വീണ്ടും ഒരു അ‍ഞ്ചാം തിയ്യതി, പ്രാർത്ഥനകളും അനു​​ഗ്രഹങ്ങളുമാണ് ബലം, ഫ്ലാറ്റിലെ അവസാനത്തെ ദിവസം; ദിയ!

ദിയ കൃഷ്ണയും അശ്വിനും ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം ആസ്വദിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഡെലവറി ഡേറ്റ് ജൂലൈ അഞ്ച് എന്നാണ് ഡോക്ടർ നിർദേശിച്ചിക്കുന്നത്. അതുകൊണ്ട് തന്നെ ആശുപത്രിയിൽ അഡ്മിറ്റായി കഴി‍ഞ്ഞു. ആദ്യത്തെ കൺമണി എത്തുമ്പോൾ എല്ലാം പെർഫെക്ടായിരിക്കണമെന്ന നിർബന്ധത്തിൽ പർച്ചേസിങും മറ്റുമെല്ലാമായി തിരക്കിലായിരുന്നു കഴിഞ്ഞ ദിവസം വരെ ഇരുവരും.

വിവാഹശേഷം അശ്വിനൊപ്പം വാടകയ്ക്കെടുത്ത ഫ്ലാറ്റിലാണ് ദിയയുടെ താമസം. ഡെലിവറിക്കുശേഷം സ്വന്തം വീട്ടിലേക്ക് പോകാനാണ് ദിയയുടെ തീരുമാനം. അതുകൊണ്ട് തന്നെ ഇനി കുറച്ച് മാസങ്ങൾക്കുശേഷം മാത്രമെ അശ്വിനൊപ്പം ഫ്ലാറ്റിൽ കഴിയാൻ സാധിക്കുകയുള്ളുവെന്നതുകൊണ്ട് തന്നെ ഫ്ലാറ്റിലെ അവസാന രാത്രി ഒരു ലേറ്റ് നൈറ്റ് ഡേറ്റാക്കി മാറ്റി ദിയ.

Diya Krishna pregnancy
Photo Credit: Diya Krishna / Instagram

ചെറിയൊരു വ്ലോ​ഗ് വീഡിയോയായി അത് പങ്കുവെക്കുകയും ചെയ്തു. നാളെ എന്നെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യും. എന്റെ കോൺസൻട്രേഷൻ മൊത്തം ഇപ്പോൾ അതിലാണ്. മറ്റൊന്നിനെ കുറിച്ചും ഞാൻ ചിന്തിക്കുന്നില്ല. ഫ്ലാറ്റിലെ എന്റേയും അശ്വിന്റേയും അവസാനത്തെ ഡെയാണ്. നാളെ മുതൽ ആശുപത്രിയിലാണ്.

പ്രസവശേഷം എല്ലാവരേയും പോലെ ഞാനും എന്റെ വീട്ടിലേക്കാണ് കുഞ്ഞുമായി പോവുക. അമ്മയും അശ്വിനുമാണ് എന്റെ ബൈ സ്റ്റാന്റേർസ്. കിംസിൽ ബെർത്ത് സ്യൂട്ട് റൂം ബുക്ക് ചെയ്തിട്ടുണ്ട്. അവിടെ ചെന്നിട്ടുള്ള വിശേഷങ്ങൾ മറ്റൊരു വീഡിയോയാക്കി കാണിച്ച് തരാം. കെറ്റിൽ പോലും പിടിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഞാൻ. ഇപ്പോൾ ഇറങ്ങി വരും എന്ന ലെവലിലാണ് കുഞ്ഞ് ഇരിക്കുന്നത്.

അഡ്മിറ്റാകുന്നതിന് മുമ്പ് ഫ്ലാറ്റിലെ എന്റെ അവസാന ദിവസമാണ്. അതുകൊണ്ട് എനിക്ക് ഇഷ്ടമുള്ളതെല്ലാം ഫ്ലാറ്റിൽ ചെയ്യണമെന്ന് ഞാൻ അശ്വിനോട് പറഞ്ഞിട്ടുണ്ട്. ഒ​രുമിച്ച് ഇരുന്ന് ഒരു സിനിമയൊക്കെ കാണണം. അ‍ഡ്മിറ്റാകാൻ പോകാൻ വേണ്ടി അല്ലറ ചില്ലറ ഐറ്റംസ് കൂടി എടുക്കാൻ പോകേണ്ടതുണ്ട്. എന്റെ മെമ്മറി ഫോം പില്ലോ എടുക്കണം.‍

അതിൽ മാത്രമെ എനിക്ക് കിടന്നുറങ്ങാൻ പറ്റു. അശ്വിന് വേണ്ട കുറച്ച് ഡ്രസ്സുകൾ എടുക്കണം. അച്ഛൻ സമ്മാനിച്ച ഹീറ്റ് പാഡ് എടുക്കണം. നടുവേദനയ്ക്ക് വളരെ ഉപകാരപ്രദമാണത്. നല്ല പേടിയുണ്ട് എനിക്ക്. എല്ലാം നല്ലതായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഒരുപാട് പേരുടെ പ്രാർത്ഥനയും അനു​ഗ്രഹവും എനിക്കൊപ്പമുണ്ട്. അത് തന്നെ വലിയൊരു കാര്യം. ചൂട് കൂടുതലായതുകൊണ്ടാണോയെന്ന് അറിയില്ല ശരീരത്തിൽ അലർജിയും ചൊറിച്ചിലുമെല്ലാമുണ്ട്.

Diya Krishna pregnancy
Photo Credit: Diya Krishna / Instagram

കാലാവസ്ഥയുടേതാണെന്ന് തോന്നുന്നു എന്നും ദിയ പറയുന്നു. പുതിയ വീഡിയോ വന്നതോടെ നിരവധി പേരാണ് ദിയയ്ക്ക് ധൈര്യം പകർന്നും പ്രാർത്ഥനകൾ നേർന്നും എത്തുന്നത്. കുഞ്ഞിനെ കാണാൻ കാത്തിരിക്കുന്നുവെന്നാണ് ഏറെയും കമന്റുകൾ. ഡെലിവറി വീഡിയോ മുഴുവനായി പകർത്താൻ സാധ്യതയില്ലെന്ന് അടുത്തിടെ ദിയ വ്യക്തമാക്കിയിരുന്നു.

അതുപോലെ ദിയയു‍ടെ ജീവിതത്തിൽ ഒരു അഞ്ചാം തിയ്യതി കൂടി ഏറെ സ്പെഷ്യലായി മാറാൻ പോകുന്നുവെന്നും കമന്റുകളുണ്ട്. ദിയയുടെ പിറന്നാൾ മെയ് അ‍ഞ്ചിനാണ്. അശ്വിനുമായുള്ള വിവാഹം നടന്നത് സെപ്റ്റംബർ അ‍ഞ്ചിനാണ്. അതുപോലെ ഡെലിവറി നടക്കാൻ പോകുന്നതും ജൂലൈ അ‍ഞ്ചാം തിയ്യതിയാണ്. ഏറ്റവു നല്ലൊരു ദിവസമായി ജൂലൈ അഞ്ച് മാറട്ടേയെന്നും നിരവധിപേർ ദിയയെ ആശ്വസിപ്പിച്ച് കുറിച്ചിട്ടുണ്ട്.

കഴിഞ്ഞ വീഡിയോ യിൽ എല്ലാവരും ദിയയെയും അമ്മയേയും അശ്വിനോടുള്ള പെരുമാറ്റരീതി മോശമാണ് പറഞ്ഞ് വിമർശിച്ചതുകൊണ്ടാണോയെന്ന് അറിയില്ല. ഇപ്പോൾ ദിയക്ക് അശ്വിനോട് സ്നേഹം കൂടിയതുപോലെ തോന്നുന്നുവെന്നും കമന്റുകളുണ്ട്. തനിക്ക് പ്രാർത്ഥനകളും ആശംസകളും അറിയിച്ചവർക്ക് കുറിപ്പിലൂടെ ദിയ നന്ദി അറിയിച്ചിട്ടുണ്ട്. കൃഷ്ണ സിസ്റ്റേഴ്സിൽ ആദ്യം വിവാഹിതയായത് ദിയയാണ്. ​അതുകൊണ്ട് തന്നെ പേരക്കുട്ടിയെ വരവേൽക്കാനുള്ള ത്രില്ലിലാണ് കുടുംബാം​ഗങ്ങൾ എല്ലാം.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X