സ്ത്രീയിലേക്ക് വരുന്ന മൂന്നാമത്തെ പുരുഷൻ, കുഞ്ഞിനെ നോക്കാൻ നാനിയില്ല, കെകെയ്ക്ക് കൊച്ചുമകനെ കുറിച്ചുള്ള പ്ലാൻ

ദിയ കൃഷ്ണ ഏറ്റവും കൂടുതൽ ഭയന്നിരുന്നത് ലേബർ പെയിനായിരുന്നു. എന്നാൽ സിറിഞ്ച് പോലും ഭയമുള്ള ദിയ ലോകത്തിലെ ഏറ്റവും വലിയ വേദനയെ അതിജീവിച്ച് ആറ് ​​ദിവസം മുമ്പ് ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ഒരാഴ്ച നീണ്ട ആശുപത്രി വാസത്തിനുശേഷം കഴിഞ്ഞ ദിവസമാണ് ദിയയും കുഞ്ഞും വീട്ടിലേക്ക് തിരികെ എത്തിയത്. സ്ത്രീയിലേക്ക് എത്തുന്ന മൂന്നാമത്തെ പുരുഷനാണ് ദിയയുടെ മകൻ നിയോമെന്ന ഓമി. നാല് പെൺമക്കളായതിനാലാണ് വീട് വെച്ചപ്പോൾ സ്ത്രീയെന്ന് കൃഷ്ണകുമാർ പേരിട്ടത്.

അശ്വിൻ വരുന്നത് വരെ കൃഷ്ണകുമാർ ആയിരുന്നു സ്ത്രീയിലെ ഏകപുരുഷൻ. പിന്നീട് അശ്വിൻ എത്തി. ഒമ്പത് മാസങ്ങൾക്കുശേഷം ഇപ്പോഴിതാ ഓമിയും. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകുന്നത് മുതലുള്ള വിശേഷങ്ങൾ ദിയ പുതിയ വ്ലോ​ഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഞാൻ ഫീഡിങ് നിർത്തിയാൽ അപ്പോൾ ബേബി കരയും. പാൽ ഭ്രാന്താനായി ഓമി മാറിയിട്ടുണ്ട്.

Diya Krishna
Photo Credit: Diya Krishna / Instagram

രാവിലെ വെയിൽ കൊള്ളിക്കുന്നത് അവന് ഭയങ്കര ഇഷ്ടമാണ്. അമ്മയും അച്ഛനുമാണ് അത് ചെയ്യാറുള്ളത്. കുറേ ദിവസങ്ങൾക്കുശേഷം ഡിസ്ചാർജ് ഡെയായ ഇന്നാണ് എനിക്ക് ഇഷ്ടമുള്ളതുപോലെ മേക്കപ്പ് ഇട്ടത്. മെറ്റേണിറ്റി ലീവിന്റെ മാക്സിമം അശ്വിൻ ഉപയോ​ഗിക്കുന്നുണ്ട്. അശ്വിൻ തന്ന ബൊക്കെയിലെ പൂവും എന്റേയും ബേബിയുടേയും നെയിം ​ടാ​ഗുമെല്ലാം ഞാൻ പ്രിസർവ് ചെയ്യാൻ വീട്ടിലേക്ക് എടുത്തിട്ടുണ്ട്. ഞാൻ ഇനി കുറേനാൾ എന്റെ വീട്ടിലാണ്.

ഞ​ങ്ങൾക്കൊപ്പം ഇരിക്കാൻ വേണ്ടി അശ്വിൻ മെറ്റേണിറ്റി ലീവൊക്കെ എടുത്തു. 15 ദിവസം കിട്ടി. അടിച്ച് പൊളിച്ച് എഞ്ചോയ് ചെയ്യാനാണ് അശ്വിൻ തീരുമാനിച്ചിരിക്കുന്നത്. ബേബി ഉറങ്ങുമ്പോഴാണ് ഞാനും ഉറങ്ങുന്നത്. വെളുപ്പിനൊക്കെ ഉറക്കം ഇളച്ച് ഇരിക്കേണ്ടി വരാറുണ്ട്. ഡയപ്പർ മാറ്റാനാകുമ്പോൾ, പാലിന് വേണ്ടി അല്ലെങ്കിൽ ഡ്രസ്സ് മാറ്റാൻ മാത്രമാണ് ഓമി കരയുന്നത്.

അല്ലെങ്കിൽ നമ്മൾ എത്ര ബഹളം വെച്ചാലും അവൻ മിണ്ടാതെ കിടന്ന് ഉറങ്ങും. ഞാനും അവനും സ്വിച്ച് ഓൺ സ്വിച്ച് ഓഫിന്റെ ആളുകളാണ്. അശ്വിൻ രാവിലെ എനിക്ക് ഷേക്ക് ഹാന്റൊക്കെ തന്നു. മൂന്ന് വട്ടം ഉറക്കം ഇളച്ച് ഇരുന്നപ്പോൾ തന്നെ എനിക്ക് ഇനി വയ്യെന്ന അവസ്ഥയിൽ അവൻ എത്തിയിട്ടുണ്ട്. പലവട്ടം ഉറക്കം ഇളച്ച് ഇരുന്നിട്ടും രാവിലെ ഞാൻ ഹാപ്പിയായിരുന്നു.

നോർമൽ ഡെലിവറിയായിരുന്നുവെങ്കിലും എനിക്കും സ്റ്റിച്ചുണ്ട്. അഞ്ച് സ്റ്റിച്ചുണ്ട്. എല്ലാം പേടിയായതുകൊണ്ട് എനിക്ക് പ്രസവ സമയത്ത് നൂറ് ചോദ്യങ്ങളായിരുന്നു. രണ്ട് മൂന്ന് ആഴ്ചയ്ക്കുള്ളിൽ മുറിവ് ഉണങ്ങി സ്റ്റിച്ച് പോകും. സ്റ്റെപ്പ് കേറാനും ഇരിക്കാനും ബുദ്ധിമുട്ടുണ്ടെന്ന് മാത്രം. പഴയ ലൈഫിലേക്ക് തിരിച്ച് വന്നതുപോലെ തോന്നുന്നുണ്ട്.‍

Diya Krishna
Photo Credit: Diya Krishna / Instagram

മാത്രമല്ല കമിഴ്ന്ന് കിടന്ന് ഉറങ്ങാൻ പറ്റുന്നുണ്ടെന്നും ദിയ അമ്മയായശേഷമുള്ള മാറ്റങ്ങൾ പങ്കുവെച്ച് പറഞ്ഞു. ദിയ കുഞ്ഞായിരിക്കുമ്പോൾ മുഖത്ത് എപ്പോഴും അത്ഭുതമാണ്. മങ്കിയെപ്പോലെ എനർജിയുള്ളയാളായിരുന്നു ചെറുപ്പത്തിലെന്നാണ് മകളുടെ കുട്ടിക്കാലം ഓർത്തെടുത്ത് കൃഷ്ണകുമാർ പറഞ്ഞത്. ഓമിയെ മരംകയറ്റം അടക്കം എല്ലാം പഠിപ്പിക്കാൻ പ്ലാനുണ്ടെന്നും കൃഷ്ണകുമാർ പറയുന്നു.

കുഞ്ഞുങ്ങളെ നോക്കാൻ എക്സ്പേർട്ടായിട്ടുള്ള ഒരുപാട് പേരുള്ളതുകൊണ്ട് ദിയയ്ക്കും കുഞ്ഞിനുമായി നാനിയെ വെക്കുന്നില്ല. കിച്ചുവിന് ഇപ്പോഴാണ് ആശ്വാസമായത്. കൂട്ടിനൊരു ആണിനെ കിട്ടിയല്ലോ. പെണ്ണുങ്ങളുടെ ഇടയിൽ ജീവിച്ച് വീർപ്പ് മുട്ടി ഇരിക്കുകയായിരുന്നു കിച്ചു എന്നാണ് സിന്ധു പറഞ്ഞത്.

മക്കൾക്കും നിനക്കുമൊപ്പമുള്ള ജീവിതം ഞാൻ എന്നും ആസ്വദിച്ചിട്ടേയുള്ളു എന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി. നിഓം എന്ന പേര് മകനായി കണ്ടുപിടിച്ചത് ദിയ തന്നെയായിരുന്നു. ദിയയുടെ വീട്ടിലെ വിളിപ്പേര് ഓസി എന്നാണ്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X