ത് വന്ന പ്രശ്‌നമാണ്, സത്യത്തില്‍ അത് പ്രശ്‌നമുള്ള വീഡിയോ ആയിരുന്നില്ല. ചില ഓണ്‍ലൈന്‍ ചാനലുകളാണ് അത് പ്രശ്‌നമാക്കിയത്.

ആരുടെ ജീവിതത്തിലും കടന്നുകയറാം. അവരെ ഒരു ആത്മഹത്യയിലേക്ക് കൊണ്ടുപോവുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണ് സോഷ്യല്‍മീഡിയ. ഞാനും ഏട്ടനും സൈബര്‍ ബുള്ളിയിംഗിന് ഇരയായവരാണ്. മാന്യമായ രീതിയില്‍ കല്യാണം കഴിച്ചിട്ടും ഞങ്ങളെ ആരും വെറുതെ വിട്ടില്ല. ഏതൊക്കെ രീതിയില്‍ വളച്ചൊടിക്കാമോ, എങ്ങനെയൊക്കെ ക്യാപ്ഷന്‍ കൊടുത്ത് തളര്‍ത്താമോ, അങ്ങനെയൊക്കെ ഞങ്ങളെയും തളര്‍ത്തിയിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ഞാന്‍ ഇതേക്കുറിച്ച് സംസാരിക്കുന്നത്. രേഖ രതീഷ് പറഞ്ഞിരിക്കുന്ന കാര്യം, ഞാനൊരു പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്. അതിന് ശേഷം കുറച്ച് കാര്യങ്ങള്‍ അവര്‍ സംസാരിക്കുന്നു. പിന്നീടൊരു വീഡിയോ കോള്‍ വരുന്നു. ഒരു വ്യക്തിയുമായി സംസാരിക്കുന്നു. അപ്പോള്‍ തന്നെ നിങ്ങള്‍ തീരുമാനിച്ചു, ഇത് തന്നെയാണ് രേഖ രതീഷിന്റെ വരന്‍ എന്ന്. അഞ്ചാമത്തെ വിവാഹമായങ്ങ് പ്രഖ്യാപിക്കുകയും ചെയ്തു.

Divya Kris Support Rekha Ratheesh
Photo Credit: Divya Kris / Rekha Ratheesh / Facebook

കാര്യങ്ങള്‍ അറിയാതെ മറ്റൊരാളുടെ ജീവിതത്തിലേക്ക് കടന്നുകയറി ഓരോന്ന് പറയാന്‍ നിങ്ങള്‍ക്ക് എങ്ങനെ തോന്നുന്നു. ഇതെന്റെ രണ്ടാം ജന്മമാണ് എന്ന് ആളുകള്‍ പറയാറുണ്ട്. മരിച്ച് കഴിഞ്ഞ് വീണ്ടും ജനിക്കുന്നതിനെയാണോ നമ്മള്‍ രണ്ടാം ജന്മം എന്ന് പറയുന്നത്. അല്ലല്ലോ, നമ്മള്‍ ഒരു മോശം അവസ്ഥയിലൂടെ കടന്നുപോവുമ്പോള്‍ പുതിയൊരു ജീവിതമാര്‍ഗം കിട്ടുമ്പോള്‍ ഇതെന്റെ രണ്ടാം ജന്മം എന്ന് പറയാറുണ്ട്. അതുുപോലെ തന്നെ രേഖ രതീഷ് ഒരു ഓണ്‍ലൈന്‍ ബിസിനസ് തുടങ്ങുന്നുണ്ട്. ചിലപ്പോള്‍ അവര്‍ക്ക് വേണ്ടിയാവാം, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പെയ്ഡ് വര്‍ക്ക് ചെയ്യുന്നതാവാം. എന്ത് തന്നെയായാലും അതിനെ വളച്ചൊടിച്ച്, ആ വ്യക്തിയെ തേജോവധം ചെയ്യാന്‍ ആരാണ് നിങ്ങള്‍ക്ക് അധികാരം തന്നത്.

ഗ്ലിസറിനില്ലാതെയാണ് കരയുന്നതെന്ന് രേഖ രതീഷ് മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് കാണിക്കുന്നത് അഭിനയമാണോ എന്ന് നിങ്ങള്‍ പറയൂ എന്ന് പറഞ്ഞ് ഇട്ട് കൊടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഗ്ലിസറിനില്ലാതെ കരയുന്ന കുറേ ആര്‍ടിസ്റ്റുകളുണ്ട്. ആര്‍ടിസ്റ്റുകള്‍ക്ക് ഇമോഷന്‍സൊന്നുമുണ്ടാവില്ലേ. ജീവിതത്തില്‍ നമ്മള്‍ കരയുമ്പോള്‍ അതും അഭിനയമാണെന്നാണോ എന്ന് നിങ്ങള്‍ പറയുന്നത്. ആര്‍ടിസ്റ്റുകള്‍ എന്ത് ചെയ്താലും അവരെ കുറ്റപ്പെടുത്തുന്ന പ്രവണതയാണ്. ജീവിതത്തില്‍ കരയുമ്പോള്‍ അതെങ്ങനെയാണ് അഭിനയം എന്ന് പറയുന്നത്. റീച്ചിന് വേണ്ടി ആര്‍ടിസ്റ്റുകളെ കുത്തിവേദനിപ്പിക്കുന്നു. നല്ലൊരു വരുമാനം കിട്ടാന്‍ ഞങ്ങളെ ഇരയാക്കുന്നു. മറ്റുള്ളവരുടെ ജീവിതം വെച്ച് നിങ്ങള്‍ ആഘോഷമാക്കുകയാണ്. റീച്ചിനും, വരുമാനത്തിനും വേണ്ടി ഇങ്ങനെയൊന്നും ചെയ്യരുത്.

എപ്പോഴും ബോള്‍ഡായി സംസാരിക്കുന്ന രേഖ രതീഷ് ഇത്രയും തളര്‍ന്നിട്ടുണ്ടെങ്കില്‍, അത് നിങ്ങള്‍ അവരെ മാനസികമായി തളര്‍ത്തിയത് കൊണ്ടാണ്. അവരുടെ പഴയകാല ജീവിതത്തെക്കുറിച്ചും, കഥയല്ലിത് ജീവിതമൊക്കെ എന്നേ കഴിഞ്ഞതാണ്. അതൊക്കെ എന്തിനാണ് വീണ്ടും കുത്തിപ്പൊക്കുന്നത്. മണ്ണിട്ട് മൂടിയതും, കഴിഞ്ഞത് പോയതുമായ കാര്യങ്ങള്‍ എന്തിനാണ് വീണ്ടും കുത്തിപ്പൊക്കുന്നത്. ഒരു മകനെ ഒറ്റയ്ക്ക് വളര്‍ത്തുന്ന ആളാണ് രേഖ. അവര്‍ വിവാഹം കഴിക്കുകയോ, കഴിക്കാതിരിക്കുകയോ ചെയ്യുന്നത് അവരുടെ തീരുമാനമാണ്. പൊരുത്തക്കേടുകളാണെങ്കില്‍ വേര്‍പിരിയുന്നത് തന്നെയാണ് നല്ലത്. സാരി മാറുന്നത് പോലെയല്ല ലൈഫ്. സുഖത്തിലും ദു:ഖത്തിലും കൂടെയുണ്ടാവുമെന്ന് കരുതിയാണ് ഓരോ ജീവിതവും തിരഞ്ഞെടുക്കുന്നത്. അത് പരാജയമായാല്‍ മാറിപ്പോവുക. രേഖ രതീഷിന്റെ ജീവിതം അവരുടേത് മാത്രമാണെന്നുമായിരുന്നു ദിവ്യ പറഞ്ഞത്.

More from Filmibeat

Read more about: Divya Sreedhar rekha ratheesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X