എനിക്ക് കഴിവില്ലേ എന്നാണ് ചോദിക്കുന്നത്, മോശം കമന്റിടുന്നവരോട് പറയാനുള്ളത്: ക്രിസ് വേണുഗോപാൽ
എപ്പോഴും ജനശ്രദ്ധ നേടുന്ന താരദമ്പതികളാണ് ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും. രണ്ടാം വിവാഹത്തിന്റെ പേരിൽ ദിവ്യക്ക് കടുത്ത അധിക്ഷേപങ്ങൾ സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വന്നു. ഇപ്പോഴും ഇത്തരം കമന്റുകൾ വരുന്നുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ദിവ്യ ശ്രീധറും ക്രിസ് വേണുഗാപാലും. ഹേറ്റ് കമന്റുകൾ തന്നെ വിഷമിപ്പിക്കാറുണ്ടെന്ന് ദിവ്യ ശ്രീധർ പറയുന്നു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
എത്രയൊക്കെ കൺട്രോൾ ചെയ്യാൻ ശ്രമിച്ചാലും എനിക്ക് വിഷമം തന്നെയാണ്. എന്റെ മനസ് കല്ല് കൊണ്ടുണ്ടാക്കിയതല്ല. ഇപ്പോഴും നല്ല ഡ്രസിൽ തന്നെയാണ് പോകാറ്. യൂട്യൂബേർസ് മോശം രീതിയിൽ വീഡിയോ എടുക്കുന്നത് നമ്മൾ പോലും അറിയുന്നില്ല. ബ്ലൗസ് ലൂസായാൽ വലിച്ചിടുമ്പോൾ മുമ്പിൽ ക്യാമറയുള്ളത് ശ്രദ്ധിക്കില്ല. വളരെ മോശം കമന്റുകളാണ് ഇതിന് വരാറെന്നും ദിവ്യ പറയുന്നു.

കെട്ടിച്ച് വിടാൻ പ്രായമുള്ള മകൾ ഉണ്ട്, അടങ്ങിയൊതുങ്ങി നടന്ന് കൂടേ എന്ന് കമന്റുകൾ വരുന്നു. ഞാൻ എന്തെങ്കിലും മോശമായി ചെയ്യുന്നുണ്ടോ. ഈ കമന്റിടുന്ന സ്ത്രീകൾ ആരെന്ന് എനിക്ക് അറിയില്ല. അവരുദ്ദേശിച്ച ആളെയാണോ ഞാൻ കല്യാണം കഴിച്ചതെന്നും അറിയില്ല. ഞാനാണ് അവരുടെ പ്രശ്നം. പത്തരമാറ്റിൽ അഭിനയിച്ചപ്പോൾ ഇദ്ദേഹത്തോട് ബഹുമാനവും ഇഷ്ടവും ഉണ്ടായിരുന്നു ഇവളെ പോലെ ഒന്നിനെ കെട്ടിയപ്പോൾ അതുമില്ലാതായി എന്ന് കമന്റ് വന്നു. ക്രിസിനെ അവർ ആഗ്രഹിച്ചിരുന്നോ. എന്തിനാണ് ഈ വെറുപ്പെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ദിവ്യ ശ്രീധർ പറഞ്ഞു.
ഇവരുടെ പിറകെ പോകുകയാണെങ്കിൽ അതിനേ സമയമുണ്ടാകൂ. പല ആൾക്കാർക്കും എന്റെ നമ്പർ ഞാൻ അയച്ചിച്ചുണ്ട്. പ്ലീസ് കോൾ എന്ന് പറഞ്ഞാണ് അയച്ച് കൊടുത്തത്. അവരുടെ കൺസേൺ എനിക്ക് സെക്ഷ്വൽ കാപബിലിറ്റി ഉണ്ടോ എന്നാണ്. അത് ദിവ്യയോട് ചോദിച്ചാലേ അറിയൂ. അവർക്ക് അറിയില്ല. കാരണം എന്റെ പാർടണറായ അവൾക്കറിയാം. ഇവൻ കൊള്ളില്ലെന്ന് പുള്ളിക്കാരി നാളെ കമന്റിട്ടാൽ ഞാൻ ആശങ്കപ്പെടണം.

പക്ഷെ എന്നെ കണ്ടിട്ട് പോലുമില്ലാത്തവർ ഇങ്ങനെ ചോദിച്ചാൽ എന്താണ് പറയാനാണ്. ഇവർക്കൊക്കെ ഭ്രാന്ത് ആണെന്നേ താൻ പറയൂ എന്നും ക്രിസ് വേണുഗോപാൽ വ്യക്തമാക്കി. കുറേ ആളുകൾ ഫ്രസ്ട്രേറ്റഡ് ആണ്. സെലിബ്രിറ്റീസിനെ അവർ ടോയ്സിനെ പോലെയാണ് കാണുന്നത്. ഞങ്ങളും മനുഷ്യരാണ്. മോശം രീതിയിൽ വീഡിയോ പ്രചരിക്കുന്ന ഓൺലെെൻ ചാനലുകളുണ്ടെന്നും ക്രിസ് വേണുഗോപാൽ പറയുന്നു. മോശം കമന്റിടുന്നവർക്ക് വീട്ടിൽ നല്ലൊരു കുടുംബമില്ലെന്നും ക്രിസ് വേണുഗോപാൽ വിമർശിച്ചു.
ദിവ്യയുടേത് പോലെ ക്രിസ് വേണുഗോപാലിന്റെയും രണ്ടാം വിവാഹമാണിത്. വിവാഹമോചനത്തെക്കുറിച്ച് ഒരിക്കൽ ക്രിസ് വേണുഗോപാൽ സംസാരിച്ചിട്ടുണ്ട്. അങ്ങേയറ്റം ടോക്സിക്കായിരുന്നു ആ ബന്ധമെന്ന് ക്രിസ് വേണുഗോപാൽ തുറന്ന് പറഞ്ഞു. ഞങ്ങൾ ഒരുമിച്ച് ദാമ്പത്യ ജീവിതം തുടങ്ങിയ സമയത്ത് എന്റെ ഒറ്റയ്ക്കുള്ള പ്രൊഫെെൽ ഫോട്ടോ ഇടാൻ പാടില്ലെന്നായിരുന്നു റൂൾ. രണ്ട് പേർക്കും ഒരേ ഡിപി മാത്രമേ ഉണ്ടാകാൻ പാടുള്ളൂയെന്നും എന്നോട് പറഞ്ഞിരുന്നു. ഫേസ്ബുക്കിൽ ഒരു ഫ്രണ്ടിനെ ആഡ് ചെയ്യാൻ പോലും എനിക്ക് ഫ്രീഡമില്ലായിരുന്നു. ടോക്സിക്കെന്ന് പറയാൻ പറ്റില്ല. അതിനേക്കാൾ കൂടുതലായിരുന്നു. എന്തിനാണ് ഇങ്ങനെ പോസ്റ്റ് എഴുതിയത്. ഇത് ഇങ്ങനെ എഴുതാൻ പാടില്ല. എന്നൊക്കെ പറയുകയും ചോദിക്കുകയും ചെയ്യുമ്പോൾ എഴുത്തുകാരനായ താൻ തോറ്റ് പോകുമെന്നും ക്രിസ് വേണുഗോപാൽ അന്ന് പറഞ്ഞു.


Click it and Unblock the Notifications











