അവരുടെ ലെെഫ് സ്റ്റെെൽ അങ്ങനെയല്ല, മനസിലാക്ക്, അശ്വിനെ വാഴയെന്ന് വിളിച്ചവർക്ക് മറുപടിയുമായി സായ് കൃഷ്ണ
സോഷ്യൽ മീഡിയയിൽ ഇന്ന് ദിയ കൃഷ്ണയെ പോലെ ചർച്ചയാകുന്ന മറ്റൊരു ഇൻഫ്ലുവൻസറില്ല. ദിയയുടെ വിവാഹ ജീവിതവും ഗർഭവുമെല്ലാം മിക്കവരും ചർച്ചാ വിഷയമാകുന്നു. കൃഷ്ണ കുമാർ കുടുംബത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ദിയ കൃഷ്ണയാണ്. ആദ്യത്തെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് ദിയ. ഗർഭകാലം ദിയ ആസ്വദിക്കുകയാണ്. ഭർത്താവ് അശ്വിനൊപ്പവും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പവും കൂടുതൽ സമയം ചെലവഴിക്കുന്ന ദിയ കൃഷ്ണ ഇടയ്ക്കിടെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.
ഗർഭിണിയായി ആദ്യത്തെ മൂന്ന് മാസം ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ തനിക്കൊരു പ്രശ്നവും ഇല്ലെന്നും സന്തോഷവതിയാണെന്നും ദിയ പറയുന്നു. കഴിഞ്ഞ ദിവസമാണ് ദിയ കൃഷണ ഭർത്താവിന്റെ പിറന്നാൾ ദിനം ആഘോഷിച്ചത്. ഇതിനിടെ സോഷ്യൽ മീഡിയയിൽ ബേബി മൂണിന്റെ ഭാഗമായുള്ള ഫോട്ടോ ദിയ പങ്കുവെച്ചു ഈ ഫോട്ടോകളും ദൃശ്യങ്ങളു പ്രചരിച്ചതിന് പിന്നാലെ വ്യാപകമായി കുറ്റപ്പെടുത്തൽ വന്നു. . മോശം വസ്ത്ര ധാരണമെന്ന് പറഞ്ഞാണ് കമന്റുകൾ.

ദിയക്കും ഭർത്താവ് അശ്വിനും നേരെ അധിക്ഷേപങ്ങളും പരിഹാസങ്ങളും വരുന്നുണ്ട്. ലോകത്ത് എല്ലാ സ്ത്രീകൾക്കും ലഭിക്കുന്ന അനുഗ്രഹമാണ് ഗർഭിണിയാകലും പ്രസവിക്കലും. ചിലരുടെ വിചാരം ലോകത്ത് ഇവർ മാത്രമാണ് ഗർഭിണിയായത് എന്നാണ്. മറ്റുള്ളവർ കാണട്ടെ എന്നാണ്. എന്ത് പറയാനാണ്. അപാര തൊലിക്കട്ടി, എത്ര കുട്ടികളും ഉമ്മമാരും ആണുങ്ങളും കാണും, സ്വന്തം അച്ഛനും കാണില്ലേ എന്നാണ് ഒരാളുടെ കമന്റ്. ആ ചെക്കനെ വേണം പറയാൻ. ഇവന് നാണമില്ലേ, അവന്റെ അമ്മയ്ക്കൊക്കെ എന്തൊരു മര്യാദയാണ്. ഇത് കാണുമ്പോൾ... സഹിക്കും അത്ര തന്നെ. എന്നാണ് മറ്റൊരാളുടെ കമന്റ്.
ദിയക്ക് നേരെ വരുന്ന അധിക്ഷേപങ്ങളിൽ യൂട്യൂബർ സായ് കൃഷ്ണ മറുപടി നൽകിയിട്ടുണ്ട്. ദിയയെ പരിഹസിക്കുന്നവരെ സായ് കൃഷ്ണ തന്റെ പുതിയ വീഡിയോയിലൂടെ വിമർശിക്കുന്നു. സോഷ്യൽ മീഡിയ പ്രൊഫെെൽ വഴി ജീവിതം മുന്നോട്ട് പോകുന്നവരാണ്. അവരുടെ ലെെഫ് സ്റ്റെെലിന്റെ ഭാഗമാണ് സോഷ്യൽ മീഡിയ. അവരുടെ ജീവിതത്തിൽ നടക്കുന്ന ഏതൊരു ആക്ടിവിറ്റിയും റീലോ പോസ്റ്റോ ആക്കി ഫാമിലിയെയും ഫ്രണ്ട്സിനെയും കാണിക്കാം. സോഷ്യൽ മീഡിയയിൽ അധികം ആക്ടീവാകല്ലാത്തവർ അവരുടെ ഫാമിലി ഗ്രൂപ്പിലോ മറ്റോ അയച്ച് കൊടുക്കും. പക്ഷെ ഇവരുടെ ലെെഫ് സ്റ്റെെൽ അങ്ങനെയല്ല.

അത് മനസിലാക്കണം. ദിയയുടെ അച്ഛനും അമ്മയും അനിയത്തിമാരുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ്. ദിയ കൃഷ്ണയുടെ ഫോട്ടോയും മറ്റും ഉപയോഗിച്ച് വേറെ തലക്കെട്ടും തമ്പ്നെയിലും പലരും കൊടുക്കുന്നുണ്ട്. അതിന്റെ പേരിൽ അനാവശ്യ ഹേറ്റ് ദിയക്ക് നേരെ വരികയാണെന്നും സായ് കൃഷ്ണ അഭിപ്രായപ്പെട്ടു.
അശ്വിന് നേരെ വരുന്ന പരിഹാസങ്ങളോടും സായ് കൃഷ്ണ പ്രതികരിച്ചു. ആ പയ്യൻ കൂടെ നിന്ന് അത്യാവശ്യം കാര്യങ്ങളെല്ലാം ചെയ്ത് കൊടുക്കുന്നുണ്ട്. ഏതൊരു സ്ത്രീക്കും ഗർഭിണിയാകുന്ന സമയത്ത് സ്വന്തം ചെക്കൻ ഒപ്പം ഉണ്ടാകണമെന്നും കെയർ ചെയ്യണമെന്നും ആഗ്രഹമുണ്ടാകും. ആ പയ്യൻ ദിയയെ ടേക്ക് കെയർ ചെയ്യുന്നതിൽ എന്താണ് പ്രശ്നം. പാവാടയാണ് എന്നൊക്കെ ട്രോൾ വരുന്നുണ്ടെന്നും സായ് കൃഷ്ണ ചൂണ്ടിക്കാട്ടി.
അച്ഛനും അമ്മയും പോട്ടെ, കല്യാണം കഴിച്ചൊരു വാഴയുണ്ടല്ലോ അവനും ഇത് കണ്ടിരിക്കണോ എന്നാണ് ഒരാളുടെ കമന്റ്. ഇതിനും സായ് കൃഷ്ണ മറുപടി നൽകുന്നുണ്ട്. ആ പറഞ്ഞ വാഴയാണ് ഒപ്പം പോയത്. ആ വാഴയ്ക്കിത് വിഷയമല്ല. കമന്റ് ബോക്സിലെ ചേനയ്ക്കെന്താണ് പിന്നെ കുഴപ്പമെന്ന് സായ് കൃഷ്ണ ചോദിക്കുന്നു.


Click it and Unblock the Notifications