നെറ്റിയിലെ മുറിപ്പാട് തല്ലിയതിന്റെയോ! ഇതൊക്കെ കണ്ടാല്‍ തെറ്റിദ്ധരിച്ച് പോവില്ലേ! ദിവ്യയെ വിടാതെ ചോദ്യങ്ങള്‍

ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും പിരിഞ്ഞു എന്നുള്ള കുപ്രചാരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളാണെന്നും, ക്രിസ് ദിവ്യയെ ഉപദ്രവിച്ചു എന്നുള്ള കണ്ടെത്തലുകളുമായും യൂട്യൂബേഴ്‌സ് എത്തിയിരുന്നു. ഞങ്ങള്‍ തമ്മില്‍ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും, എന്തിനാണ് ഇല്ലാത്ത വാര്‍ത്ത പടച്ചുവിടുന്നതെന്നുമായിരുന്നു ഇരുവരുടെയും പ്രതികരണം. ഫേസ്ബുക്കിലും, യൂട്യൂബ് വീഡിയോയിലൂടെയുമായാണ് ദിവ്യ പ്രതികരിച്ചത്. പനിയൊക്കെയായി മരുന്നൊക്കെ കഴിച്ച് ഉറങ്ങുകയായിരുന്നു. അതിനിടയില്‍ ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ടിരുന്നു. എടുക്കാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല. തിരിച്ച് വിളിച്ചപ്പോഴാണ് ദിവ്യ, എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് ചോദിച്ചത്.

അമ്മയും ചേച്ചിയുമായി നല്ല ബന്ധം! എന്നും വിളിക്കാറുണ്ടെന്ന് പൊന്നൂസ്! സുജിനെ അനിയത്തിയും തള്ളിപ്പറഞ്ഞു?
അമ്മയും ചേച്ചിയുമായി നല്ല ബന്ധം! എന്നും വിളിക്കാറുണ്ടെന്ന് പൊന്നൂസ്! സുജിനെ അനിയത്തിയും തള്ളിപ്പറഞ്ഞു?

ഞാനൊരു റീല്‍ പോസ്റ്റ് ചെയ്തിരുന്നു. അതേക്കുറിച്ച് പറഞ്ഞ് രാജ് ടോക്‌സ് ഒരു വീഡിയോ ചെയ്തിരുന്നു. ക്രിസ് വേണുഗോപാല്‍ എന്നെ അടിച്ചോ, അടിച്ചത് രാജ് ടോക്‌സിന്റെ മുതലാളി കണ്ടോ, ഇന്നലെ വീഡിയോ പോസ്റ്റ് ചെയ്തതല്ലേ. എന്റെ നെറ്റിയില്‍ എവിടെയാണ് പാട്. എന്റെ നെറ്റിയിലോ, മുഖത്തോ, ശരീരത്തിലോ ഒരുപാടുമില്ല. ക്രിസ് വേണുഗോപാല്‍ എന്ന് പറയുന്ന മനുഷ്യന്‍ ഇതുവരെ എന്നെ തല്ലിയിട്ടോ, ദ്രോഹിച്ചിട്ടോ ഇല്ല. ഇല്ലാത്ത കഥകള്‍ കുത്തിപ്പൊക്കാന്‍ ആരാണ് ലൈസന്‍സ് തന്നത്. ക്രിസ് വേണുഗോപാലും ദിവ്യയും എന്ത് ചെയ്യുന്നു എന്ന് നോക്കുന്നതെന്തിനാണ്. ദിവ്യ ശ്രീധറിന്റെ ലൈഫ് പൊട്ടിപ്പോയോ, അവര്‍ക്കെന്തെങ്കിലും സംഭവിച്ചോ എന്നറിയാഞ്ഞിട്ട് കിടക്കപ്പൊറുതിയില്ലേ.

Divya Sreedhar reaction on latest reel
Photo Credit: Divya Sreedhar / Facebook

ഒറിജിനല്‍ മുറിവാണെന്നാണ് അവര്‍ പറയുന്നത്. ഒന്ന് വന്ന് നോക്ക്. ധീര എന്ന് പറയുന്ന വെബ് സീരീസിന്റെ മേക്കപ്പ് ചെയ്ത മുരുകന്‍ ചേട്ടന് ഒത്തിരി താങ്ക്‌സ്. അതിന് ഒറിജിനാലിറ്റി കൊണ്ടുവന്നതിന്. വെബ് സീരീസില്‍ എനിക്ക് ആക്‌സിഡന്റ് പറ്റുന്ന രംഗമുണ്ടായിരുന്നു. അതിന് വേണ്ടിയായിരുന്നു മേക്കപ്പ്. അതുകൂടാതെ ഞാന്‍ വേഷങ്ങള്‍ ജന്മങ്ങള്‍ പാട്ടുവെച്ച് റീല്‍ ചെയ്തിരുന്നു. വേണ്ടാത്ത രീതിയില്‍, ഇല്ലാത്തതൊക്കെ പറഞ്ഞ് വീഡിയോ ചെയ്യുന്നത് ശരിയല്ല. ഞങ്ങളുടെ ലൈഫ് എങ്ങനെയാണ് പോവുന്നതെന്ന് നിങ്ങള്‍ക്കറിയാമോ, മാസവരുമാനത്തിന് വേണ്ടി ഇല്ലാത്തത് പറയാന്‍ നിങ്ങള്‍ക്ക് ആരാണ് ലൈസന്‍സ് തന്നത്. ഞാനൊരു സ്‌റ്റോറിയിട്ടാല്‍ എന്‍െ ലൈഫ് ചിന്നിച്ചിതറിയെന്നാണോ. അന്നത്തിന് വേണ്ടി നമ്മളുടെ ജീവിതമല്ല എടുത്ത് കളിക്കേണ്ടത്. ഞങ്ങളുടെ പുറകെ ആരും വരണ്ട. ചാനല്‍ ഞങ്ങള്‍ പൂട്ടിക്കും. അറിയാത്ത കഥകള്‍ എഴുതണ്ട.

അച്ഛനില്ലാതെ ആ മക്കളും വളരണ്ടേ! അമ്മയ്ക്ക് മകനെ തിരുത്തിക്കൂടേ! അവളത് ഡിലീറ്റ് ചെയ്തില്ല! രോഷാകുലനായി സുജിന്‍
അച്ഛനില്ലാതെ ആ മക്കളും വളരണ്ടേ! അമ്മയ്ക്ക് മകനെ തിരുത്തിക്കൂടേ! അവളത് ഡിലീറ്റ് ചെയ്തില്ല! രോഷാകുലനായി സുജിന്‍

ഞങ്ങള്‍ക്കിടയില്‍ യാതൊരുവിധ പ്രശ്‌നങ്ങളുമില്ല. നിങ്ങളായിട്ട് ഇനി പ്രശ്‌നങ്ങളുണ്ടാക്കരുത്. സത്യത്തില്‍ എന്താണ് സംഭവിച്ചതെന്നറിയില്ല എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ഞാനൊരു റീല്‍ പോസ്റ്റ് ചെയ്തു. അതാണ് വിഷയം എന്നായിരുന്നു ദിവ്യയുടെ മറുപടി. നിങ്ങളുടെ ജീവിതമെന്തിനാണ് പബ്ലിക്ക് ആക്കി വെക്കുന്നത്, അത് സ്വകാര്യമായി വെക്കുന്നതല്ലേ നല്ലത്. എന്തിനാണ് ഇത്തരം കാര്യങ്ങള്‍ മൈന്‍ഡ് ചെയ്യുന്നത്. സന്തോഷത്തോടെ ജീവിച്ച് കാണിച്ചാല്‍ പോരേയെന്ന് ചോദിച്ചവരുമുണ്ടായിരുന്നു. നിങ്ങളെന്തിനാണ് തലപൊട്ടിയതും, മൂക്ക് പൊട്ടിയതും വീഡിയോ ഇടുന്നത്, അപ്പോള്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കും എന്നായിരുന്നു വേറൊരു കമന്റ്.

ഞാൻ വൈറലാകാൻ ഇട്ടതാണെന്ന് സ്വയം തീരുമാനിക്കുകയാണല്ലോ. ഞാൻ പറഞ്ഞോ ഇത് വൈറലാക്കാൻ ചെയ്തതാണെന്ന്. എന്റെ ഫോണിൽ ഞാൻ എനിക്ക് ഇഷ്ടമുള്ള വീഡിയോ പോസ്റ്റ്‌ ചെയ്യുന്നതിൽ വേണ്ടാത്ത കാര്യം കണ്ടുപിടിക്കാൻ നിക്കല്ലേ. എനിക്ക് ഇനിയും വൈറലാക്കാൻ ഉണ്ടത്രയോ.. കഷ്ടം. ഈ വീഡിയോ ഇട്ടിട്ടുവേണോ വയറലാകാൻ. കല്യാണം കഴിഞ്ഞപ്പോ തന്നെ എല്ലാരും എയറിൽ ഇട്ടതല്ലേ എന്നായിുന്നു ദിവ്യയുടെ ചോദ്യം.

More from Filmibeat

Read more about: Divya Sreedhar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X