ദിയ ഒരു കാര്യമേ പറഞ്ഞിട്ടുള്ളൂ, ബ്രെെെഡുകൾ ചോദിക്കുന്നത് അഹാനയുടെ ലുക്ക്; ദിയയുടെ കൺഫ്യൂഷൻ: അമല
മേക്കപ്പ്, ഫാഷൻ രംഗത്ത് ഇന്ന് കേരളത്തിൽ തരംഗം സൃഷ്ടിക്കുന്നവരാണ് അഹാന കൃഷ്ണയും സഹോദരിമാരായ ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവരും. നാല് പേരിലൊരാളുമായി കൊളാബറേഷൻ ലഭിച്ചാൽ ഇന്ന് ഒരു മേക്കപ്പ്, ക്ലോത്തിംഗ് ബ്രാൻഡിന് ലഭിക്കുന്ന മാർക്കറ്റ് വാല്യു ചെറുതല്ല. അത്രയും ജന ശ്രദ്ധ ലഭിക്കുന്നവരായി മാറിക്കഴിഞ്ഞു കൃഷ്ണകുമാർ കുടുംബം. കഴിഞ്ഞ വർഷം ദിയ കൃഷ്ണയുടെ വിവാഹം നടന്നപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ച നടന്നു. ദിയയും സഹോദരിമാരുമായി ഏവരുടെയും സംസാര വിഷയം. ദിയയുടെ വെഡിംഗ് ലുക്കിനൊപ്പം തന്നെ അഹാനയുടെ ലുക്കും തരംഗമായി.
മേക്കപ്പ് ആർട്ടിസ്റ്റ് അമല ബ്രഹ്മാനന്ദൻ ആണ് താര കുടുംബത്തെ അന്ന് മേക്കപ്പ് ചെയ്തത്. ഇവരെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ അമല ബ്രഹ്മാനന്ദൻ. മീര നായരുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അമല. എനിക്ക് അവർ സ്പെഷ്യൽ ഫാമിലിയാണ്. സെലിബ്രിറ്റി കോൺടാക്ട് ഉള്ള ആളേ അല്ലായിരുന്നു ഞാൻ. അഹാനയുടെ ക്ലോസ് ഫ്രണ്ടായ മീനാക്ഷിയുടെ ഹൽദി മേക്കപ്പ് ഞാനാണ് ചെയ്തത്.

അന്നാണ് അഹാനയെ ആദ്യമായി മേക്കപ്പ് ചെയ്യുന്നത്. അന്ന് ഒരുപാട് സംസാരമുണ്ടായില്ല. അന്നത്തെ വർക്ക് ഇഷ്ടപ്പെട്ടെന്ന് പറഞ്ഞു. അങ്ങനെയാണ് അഹാന എന്നെ കോൺടാക്‌ട് ചെയ്യുന്നത്. ആ വർഷത്തെ ഓണം ഷൂട്ടിനാണ് ആ ഫാമിലിക്ക് വേണ്ടി ആദ്യം മേക്കപ്പ് ചെയ്യുന്നത്. എലീന പടിക്കൽ ആയിരുന്നു എന്റെ ആദ്യത്തെ സെലിബ്രിറ്റി. അതിന് ശേഷം എനിക്ക് നല്ലൊരു ബ്രേക്ക് കിട്ടിയത് ഈ വർക്കിലൂടെയാണ്.
ഒരുപാട് പേരിലേക്ക് റീച്ച് ചെയ്തു. പിന്നീട് ഇൻഡിവിജ്വലായി ഇഷാനിയുടെയും ഹൻസുവിന്റെയും കൂടെ മേക്കപ്പ് ചെയ്തു. മൂന്ന് ഓണം അവർക്ക് വേണ്ടി മേക്കപ്പ് ചെയ്തു. എല്ലാം നല്ലതായിരുന്നു. അവർക്കൊപ്പം കൂടുതൽ വർക്ക് ചെയ്യാൻ പറ്റിയത് ഭാഗ്യമാണെന്നും അമല ബ്രഹ്മാനനന്ദൻ വ്യക്തമാക്കി. ദിയ കൃഷ്ണയുടെ വിവാഹത്തിന് അഹാനയുടെ മേക്കപ്പ് ലുക്ക് വെെറലായതിനെക്കുറിച്ചും അമല സംസാരിച്ചു. പിന്നീടത് ട്രെൻഡായി. ഒരുപാട് പേർ ആ ലുക്ക് റി ക്രിയേറ്റ് ചെയ്തിട്ടുണ്ട്. ബ്രെെഡ്സ് ആണെങ്കിലും റെഫറൻസ് ആയി പറയുന്നത് അഹാനയുടെ ഈ ലുക്കാണെന്നും അമല ബ്രഹ്മാനന്ദൻ വ്യക്തമാക്കി.

ദിയ കൃഷ്ണയുടെ വെഡ്ഡിംഗ് ലുക്കിനെക്കുറിച്ചും അമല സംസാരിച്ചു. ദിയക്ക് വേണ്ടത് ഗ്ലോയിംഗ് ലുക്കായിരുന്നു. അതാണ് എന്നോട് പറഞ്ഞ സംഭവം. നാച്വറൽ ലുക്ക് ഇഷ്ടപ്പെടുന്ന ആളാണ് ദിയ. ആളുടെ ബ്യൂട്ടി മെയിന്റെയിൻ ചെയ്ത് ഗ്ലോ കൊണ്ട് വരാനാണ് ശ്രമിച്ചത്. അവർ നാല് പേരുടെയും കണ്ണുകൾ വ്യത്യസ്തമാണ്. ദിയയുടെ കണ്ണിന് ചേരുന്ന ഐ മേക്കപ്പ് ചെയ്തു. മേക്കപ്പ് ദിയക്ക് ഇഷ്‌ടപ്പെട്ടതിൽ സന്തോഷമുണ്ടെന്നും അമല ബ്രഹ്മാനന്ദൻ പറയുന്നു.
ദിയ ഗർഭിണിയായ ശേഷമുള്ള ചടങ്ങിന് മേക്കപ്പ് ചെയ്തതിനെക്കുറിച്ചും അമല ബ്രഹ്മാനന്ദൻ സംസാരിച്ചു. ദിയ അങ്ങനെ ചെയ്തിട്ടില്ലായിരുന്നു മുമ്പ്. കണ്ണെഴുതുന്നത് ചേരുമോ എന്ന് ദിയക്ക് കൺഫ്യൂഷനുണ്ടായിരുന്നു. അത് ആൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ചെയ്യേണ്ടത് എന്റെ ചലഞ്ച് ആയിരുന്നെന്നും അമല ബ്രഹ്മാനന്ദൻ പറയുന്നു. ഗർഭിണിയായ ദിയ ആദ്യത്തെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ്. വിശേഷങ്ങൾ ദിയ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ദിയയുടെ അമ്മ സിന്ധു കൃഷ്ണയും സോഷ്യൽ മീഡിയയിൽ സജീവമാണ്.


Click it and Unblock the Notifications