കൃഷ്ണ കുമാർ കുടുംബത്തിലേക്ക് ആദ്യത്തെ ആൺതരി, ദിയ പ്രസവിച്ചു; സന്തോഷത്തിൽ താരകുടുംബം

കൃഷ്ണകുമാർ കുടുംബത്തിലേക്ക് ആദ്യത്തെ ആൺകുഞ്ഞ് എത്തി. ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ​ഗണേശിനും കുഞ്ഞ് ജനിച്ചു. അവസാനം ഞങ്ങളുടെ ലിറ്റിൽ മാൻ എത്തി എന്ന ക്യാപ്ഷനോടെയാണ് ദിയയും അശ്വിനും ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. നിരവധി പേരാണ് ദിയക്കും അശ്വിനും അഭിനന്ദനങ്ങളറിയിച്ചത്. പോസ്റ്റ് ചെയ്ത് അര മണിക്കൂറിനുള്ളിൽ ഏഴായിരത്തിലേറെ കമന്റുകൾ വന്നു. ദിയയെയും കുടുംബത്തെയും പോലെ ആരാധകരും ഈ സന്തോഷ വാർത്തയ്ക്കായി കാത്തിരിക്കുകയായിരുന്നു. ​

ഗർഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം ദിയ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചതാണ്. അതിനാൽ വ്യക്തിപരമായ സന്തോഷം ഇതിൽ ആരാധകർക്കുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലായിരുന്നു ദിയ കൃഷ്ണയുടെയും അശ്വിൻ ​ഗണേശിന്റെയും വിവാഹം. വിവാഹ ശേഷം വെെകാതെ ദിയ ​ഗർഭിണിയായി. പെട്ടെന്ന് അമ്മയാകണമെന്നത് ദിയയുടെ തീരുമാനമായിരുന്നു. വിവാഹിതയായി അമ്മയായി ജീവിക്കാണമെന്നാണ് താനെപ്പോഴും ആ​ഗ്രഹിച്ചതെന്ന് ദിയ നേരത്തെ വ്യക്തമാക്കിയതാണ്.

Diya Krishna s Baby

പ്രസവ കാലത്തും ബിസിനസും വ്ലോ​ഗുമെല്ലാമായി ദിയ തിരക്കുകളിലായിരുന്നു.
ടെൻഷനൊന്നുമില്ലാതെ വളരെ സന്തോഷത്തോടെയാണ് ദിയ ഡെലിവറിക്ക് പോയത്. ആശുപത്രിയിലേക്ക് പോകുന്ന വീഡിയോ ദിയ ഇന്ന് പങ്കുവെച്ചിരുന്നു. വെെകാതെ ദിയ കുഞ്ഞിന്റെ മുഖം ആരാധകരെ കാണിച്ചേക്കും. തന്റെ വ്യക്തി ജീവിതത്തിലെ സന്തോഷങ്ങളൊന്നും ആരാധകരിൽ നിന്ന് മറച്ച് വെക്കുന്നയാളല്ല ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിലൂടെയാണ് ദിയ ഇന്നത്തെ പ്രശസ്തി നേടിയെടുത്തത്.

‌ദിയയുടേത് സുഖ പ്രസവമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് അമ്മ സിന്ധു കൃഷ്ണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഓസിയുടേതും (ദിയ) എന്നെ പോലെ സ്മൂത്തായ ‍ഡെലിവറി ആയാൽ മതിയായിരുന്നു. എനിക്ക് റിക്കവറി വളരെ പെട്ടെന്നായിരുന്നു. പ്രെ​ഗ്നൻസിയും ഡെലിവറിയും എനിക്ക് വലിയ ഇഷ്യൂ ആയിരുന്നില്ല. അവൾക്കും അങ്ങനെയായാൽ മതിയായിരുന്നെന്നാണ് സിന്ധു കൃഷ്ണ പറഞ്ഞത്.

പ്രസവിക്കാൻ പോകുന്ന ദിവസം പോലും ദിയ തന്റെ ബിസിനസുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു. ദിയയുടെ വ്ലോ​ഗുകളിൽ ഇനി കുഞ്ഞിനെയും കൂടി കാണാം എന്ന സന്തോഷത്തിലാണ് ആരാധകർ. ദിയയുടെ വള കാപ്പ് ഉൾപ്പെടെയുള്ള ചടങ്ങുകൾ സോഷ്യൽ മീഡിയയിൽ നേരത്തെ വെെറലായിരുന്നു. ദിയയുടെ അടുത്ത വ്ലോ​ഗിനായി കാത്തിരിക്കുകയാണ് ആരാധകർ.

കഴിഞ്ഞ വർഷം സോഷ്യൽ മീഡിയയിൽ ഏറ്റവും ചർച്ചയായ വിവാഹങ്ങളിലൊന്നായിരുന്നു ദിയയുടേത്. ചേച്ചി അഹാനയ്ക്ക് മുമ്പേ വിവാഹം ചെയ്ത് കുടുംബ ജീവിതത്തിലേക്ക് കടക്കുന്നതിനെക്കുറിച്ച് ദിയ നേരത്തെ സംസാരിച്ചിട്ടുണ്ട്. അഹാന കരിയറിലേക്കാണ് ഇപ്പോൾ ശ്രദ്ധ നൽകുന്നത്. താൻ എപ്പോഴും സ്വപ്നം കണ്ടത് വിവാഹ ജീവിതമാണെന്നും ദിയ കൃഷ്ണ അന്ന് വ്യക്തമാക്കി.

കഴിഞ്ഞ വർഷം സോഷ്യൽ മീഡിയയിൽ ഏറ്റവും ചർച്ചയായ വിവാഹങ്ങളിലൊന്നായിരുന്നു ദിയയുടേത്. ചേച്ചി അഹാനയ്ക്ക് മുമ്പേ വിവാഹം ചെയ്ത് കുടുംബ ജീവിതത്തിലേക്ക് കടക്കുന്നതിനെക്കുറിച്ച് ദിയ നേരത്തെ സംസാരിച്ചിട്ടുണ്ട്. അഹാന കരിയറിലേക്കാണ് ഇപ്പോൾ ശ്രദ്ധ നൽകുന്നത്. താൻ എപ്പോഴും സ്വപ്നം കണ്ടത് വിവാഹ ജീവിതമാണെന്നും ദിയ കൃഷ്ണ അന്ന് വ്യക്തമാക്കി. അടുത്തിടെയാണ് ദിയയുടെ ബിസിനസ് സ്ഥാപനത്തിലുണ്ടായ തട്ടിപ്പ് വാർത്തയായത്. സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മൂന്ന് ജീവനക്കാരികൾ 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ദിയയുടെ പരാതി. ജീവനക്കാരികൾ ദിയക്കെതിരെയും പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിൽ ദിയക്കും കൃഷ്ണകുമാറിനുമെതിരെ തെളിവില്ല.

(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com/_diyakrishna_/?hl=en നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X