'ഞങ്ങൾക്ക് കുഞ്ഞിനെ നോക്കാൻ കഴിയും, പ്രെഗ്നന്റാകാനും പറ്റും, മകളുടെ മുന്നിൽ കിസ് ചെയ്താൽ എന്താ കുഴപ്പം?'

By Desk

വിവാഹിതരായ ദിവസം മുതൽ വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങുന്നവരാണ് ദിവ്യ ശ്രീധറും ക്രിസ് വേണു​ഗോപാലും. രണ്ട് മക്കൾക്കൊപ്പം സന്തുഷ്ടമായി ജീവിക്കുമ്പോഴും സോഷ്യൽമീഡിയ വഴിയുള്ള ആക്രമണങ്ങൾ ഇരുവർക്കും നേരെ തുടരുകയാണ്. പലപ്പോഴും ഇരുവരും ഇതിന് എതിരെ പ്രതികരിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ മകളുടെ മുന്നിൽ വെച്ച് റൊമാന്റിക്ക് റീൽസ് ചെയ്തുവെന്ന് പറഞ്ഞ് വിമർശിച്ചവർക്കും ​ഗർഭിണിയാണെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കും മറുപടി നൽകുകയാണ് ദിവ്യ ശ്രീധർ.

സിനിമകളിൽ കിസ് ചെയ്യുന്ന രം​ഗങ്ങളില്ലേയെന്നും വിമർശിക്കുന്നവരുടെ അച്ഛനും അമ്മയും ചുംബിക്കാറില്ലേയെന്നും ദിവ്യ ചോദിക്കുന്നു. മകളുടെ മുന്നിൽ വെച്ച് റൊമാന്റിക്ക് റീൽസ് ചെയ്തുവെന്ന് പറഞ്ഞാണ് ചിലർ വിമർശിക്കുന്നത്. സിനിമകളിൽ കിസ് ചെയ്യുന്ന രം​ഗങ്ങളില്ലേ?. കല്യാണ വീഡിയോകളിൽ കാണിക്കുന്നത് എന്താണ്?. അതിലൊന്നും പ്രശ്നമില്ലേ?.

Divya Sreedhar
Photo Credit: Divya Sreedhar / Instagram

നമ്മൾ ചെയ്താൽ മാത്രമാണോ കുഴപ്പം. ഞങ്ങൾ എന്താ മനുഷ്യന്മാരല്ലേ?. മക്കൾക്ക് ഒന്നും അറിയാത്ത പ്രായമല്ലല്ലോ. ചില സേവ് ദി ഡേറ്റ് വീഡിയോസ് കാണുമ്പോൾ നമ്മൾക്ക് നാണം തോന്നും. ആ ലെവലിലുള്ള സേവ് ദി ഡേറ്റ് ഇറങ്ങുമ്പോൾ ഞങ്ങൾ മര്യാദയ്ക്ക് നടന്ന് പോയാൽ ഇവർ എന്താണ് പബ്ലിക്കിൽ കിടന്ന് കാണിക്കുന്നത് എന്നൊക്കെയാണ് കമന്റ്സ്. ഇവർക്കാർക്കും കണ്ണില്ലേ?.

നോർമലായി കല്യാണം കഴിച്ച് പോകുന്ന ഒരു കല്യാണ വീഡിയോ ഇപ്പോൾ കാണാനുണ്ടോ. മക്കളും എല്ലാ വീഡിയോസും കാണുന്നവരാണ്, സിനിമ കാണുന്നവരാണ്. അതിനകത്ത് ഒന്നും ഒന്നുമില്ലെന്ന് പറയാൻ പറ്റുമോ?. ഈ വിമർശിക്കുന്നവരുടെ അച്ഛനും അമ്മയും ഒന്നും ഉമ്മ കൊടുക്കാറില്ലേ?. ഈ പറയുന്നവരും കൊടുത്തിട്ടില്ലേ?. അല്ലെങ്കിൽ തന്നെ ഉമ്മ കൊടുക്കുന്നതിൽ എന്താണ് തെറ്റ്.

വെറുതെ നാട്ടിൽ കാണുന്ന ആളുകൾക്കല്ലല്ലോ ഉമ്മ കൊടുക്കുന്നത്. ഞാൻ എന്റെ ഭർത്താവിനല്ലേ ഉമ്മ കൊടുത്തത്. പുറത്തുള്ള ആർക്കും അല്ലല്ലോ. അപ്പോൾ എന്താണ് പ്രശ്നം. അതോ നമ്മൾ മാന്യമായി വസ്ത്രം ധരിച്ച് വരുന്നുവെന്നതാണോ നിങ്ങളുടെ പ്രശ്നം. കുറച്ച് ശരീരഭാ​ഗം കാണിച്ച് നടന്നാൽ എല്ലാവർക്കും സന്തോഷമാകുമോ?.

കാണിക്കാത്തതുകൊണ്ടാകും നിങ്ങൾക്കെല്ലാം ഞങ്ങളോട് പ്രശ്നം തോന്നുന്നത്. ശരീരഭാ​ഗം കാണിച്ച് നടക്കുന്നവർക്ക് എതിരെ മോശം കമന്റിട്ട് കാണുന്നില്ലല്ലോ. നമ്മൾ മാന്യമായ ഡ്രെസ് ധരിച്ചിട്ട് മാന്യമായി ശരീരഭാഗം കാണിക്കാതെയാണ് നടക്കുന്നത്. പിന്നെ എന്റെ സംസാരം... അത് ഇങ്ങനെയാണ് മാറ്റാനും ആകില്ല. മനസിലാക്കുന്നവർ മനസിലാക്കിയാൽ മതി. എന്റെ കൂടെയുള്ളവർ മനസിലാക്കുന്നുണ്ട്.

Divya Sreedhar
Photo Credit: Divya Sreedhar / Instagram

ഇത്തരത്തിൽ കമന്റിടുന്നവർക്ക് എതിരെ കേസ് കൊടുക്കാത്തത് ഞാൻ നാല് പേർക്കെതിരെ കേസ് കൊടുത്താൽ പത്ത് പേർ രക്ഷപ്പെടും എന്നുള്ളതുകൊണ്ടാണ്. അതുപോലെ ഞാൻ ​ഗർഭിണിയല്ല. പക്ഷെ ​പ്രെ​ഗ്നന്റാണെന്ന് പ്രചരിച്ചു. ഞാൻ നടക്കുന്ന ഒരു വീഡിയോയും അതോടൊപ്പം പുറത്ത് വന്നു. ആ വീഡിയോ പൂർണമല്ല. പക്ഷെ അതിന്റെ അടിയിൽ വന്ന കമന്റുകൾ മുഴുവൻ തെറി മാത്രമായിരുന്നു. അല്ലെങ്കിൽ തന്നെ ഞാൻ പ്രെഗ്നന്റ് ആയാൽ നിങ്ങൾക്ക് എന്താണ് പ്രശ്നം.

ഞങ്ങൾക്ക് കുഞ്ഞിനെ നോക്കാൻ കഴിവുണ്ട്. പ്രെഗ്നന്റാകാനും പറ്റും. നമുക്ക് സമയമാകുമ്പോൾ നമ്മൾ നോക്കിക്കോളും. വേറാരും അതിൽ ബുദ്ധിമുട്ടേണ്ടതില്ല. ഈ വയസാം കാലത്താണോ ​പ്ര​ഗ്നൻസി എന്നൊക്കെയാണ് കമന്റുകൾ. അതെന്താ അറുപത് വയസുള്ള പെണ്ണുങ്ങൾ പ്രസവിച്ച് നിങ്ങളാരും കണ്ടിട്ടില്ലേ?.

കമന്റ്സ് ഇടുന്നത് കൂടുതലും പ്രായമുള്ള ആളുകളാണ് എന്നതാണ് മറ്റൊരു രസം. അതുപോലെ ഞാൻ ഒന്ന് ചോദിക്കട്ടെ ഈ കമന്റ് ഇടുന്നവരെല്ലാം ഭൂമിയിൽ നിന്നും പൊട്ടി മുളച്ചതാണോ? എന്നും ദിവ്യ ശ്രീധർ പ്രതികരിച്ച് ചോദിച്ചു.

More from Filmibeat

Read more about: Divya Sreedhar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X