നിഓം അശ്വിൻ കൃഷ്ണ ഓമിയെന്ന് വിളിക്കും, മകന്റെ പേര് വെളിപ്പെടുത്തി ദിയ, കുഞ്ഞിനെ കണ്ട് കണ്ണ് നിറഞ്ഞ് അഹാന!

കഴിഞ്ഞ ദിവസമാണ് ദിയ കൃഷ്ണയ്ക്കും അശ്വിൻ ​ഗണേഷിനും ആദ്യത്തെ കൺമണി പിറന്നത്. ദിയയുടെ ​ഗട്ട് ഫീലുപോലെയും കുടുംബാം​ഗങ്ങളുടെ ആ​ഗ്രഹം പോലെയും ആൺകു‍ഞ്ഞാണ് പിറന്നത്. ജൂലൈ അ‍ഞ്ചിന് രാത്രി 7.16ന് ആയിരുന്നു കുഞ്ഞിന്റെ ജനനം. നിഓം അശ്വിൻ കൃഷ്ണയെന്നാണ് ഇരുവരും മകന് പേരിട്ടിരിക്കുന്നത്. ഓമിയെന്നാണ് ഓമനപ്പേര്. കുഞ്ഞിനുള്ള പേര് അമ്മ കണ്ടെത്തുമെന്നാണ് ദിയ നേരത്തെ പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ നിഓം എന്ന പേര് സിന്ധു കൃഷ്ണയുടെ സെലക്ഷനായിരിക്കും.

ആശുപത്രിയിൽ അഡ്മിറ്റായത് മുതലുള്ള വിശേഷങ്ങൾ വ്ലോ​ഗായി ദിയ പങ്കുവെച്ചിരുന്നു. രണ്ട് ഭാ​ഗങ്ങളായാണ് ഡെലിവറി വിശേഷങ്ങൾ ദിയ പങ്കിട്ടത്. രണ്ടാം ഭാ​ഗത്തിലാണ് പ്രസവത്തിന്റെ ഭാ​ഗങ്ങൾ ദിയ ഉൾപ്പെടുത്തിയിരുന്നു. സൂചിപോലും ഭയമുള്ള വ്യക്തിയാണ് ദിയ. അതുകൊണ്ട് തന്നെ തനിക്കൊപ്പം ഡെലിവറി സമയത്ത് ഭർത്താവിനും അമ്മയ്ക്കും ഒപ്പം നിൽക്കാൻ പറ്റുന്ന തരത്തിൽ ബെർത്ത് സ്യൂട്ടായിരുന്നു ദിയ ബുക്ക് ചെയ്തിരുന്നത്.

Diya Krishna Labour Video
Photo Credit: Diya Krishna / Youtube

ബെർത്ത് സ്യൂട്ടിലേക്ക് മാറ്റിയപ്പോൾ മുതൽ ശുശ്രൂഷിക്കാനും പരിശോധിക്കാനും വന്ന ഡോക്ടർമാരോട് പെയിൻ എത്രത്തോളം ഉണ്ടാകും?, കുറയ്ക്കാൻ മാർ​ഗങ്ങളുണ്ടോ എന്നതിനെ കുറിച്ചാണ് ദിയ ചോദിച്ചുകൊണ്ടിരുന്നത്. ബ്ലെഡ് ടെസ്റ്റ് എടുക്കാൻ പോകുമ്പോൾ പോലും കരയുന്നയാളാണ്. പേടി എന്റെ കൂടെ പിറപ്പാണ്. ഇവർക്കെല്ലാം ഇത് സിനിമ കാണുന്നതുപോലെ. എന്നെ അല്ലേ അടുപ്പിൽ വെച്ചിരിക്കുന്നത് എന്നാണ് ദിയ പറഞ്ഞത്.

ഭയവും പ്രസവത്തിന്റെ വേദനയും ആലോചിച്ച് ഉറങ്ങാൻ പോലും ദിയയ്ക്ക് കഴിഞ്ഞില്ല. വേദന കുറയാനും ഉറക്കം വരാനുമായി അശ്വിൻ ​ദിയയ്ക്കൊപ്പം നിന്ന് പാട്ട് പാടി കൊടുക്കുന്നുണ്ടായിരുന്നു. നിന്റെ അമ്മ ഇവിടെ കിടന്ന് പാടുപെടുകയാണ്. ഫ്യൂച്ചറിൽ നീ നോക്കണം. നിനക്ക് അറിവാകുന്ന പ്രായത്തിൽ നീ ഇത് എടുത്ത് വെച്ച് കാണണം എന്നാണ് ദിയ വേദന അനുഭവിക്കുന്നത് കണ്ട് കുഞ്ഞിനോട് പറയുമ്പോലെ അശ്വിൻ പറഞ്ഞത്.

എപ്പിഡ്യൂറലിനുശേഷം വേദന കുറഞ്ഞു. കുഞ്ഞിനെ കാണാൻ ഞാൻ എക്സൈറ്റഡാണ്. പക്ഷെ അതിന് മുമ്പുള്ള കാര്യങ്ങളൊന്നും അത്ര എക്സൈറ്റഡല്ല. എപ്പിഡ്യൂറൽ സമയത്ത് നടുവിന് വേ​ദനയുള്ള സമയത്ത് അച്ഛൻ തടവുകയാണെന്ന് കരുതി വേദന സഹിച്ചു. അങ്ങനെ അങ്ങ് സങ്കൽപ്പിക്കുകയല്ലാതെ വേറെ മാർ​ഗമില്ലായിരുന്നു. അത്രത്തോളം വലിയ സൂചിയെടുത്ത് എന്നെ ഇഞ്ചക്ഷൻ വെച്ചിട്ടും ഞാൻ മിണ്ടാതിരുന്നത് കണ്ട് അശ്വിൻ തന്നെ ഞെട്ടി.

മൈന്റിനെ ഡൈവേർട്ട് ചെയ്താണ് ഞാൻ കിടന്നത്. മരിച്ചിട്ട് എല്ലാവരും ചുറ്റും നോക്കി നിൽക്കുന്നത് പോലെയാണ് പ്രസവത്തിനായി കിടക്കുമ്പോൾ തോന്നുന്നത്. എപ്പിഡ്യൂറൽ എടുത്തില്ലായിരുന്നുവെങ്കിൽ ഞാൻ പരലോകത്ത് പോയി വന്നേനെയെന്നും ദിയ പറഞ്ഞു. പെയിൻ കൂടിയപ്പോൾ ആശ്വസിപ്പിക്കാൻ അച്ഛൻ കൃഷ്ണകുമാറും എത്തിയിരുന്നു. അമ്മ ചറപറ പ്രസവിച്ചതല്ലേ അതുകൊണ്ട് പേടിക്കേണ്ടതില്ലെന്ന് പറ‍ഞ്ഞപ്പോൾ തനിക്ക് അത്ര ധൈര്യമില്ലെന്നായിരുന്നു ​ദിയയുടെ മറുപടി.

Diya Krishna Labour Video
Photo Credit: Diya Krishna / Youtube

ഭയം അലട്ടിയിരുന്നുവെങ്കിലും ഡോക്ടർമാരുടേയും നഴ്സുമാരുടേയും നിർദേശങ്ങളെല്ലാം കൃത്യമായി ദിയ പാലിച്ചു. ജൂലൈ അഞ്ച് 7.16നാണ് അശ്വിന്റേയും ദിയയുടേയും ലിറ്റിൽ സിംബ ഭൂമിയിലേക്ക് പിറന്ന് വീണത്. ചോരകുഞ്ഞിനെ കണ്ട് അഹാന കൃഷ്ണയും സഹോദരിമാരുമെല്ലാം ആദ്യം കരയുകയാണ് ചെയ്തത്. ആൺകുഞ്ഞാണെന്ന് അറിഞ്ഞപ്പോൾ കുടുംബാം​ഗങ്ങൾക്കെല്ലാം ആഘോഷമായി.

കുഞ്ഞിന് ദിയയുടെ മുഖച്ഛായയാണെന്നാണ് അശ്വിനും സിന്ധുവുമെല്ലാം പറഞ്ഞത്. അശ്വിൻ എന്റെ കൂടെ തന്നെയുണ്ടായിരുന്നു. കുഞ്ഞ് വന്നത് ഞാൻ അറിഞ്ഞില്ലെന്നാണ് പ്രസവിച്ച നിമിഷത്തെ കുറിച്ച് ചോദിച്ചപ്പോൾ ദിയയുടെ മറുപടി. കുഞ്ഞ് പുറത്തേക്ക് വരുന്നത് ലൈവായി കണ്ടത് സൂപ്പർ മൊമന്റായിരുന്നു. ലൈഫിലെ ബെസ്റ്റ് മൊമന്റ് ഓസിയെ വിവാഹം ചെയ്തതും മോന്റെ ജനനവുമാണെന്നാണ് അശ്വിൻ പറഞ്ഞത്.

ഞാൻ പ്രസവിച്ചിട്ടുണ്ടെങ്കിലും ആരുടേയും ഡെലിവറി ഇത്ര അടുത്ത് നിന്ന് കണ്ടിട്ടില്ല. ഓസിയുടെ ആയതുകൊണ്ട് ധൈര്യം സംഭരിച്ച് നിൽക്കുകയായിരുന്നു എന്നാണ് ലേബർ സ്യൂട്ടിലെ അനുഭവം പങ്കിട്ട് സിന്ധു പറഞ്ഞത്. അശ്വിന്റെ കുടുംബാം​ഗങ്ങളും ദിയയുടെ ബന്ധുക്കളുമെല്ലാം കു‍ഞ്ഞിനെ കാണാനെത്തി. കുഞ്ഞിന്റെ മുഖം റിവീൽ ചെയ്യുന്നത് കാണാൻ കാത്തിരിക്കുന്നുവെന്നായിരുന്നു ഏറെയും കമന്റുകൾ.

More from Filmibeat

Read more about: diya krishna ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X