എന്റെ സ്നേഹം മുഴുവൻ ഓമിക്കെന്ന് ദിയ, നീ ഫ്രീയായിയെന്ന് തോന്നിയാൽ നിന്നെ ഞാൻ പ്രഗ്നന്റാക്കുമെന്ന് അശ്വിൻ!
മകൻ നിഓമിന്റെ വരവിനുശേഷം അതരില്ലാത്ത സന്തോഷം അനുഭവിക്കുകയാണ് ദിയ കൃഷ്ണയും പങ്കാളി അശ്വിൻ ഗണേഷും. വിവാഹത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുമ്പോൾ ചടങ്ങിലെ മുഖ്യാതിഥിയായി ഇരുവരുടേയും നടുവിൽ ഓമിയുമുണ്ടാകും. നാല് ദിവസം മുമ്പാണ് ദിയ കൃഷ്ണ ആൺകുഞ്ഞിന് ജന്മം നൽകിയത്. ജനിച്ച് വീണപ്പോൾ മുതൽ സ്റ്റാറാണ് ഓമി. ഓമിയുടെ ഭൂമിയിലേക്കുള്ള വരവ് ഇതിനോടകം എഴുപത് ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ട് കകഴിഞ്ഞു.
ഇത്രയേറെ സപ്പോർട്ടും സ്നേഹവും ഡെലിവറി വീഡിയോ യുട്യൂബിൽ പങ്കിടുന്ന സമയത്ത് ദിയ പ്രതീക്ഷിച്ചിരുന്നില്ല. കുഞ്ഞിന്റെ വരവിനുശേഷം ദിയ അതീവ സന്തോഷവതിയാണെന്ന് പറയുകയാണ് അശ്വിൻ. പുതിയ വ്ലോഗിലെ ഇരുവരുടേയും രസകരമായ സംഭാഷണം ഇതിനോടകം വൈറലാണ്.

ദിയ ഭയങ്കര ഇളകിയാണ് ഇരിക്കുന്നത്. ഭയങ്കര ഓവർസ്മാർട്ടാണ് എന്നാണ് തമാശ രൂപേണ അശ്വിൻ പറഞ്ഞത്. ഞാൻ എന്നെ കുറിച്ച് ഓർത്ത് അഭിമാനിക്കുന്നത് കൊണ്ടും കോൺഫിഡന്റായതുകൊണ്ടും തോന്നുന്നതാണ്. ആശുപത്രിയിലെ ജീവനക്കാരെല്ലാം ഭയങ്കര ഹെൽപ്പ്ഫുള്ളാണ്. അതുകൊണ്ട് ഞാൻ കുറച്ച് ഇളകി തന്നെ ഇരിക്കും.
എല്ലാ ഹെൽപ്പിനും ഇവിടെ ആളുള്ളതുകൊണ്ട് വളരെ സുഖം തോന്നുന്നു. ഫാമിലിയും ഹെൽപ്പിനുണ്ട്. ആശുപത്രിയിലെ ജീവനക്കാരുടെ പെരുമാറ്റം കാണുമ്പോൾ അവരെ കുടുംബാംഗങ്ങളെപ്പോലെ തോന്നുന്നു. എല്ലാം കൊണ്ട് സന്തോഷവതിയാണ്. പിന്നെ ഞാൻ എന്തിന് വിഷമിച്ചിരിക്കണം എന്നായിരുന്നു ദിയ ഭർത്താവിന് നൽകിയ മറുപടി. അടുത്ത പ്രഗ്നൻസിക്ക് റെഡിയാണോ നീ? എന്നായിരുന്നു അശ്വിന്റെ അടുത്ത ചോദ്യം.
ഇപ്പോൾ എന്തായാലും അല്ല. ഇപ്പോൾ എന്റെ ഫുൾ അറ്റൻഷനും ലവ്വും ഓമിക്ക് മാത്രം കൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ദിയ പറഞ്ഞു. നീ ഭയങ്കര ഫ്രീയായി ഇരിക്കുന്നുവെന്ന് എനിക്ക് എപ്പോൾ തോന്നുന്നോ അപ്പോൾ നിന്നെ ഞാൻ പ്രഗ്നന്റാക്കുമെന്നായിരുന്നു അശ്വിൻ ഉടൻ പറഞ്ഞത്. അങ്ങനെ എങ്കിൽ ഫുൾ ടൈം താൻ ഓ ബൈ ഓസി ഓഫീസിലും ഗോഡൗണിലും മാത്രം പോയിരിക്കുമെന്നും ദിയ തമാശയായി പറയുന്നുണ്ട്.
ഗർഭകാലത്തും ഡെലിവറി സമയത്തുമെല്ലാം ദിയയുടെ അടുത്ത നിന്നും അശ്വിൻ മാറിയിട്ടില്ല. പ്രഗ്നൻസി കോൺട്രാക്ഷൻ പെയിൻ ദിയ അനുഭവിച്ച സമയത്തെല്ലാം രാത്രി മുഴുവൻ അശ്വിൻ ദിയയുടെ ബെഡ്ഡിന് അരികിൽ ഉറക്കമിളച്ച് ഇരുന്നു. പാട്ട് പാടി കൊടുത്ത് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന അശ്വിന്റെ വീഡിയോയും വൈറലായിരുന്നു.

കുഞ്ഞ് പിറന്നശേഷം ഒന്ന് നോക്കിയെന്നല്ലാതെ ദിയ ഡെലവറി പെയിനിൽ നിന്നും റിക്കവർ ആകും വരെ അശ്വിൻ ഒപ്പം തന്നെ ഉണ്ടായിരുന്നു. താൻ പറഞ്ഞ് വിട്ടപ്പോഴാണ് കുഞ്ഞിന്റെ അടുത്തേക്ക് പോയതെന്നും അതുവരേയും തന്റെ അരികിൽ നിന്നും മാറാതെ നിൽക്കുകയായിരുന്നുവെന്നും ദിയ പറഞ്ഞിരുന്നു. കുഞ്ഞിനെ കൊഞ്ചിച്ചും ഉമ്മവെച്ചും മതിവരാതെ നിൽക്കുന്ന അശ്വിന്റെ വീഡിയോയും ദിയ പങ്കുവെച്ചിരുന്നു.
കരയുകയാണെങ്കിലും അശ്വിന്റെ പാട്ട് കേട്ടാൽ സ്വച്ച് ഇട്ടപ്പോലെ കുഞ്ഞ് ഉറങ്ങുമെന്നും ദിയ പറയുന്നു. ദിയയുടെ ഡെലിവറി വീഡിയോ വൈറലായപ്പോൾ ആളുകൾ പ്രശംസിച്ചത് അശ്വിൻ ദിയയ്ക്ക് കൊടുത്ത കെയറിനേയും സപ്പോർട്ടിനേയുമാണ്. മകൻ പിറന്ന നിമിഷമാണോ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷമെന്ന് ചോദിച്ചപ്പോൾ അല്ല ദിയയെ താലികെട്ടിയ നിമിഷമാണെന്നായിരുന്നു അശ്വിന്റെ മറുപടി.
കുഞ്ഞ് പിറന്ന നിമിഷവും എനിക്ക് പ്രിയപ്പെട്ടതാണ്. പക്ഷെ അതിനേക്കാൾ ഏറെ പ്രിയപ്പെട്ടതും ഒന്നാം സ്ഥാനത്ത് നിൽക്കുന്നതും വിവാഹം നടന്ന നിമിഷമാണ് എന്നാണ് അശ്വിൻ പറഞ്ഞത്. രണ്ട് വർഷത്തോളം പ്രണയിച്ചശേഷമാണ് ഇരുവരും കഴിഞ്ഞ വർഷം വിവാഹിതരായത്. ഏറെക്കാലം ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.


Click it and Unblock the Notifications