മറ്റ് രണ്ട് മരുമക്കൾ വരുന്നതോടെ അറിയാം, അശ്വിൻ തിരിച്ചറിയും, പക്ഷെ വെെകിപ്പോയിട്ടുണ്ടാകും: റെഡിറ്റിലെ ചർച്ച
സോഷ്യൽ മീഡിയയിൽ എന്നും ചർച്ചാ വിഷയമാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണയും കുടുംബവും. കുഞ്ഞിനൊപ്പമുള്ള നിമിഷങ്ങൾ ആസ്വദിക്കുകയാണ് ദിയയും ഭർത്താവ് അശ്വിൻ ഗണേശും. ദിയയുടെ ഡെലിവറി വ്ലോഗ് കേരളമെമ്പാടും ചർച്ചയായതാണ്. ആഗ്രഹിച്ചത് പോലൊരു കുടുംബ ജീവിതം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ദിയ കൃഷ്ണ. ഭർത്താവും കുഞ്ഞുമുള്ള കുടുംബ ജീവിതമായിരുന്നു ദിയയുടെ സ്വപ്നം. ദിയ ഇന്ന് ഇത്രയും സന്തോഷവതിയായിരിക്കുന്നതിലെ പ്രധാന കാരണം അശ്വിൻ ഗണേശാണ്.
ഒന്നിലേറെ തവണ ബ്രേക്കപ്പുണ്ടായ ദിയക്ക് അശ്വിനുമായി അടുത്തപ്പോഴാണ് സമാധാനവും സന്തോഷവും ലഭിച്ചത്. പെട്ടെന്ന് തന്നെ വിവാഹ ജീവിതത്തിലേക്ക് കടക്കാനും ദിയ തീരുമാനിച്ചു. കഴിഞ്ഞ വർഷമായിരുന്നു വിവാഹം. ദിയ-അശ്വിൻ ബന്ധത്തിൽ പല അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ വരാറുണ്ട്. വളർന്ന് വന്ന ചുറ്റുപാടുകളാലും സാമ്പത്തികപരമായും വ്യത്യസ്തരാണ് ദിയയും അശ്വിനും.

ഇൻഫ്ലുവൻസറും ബിസിനസുകാരിയുമായ ദിയ അശ്വിനേക്കാൾ സമ്പാദിക്കുന്നുണ്ട്. ലക്ഷ്വറി ജീവിതം നയിക്കുന്നയാളാണ് ദിയ. ഐടി മേഖലയിൽ ജോലി ചെയ്യുന്ന അശ്വിന്റെ ശമ്പളത്തേക്കാൾ എത്രയോ മടങ്ങ് അധികം ദിയക്ക് വരുമാനമുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പലപ്പോഴും താരതമ്യം നടന്നത്. താൻ ആദ്യമായി ധരിച്ച ബ്രാൻഡഡ് ഷർട്ട് വാങ്ങിത്തന്നത് ദിയയാണെന്ന് ഒരിക്കൽ അശ്വിൻ പറഞ്ഞിട്ടുണ്ട്. അശ്വിന്റെ വിനീത സ്വഭാവം ഇഷ്ടപ്പെടുന്നവർ ഏറെയാണ്.
എന്നാൽ അശ്വിന്റെ ആരാധകർക്ക് ദിയയോടും കുടുംബത്തോടും ചില കാര്യങ്ങളിൽ എതിർപ്പുണ്ട്. അശ്വിന് അർഹമായ പരിഗണന ദിയയുടെ കുടുംബത്തിൽ ലഭിക്കുന്നില്ലെന്നാണ് ഇവരുടെ വാദം. ദിയ-അശ്വിൻ വിവാഹം തീരുമാനിച്ചത് മുതൽ ഇത്തരം വാദങ്ങൾ വരുന്നുണ്ട്. ഒരിക്കൽ ദിയയുടെ സഹോദരി ഇഷാനി അശ്വിനെ അവഗണിച്ചു എന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തൽ. ഇടയ്ക്കിടെ ദിയ അശ്വിനെക്കുറിച്ച് പറയുന്ന തമാശകളും അശ്വിന്റെ ആരാധകർക്ക് ഇഷ്ടപ്പെടുന്നില്ല.

അടുത്തിടെ അശ്വിന് കുഞ്ഞിന് വാങ്ങിയ സാധനങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് ദിയ ഒരു വ്ലോഗ് പങ്കുവെച്ചിരുന്നു. ഇതിൽ ദിയയും സിന്ധു കൃഷ്ണയും അശ്വിനെ വല്ലാതെ പരിഹസിച്ചെന്ന് വിമർശനങ്ങൾ വന്നു. എന്നാൽ ഈ വാദം നിഷേധിച്ച് അശ്വിൻ കമന്റ് ചെയ്തു. എന്നാൽ ഇതൊന്നും വിമർശനങ്ങൾ ഇല്ലാതാക്കിയില്ല. അശ്വിന് ദിയയുടെ കുടുംബത്തിൽ നിന്നും ബഹുമാനം ലഭിക്കുന്നില്ലെന്ന് അശ്വിന് പോലും മനസിലാകുന്നില്ല എന്നാണ് റെഡിറ്റിൽ ഉയർന്ന വാദം.
പല വാദങ്ങളും റെഡിറ്റിലെ ചർച്ചയിൽ വന്നു. താര കുടുംബത്തിലേക്ക് ഭാവിയിലെ മരുമക്കൾ എത്തുന്നതോടെ ഈ വ്യത്യാസം മനസിലാകും എന്നാണ് ഒരാൾ കമന്റ് ചെയ്തത്. മറ്റ് മരുമക്കൾ കടന്ന് വരുന്നത് വരെ അശ്വിന് ഇത് മനസിലാകില്ല. നിമിഷിനെയോ അർജുനെയോ അവർ ഇതുപോലെ ട്രീറ്റ് ചെയ്യില്ല. ദിയ കൃഷ്ണയ്ക്ക് പോലും ഭാവിയിൽ ഇത് അപമാനകരമായി തോന്നും.
പക്ഷെ ദിയയാണ് ആദ്യം ഭർത്താവിനെ താഴ്ത്തിക്കെട്ടി മറ്റുള്ളവർക്ക് അതിന് അവസരം കാെടുത്തത് എന്നാണ് ഒരാളുടെ കമന്റ്. സിനിമോട്ടോഗ്രാഫറായ നിമിഷ് രവി അഹാന കൃഷ്ണയുടെ ഭാവി വരനാണെന്ന് സംസാരമുണ്ട്. ഇഷാനി കൃഷ്ണയുടെ കാമുകനാണ് ഇടയ്ക്ക് താര കുടുംബത്തിലെ വ്ലോഗുകളിൽ കാണുന്ന അർജുൻ എന്നും സംസാരമുണ്ട്.
പ്രണയമോ സൗഹൃദമോ ആണെങ്കിലും ഇവർ രണ്ട് പേരും അഹാനയുടെയോ ഇഷാനിയുടെയോ വ്ലോഗുകളിൽ എപ്പോഴും കാണുന്നവരല്ല. താര കുടുംബത്തിന്റെ ഈ ജനശ്രദ്ധയിൽ നിന്നും മാറി നിൽക്കാനാഗ്രഹിക്കുന്നവരാണ് അർജുനും നിമിഷും. അതേസമയം ദിയയുടെ ഒട്ടുമിക്ക വ്ലോഗുകളിലും അശ്വിനുണ്ട്. അതിനാൽ അശ്വിനിപ്പോൾ ദിയയുടെ യൂട്യൂബ് ചാനൽ വ്യൂവേഴ്സിന് പ്രിയങ്കരരായിക്കഴിഞ്ഞു.
'ഈ റിലേഷൻഷിപ്പിലെ ഫ്രണ്ട്ലി ബുള്ളി ഡയനാമികിന് അശ്വിൻ സബ്സ്ക്രെെബ് ചെയ്തതാണ്. പങ്കാളികളിലൊരാൾ എപ്പോഴും സൗഹൃദപരമായ തമാശകൾക്ക് പാത്രമാകുന്നു. തുടക്കത്തിലേ പരിധി വെക്കാത്തതിനാൽ ഇൻസെൻസിറ്റീവായി മാറുന്ന തമാശകളെ എതിർക്കാനാകില്ല. ഒരു ഘട്ടത്തിൽ അശ്വിൻ ഇത് തടയാൻ തീരുമാനിക്കുമ്പോഴേക്കും ഒരുപാട് വെെകിപ്പോയിട്ടുണ്ടാകും' എന്നും റെഡിറ്റിൽ അഭിപ്രായമുണ്ട്.


Click it and Unblock the Notifications