»   » ദിവ്യ ഉണ്ണിയ്ക്ക് ഒരു മാറ്റവുമില്ല, ഒന്നുകൂടെ മെലിഞ്ഞ് സുന്ദരിയായിട്ടുണ്ട്... വീണ്ടും വരുന്നു.. ദാ

ദിവ്യ ഉണ്ണിയ്ക്ക് ഒരു മാറ്റവുമില്ല, ഒന്നുകൂടെ മെലിഞ്ഞ് സുന്ദരിയായിട്ടുണ്ട്... വീണ്ടും വരുന്നു.. ദാ

Posted By: Rohini
Subscribe to Filmibeat Malayalam

ബാലതാരമായി സിനിമാ ലോകത്തെത്തിയ മെലിഞ്ഞ സുന്ദരി മലയാളത്തിന്റെ നായികാ നിരയിലെത്തിയത് വളരെ പെട്ടന്നാണ്. മഞ്ജു വാര്യരും, സംയുക്ത വര്‍മയും ഉര്‍വശിയുമൊക്കെ നിറഞ്ഞു നിന്ന മലയാള സിനിമയില്‍ ദിവ്യ ഉണ്ണി പെട്ടന്ന് നടന്നു കയറി.

എന്റെ പല അവസരങ്ങളും ദിവ്യ ഉണ്ണി തട്ടിയെടുത്തു: കാവേരി

വിവാഹ ശേഷം അഭിനയം വിട്ട ദിവ്യ ഇടയ്‌ക്കൊക്കെ ഞാനിവിടെ തന്നെയുണ്ട് എന്ന ഓര്‍മപ്പെടുത്തലുമായി എത്താറുണ്ട്. ദാ വീണ്ടും വരുന്നു. ഈ ആഴ്ച ഏഷ്യനെറ്റിലെ ബഡായി ബംഗ്ലാവില്‍ ദിവ്യ ഉണ്ണിയാണ് അതിഥി.

അതിഥിയായി ദിവ്യ എത്തുന്നു

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പരിപാടിയില്‍ അതിഥിയായി ദിവ്യ എത്തുന്നു. ദിവ്യ ഉണ്ണി എത്തുന്ന എപ്പിസോഡ് ഞായറാഴ്ച രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യും

പുതിയ വിശേഷങ്ങളെ കുറിച്ച് പറഞ്ഞും ഡാന്‍സ് കളിച്ചും ദിവ്യ ഉണ്ണി

മുകേഷ് നിയന്ത്രിയ്ക്കുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയുടെ അവതാരകന്‍ രമേശ് പിഷാരടിയാണ്. ധര്‍മജന്‍, ആര്യ തുടങ്ങിയവര്‍ ഹാസ്യത്തിന് ചുക്കാന്‍ പിടിയ്ക്കുന്ന ബഡായി ബംഗ്ലാവില്‍ പുതിയ വിശേഷങ്ങളെ കുറിച്ച് പറഞ്ഞും ഡാന്‍സ് കളിച്ചും ദിവ്യ ഉണ്ണി എത്തും.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്

വിവാഹ ശേഷം ദിവ്യ ഉണ്ണി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം അമേരിക്കയില്‍ സെറ്റില്‍ഡായ ദിവ്യ ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന അമേരിക്കന്‍ ജാലകം എന്ന പരിപാടിയുടെ അവതാരികയായെത്തി. ഇടയ്ക്ക് അതിഥി താരമായും സിനിമയില്‍ മുഖം കാണിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോള്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്

ബഡായി ബംഗ്ലാവിന്റെ പ്രമോ വീഡിയോ

ദിവ്യ ഉണ്ണി എത്തുന്ന ബഡായി ബംഗ്ലാവിന്റെ പ്രമോ വീഡിയോ കാണാം. വര്‍ഷങ്ങള്‍ക്ക് ശേഷം ദിവ്യ ഉണ്ണിയെ കാണുന്ന സന്തോഷം ആരാധകര്‍ക്കുണ്ട്.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Divya Unni coming as guest in Badai Bungalow

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam