ബിഗ് ബോസിലെ നിശബ്ദ കൊലയാളിയെക്കുറിച്ച് ദിയ, രോഷം തീരാതെ അര്‍ച്ചന, പെണ്ണുങ്ങളുടെ കൂട്ടത്തല്ല് തുടരുന്നു!

കെട്ടിലും മട്ടിലും പുതുമ പുലര്‍ത്തിയ ഒട്ടേറെ പരിപാടികളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ചാനലുകളില്‍ വ്യത്യസ്തമായ പല തരത്തിലുള്ള റിയാലിറ്റി ഷോകളും അരങ്ങേറുന്നുണ്ട്. സിനിമയിലും സീരിയലിലുമായി നിറഞ്ഞുനില്‍ക്കുന്ന 16 പേരുമായാണ് ബിഗ് ബോസ് മലയാള പതിപ്പ് ആരംഭിച്ചത്. മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലാണ് മലയാള പതിപ്പിന്റെ അവതാരകന്‍. സിനിമയിലും ടെലിവിഷനിലും താരസംഘടനയുടെ നേതൃസ്ഥാനത്തുമൊക്കെയായി സജീവമായി നില്‍ക്കുന്നതിനിടയിലാണ് മോഹന്‍ലാല്‍ ബിഗ് ബോസിലേക്കെത്തിയത്.

പരമ്പരകളിലൂടെയും സിനിമയിലൂടെയും പരിപാടികളിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ കാണുന്ന തരത്തില്‍ മാത്രമല്ല പല താരങ്ങളുടെയും യഥാര്‍ത്ഥമുഖം വ്യക്തമാവുന്നത് ഇപ്പോഴാണ്. വ്യത്യസ്തമായ ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുമൊക്കെയായി പരിപാടി മുന്നേറുകയാണ്. അതാത് ആഴ്ചയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എലിമിനേഷനിലൂടെ പുറത്തേക്ക് പോവുന്നവരെ തിരഞ്ഞെടുക്കുന്നത്. പ്രേക്ഷകരുടെ വോട്ടിങ്ങും ഇക്കാര്യത്തില്‍ പ്രധാന ഘടകമാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനിടയിലെ പ്രധാന വിശേഷങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

ദിയയുടെ പെരുമാറ്റവും നിലപാടുകളും

ദിയയുടെ പെരുമാറ്റവും നിലപാടുകളും

മത്സരങ്ങള്‍ മുന്നേറുന്നതിനിടയില്‍ അപ്രതീക്ഷിത ട്വിസ്റ്റ് നല്‍കിയും ബിഗ് ബോസ് മത്സരാര്‍ത്ഥികളെ അമ്പരപ്പിക്കുന്നുണ്ട്. വ്യത്യസ്തമായ ചോദ്യങ്ങളാണ് മത്സരാര്‍ത്ഥികളോട് ചോദിക്കുന്നത്. ശക്തയായ മത്സരാര്‍ത്ഥികളിലൊരാളായ ദിയയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ പരിപാടി മുന്നേറുന്നത്. ദിയയുടെ നിലപാടുകളെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചുമാണ് ഇപ്പോള്‍ മറ്റുള്ളവര്‍ ചര്‍ച്ച ചെയ്യുന്നത്. അരിസ്റ്റോ സുരേഷിനോടും സാബുവിനോടും അര്ച്ചനയോടും താരം പറഞ്ഞ പല വാക്കുകളും അധികമായിപ്പോയെന്നാണ് മറ്റുള്ളവരുടെ വിലയിരുത്തല്‍.

നിശബ്ദ കൊലയാളിയാരാണ്?

നിശബ്ദ കൊലയാളിയാരാണ്?

ബിഗ് ബോസില്‍ മത്സരാര്‍ത്ഥികളുടെ ഇടയിലേക്ക് ഇടയ്ക്കിടയ്ക്ക് മോഹന്‍ലാല്‍ എത്താറുണ്ട്. വിശേഷങ്ങളൊക്കെ തിരക്കാറുണ്ട്. പരാതിയും പരിഭവവുമൊക്കെ പലരും അദ്ദേഹത്തിന് മുന്നില്‍ ബോധിപ്പിക്കാറുമുണ്ട്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനിടയിലാണ് മോഹന്‍ലാല്‍ ബിഗ് ബോസിലെ നിശബ്ദ കൊലയാളിയെക്കുറിച്ച് ചോദിച്ചത്. ദിയയോടായിരുന്നു അദ്ദേഹം ഇക്കാര്യം ചോദിച്ചത്. അര്‍ച്ചന സുശീലന്റെ പേരായിരുന്നു താരം പറഞ്ഞത്.

അര്‍ച്ചനയുമായി ഉടക്കി

അര്‍ച്ചനയുമായി ഉടക്കി

സന്തത സഹചാരിയും അടുത്ത സുഹൃത്തുമൊക്കെയായി കഴിയുന്നവരാണ് ദിയയും അര്‍ച്ചനയും. പരിപാടിക്കിടയിലെ പല കാര്യങ്ങളെക്കുറിച്ചും ഇരുവരും തമ്മില്‍ ചര്‍ച്ച നടത്താറുണ്ട്. നിശബ്ദ കൊലയാളിയെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ പേര് പറയുമെന്ന് അര്‍ച്ചന കരുതിയിരുന്നില്ല. ഇത് കേട്ടതോടെ അര്‍ച്ചനയ്ക്ക് സങ്കടമാവുകയും തനിക്ക് ഇത് തന്നെ വേണമെന്ന് പറയുകയുമായിരുന്നു.ഇത് വരെ കൂടെ നടന്നയാള്‍ തന്നെ ഇതേക്കുറിച്ച് പറയണമെന്നായിരുന്നു ദിയ പറഞ്ഞത്.

 ശ്വേതയും രഞ്ജിനിയുമെത്തി

ശ്വേതയും രഞ്ജിനിയുമെത്തി

ദിയയും അര്‍ച്ചനയും തമ്മിലുള്ള വഴക്കും വാഗ്വാദവും മുറുകുന്നതിനിടയിലാണ് രഞ്ജിനി ഹരിദാസും ശ്വേത മേനോനുമെത്തിയത്. ഇരുവരും ഈ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അര്‍ച്ചനയുടെ ദേഷ്യം മാറിയിരുന്നില്ല. വഴക്കുകളും വാക്ക് തര്‍ക്കവുമൊന്നും ബിഗ് ബോസില്‍ പുതുമയുള്ള കാര്യമല്ലെങ്കിലും സുഹൃത്തുക്കള്‍ തമ്മിലുള്ള അസ്വാരസ്യം എല്ലാവരെയും ഞെട്ടിച്ചിരുന്നു.

കലിപ്പ് മാറാതെ അര്‍ച്ചന

കലിപ്പ് മാറാതെ അര്‍ച്ചന

തന്നെക്കുറിച്ച് ദിയ പറഞ്ഞ കാര്യത്തില്‍ അര്‍ച്ചന ആകെ അസ്വസ്ഥയായിരുന്നു. ഇടയ്ക്കിടയ്ക്ക് താരം ഇതേക്കുറിച്ച് ചോദിച്ചിരുന്നു. വിശദീകരിക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ദിയയെ ബാധിക്കുന്നുണ്ടായിരുന്നില്ല. എന്ന് മാത്രമല്ല താരം ഇതേക്കുറിച്ച് ശ്രദ്ധിച്ചിരുന്നുമില്ല. പറഞ്ഞതില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയും ചെയ്തതോടെയാണ് അര്‍ച്ചനയുടെ സങ്കടം ഇരട്ടിച്ചത്.

ആരാവും പുറത്തേക്ക് പോവുന്നത്?

ആരാവും പുറത്തേക്ക് പോവുന്നത്?

മറ്റൊരു എലിമിനേഷന്‍ കൂടി സമാഗതമായിരിക്കുകയാണ്. ഇത്തവണ ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്നുള്ള ചര്‍ച്ച നേരത്തെ തന്നെ തുടങ്ങിയിരുന്നു. പ്രവചനാതീതമായ കാര്യങ്ങളാണ് അടുത്തിടെയായി അരങ്ങേറുന്നത്. അതിനാല്‍ത്തന്നെ ഇത്തവണ ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്നതും പ്രവചനാതീതമാണ്. മോഹന്‍ലാലാവട്ടെ ഇക്കാര്യത്തില്‍ സര്‍പ്രൈസ് നിലനിര്‍ത്തിയാണ് പരിപാടി അവസാനിപ്പിച്ചത്.


More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X