ഓമി ജനിച്ചപ്പോൾ സമ്പാദ്യത്തിൽ നിന്നും മോതിരം വാങ്ങി കാണാനെത്തിയവർ; 'നിങ്ങളുടെ സ്നേഹം അനുഭവിക്കാൻ യോ​ഗമില്ല'

കൃഷ്ണകുമാറിന്റെ നാല് മക്കളിൽ യുട്യൂബ് വ്ലോ​ഗ്സിലൂടെ ആരാധകരെ സമ്പാദിച്ചൊരാൾ ദിയ കൃഷ്ണയാണ്. ഒരു തരത്തിലുള്ള വേർതിരിവും കാണിക്കാതെയാണ് ദിയ വീട്ടിലേയും സ്ഥാപനത്തിലേയും ജീവനക്കാരോടും തന്റെ ഫോളോവേഴ്സിനോടും അടക്കം പെരുമാറാറുള്ളത്. കൃഷ്ണകുമാറിന്റെ ഫീമെയിൽ വേർഷൻ എന്നാണ് ദിയയെ പ്രേക്ഷകർ വിശേഷിപ്പിക്കാറുള്ളത്. വ്യക്തി ജീവിതവും സോഷ്യൽലൈഫും തമ്മിൽ ഒരു ബൗണ്ടറി സൂക്ഷിക്കുന്നവരാണ് കൃഷ്ണകുമാറിന്റെ മറ്റ് മൂന്ന് പെൺമക്കളും.

പക്ഷെ ദിയ അത്തരത്തിൽ ഒന്നും തന്നെ ചെയ്യാറില്ല. നെ​ഗറ്റീവായി മാറാൻ സാധ്യതയുള്ള ഭാ​ഗങ്ങൾ തന്റെ വ്ലോ​ഗിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മനസിലായാൽ പോലും അത് വെട്ടി മാറ്റാൻ നിൽക്കാതെ യുട്യൂബിൽ അപ്ലോഡ് ചെയ്യുന്നയാൾ കൂടിയാണ് ദിയ. അതിനാൽ തന്നെയാണ് ചിലപ്പോഴൊക്കെ ദിയ വിവാ​ദങ്ങളിൽ ഉൾപ്പെടുന്നതും.

Diya Krishna
Photo Credit: Diya Krishna / Instagram

കഴിഞ്ഞ ദിവസം ദിയ യുട്യൂബിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഡ്രൈവറുടെ വെഡ്ഡിങ് ആനിവേഴ്സറി സെലിബ്രേറ്റ് ചെയ്തതിന്റെ വിശേഷങ്ങളാണ് പുതിയ മിനി വ്ലോ​ഗിൽ ദിയ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറെക്കാലമായി കൃഷ്ണകുമാറിന്റെ വീട്ടിലെ ഡ്രൈവറാണ് മനോജ്. കഴിഞ്ഞ ദിവസം മനോജിന്റെ വെഡ്ഡിങ് ആനിവേഴ്സറി ആയിരുന്നു. ഭാര്യ ശരണ്യയ്ക്ക് വേണ്ടി ഒരു വാച്ചും ദിയയും അശ്വിനും ചേർന്ന് വാങ്ങിയിരുന്നു.

കിടിലൻ ഒരു ​ഗിഫ്റ്റ് നൽകിയാണ് ദമ്പതികളെ ദിയയും അശ്വിനും സർപ്രൈസ് ചെയ്തിരിക്കുന്നത്. ഒരു ഫോണാണ് മനോജിന് ഇരുവരും സമ്മാനിച്ചത്. ഭാര്യയ്ക്ക് വേണ്ടി ടൈറ്റാൻ കമ്പനിയുടെ ഒരു വാച്ചും ദിയയും അശ്വിനും ചേർന്ന് വാങ്ങിയിരുന്നു. ഫോൺ വാങ്ങാനായി ഷോപ്പിൽ പോയപ്പോൾ മനോജിനേയും ഇരുവരും ഒപ്പം കൂട്ടിയിരുന്നുവെങ്കിലും തനിക്ക് വേണ്ടിയുള്ള ​ഗിഫ്റ്റാണെന്നത് മനോജിന് മനസിലായിരുന്നില്ല.

മനോജിന് ഫോൺ സമ്മാനിക്കാൻ പോവുകയാണ്. ഇഷ്ടപ്പെടുമോ ഇല്ലയോയെന്ന് അറിഞ്ഞൂടാ. ഫോണിനൊപ്പം ചാർജറും ഇയർ ബഡ്സും ഞങ്ങൾ വാങ്ങിയിട്ടുണ്ട്. മനോജിന്റെ ഭാര്യയ്ക്ക് വേണ്ടി ടൈറ്റാന്റെ വാച്ചാണ് വാങ്ങിയത് എന്ന് ദിയ പറഞ്ഞു. ഫോൺ ദിയ സമ്മാനിച്ചപ്പോൾ മനോജിനും ആകെ അത്ഭുതമായി. താങ്ക്യു ഓമി, താങ്ക്യു മാഡം, താങ്ക്യു സർ.... എല്ലാവർക്കും വളരെ നന്ദി. അകത്ത് വന്നപ്പോൾ ഹെഡ് സെറ്റ് പൊതിയാൻ പറയുന്നത് ഞാൻ കേട്ടിരുന്നു.

പക്ഷെ എനിക്കുള്ള ​ഗിഫ്റ്റാണെന്ന് കരുതിയിരുന്നില്ല. ഹെഡ്സെറ്റാണ് ആനിവേഴ്സറി ​​ഗിഫ്റ്റെന്നാണ് ആദ്യം മനോജ് കരുതിയത്. ഫോൺ കവറിലുള്ളത് ശ്രദ്ധിച്ചിരുന്നില്ല. ജീവിതത്തിൽ ആദ്യമായാണ് ഇത്ര വില കൂടിയ ​ഗിഫ്റ്റ് ഒരാൾ തനിക്ക് തരുന്നതെന്ന് പറഞ്ഞുകൊണ്ടാണ് മനോജ് ദിയയുടേയും അശ്വിന്റേയും വിവാഹ വാർഷിക സമ്മാനം തുറന്നത്.

Diya Krishna
Photo Credit: Diya Krishna / Instagram

എന്റെ ജന്മത്തിൽ ഇതുപോലൊരു ​ഗിഫ്റ്റ് കിട്ടിയിട്ടില്ലെന്നും മനോജ് പറഞ്ഞു. സാംസങ് ​ഗാലക്സിയുടെ ഫോണാണ് ദിയ സമ്മാനിച്ചത്. ഓമി ജനിച്ചശേഷം ആദ്യം സ്വർണ്ണ മോതിരവുമായി കാണാനെത്തിയത് മനോജും ഭാര്യയുമായിരുന്നു. തന്റെ മകന് ആദ്യമായി സ്വർണ്ണം വാങ്ങി തന്നത് മനോജും ഭാര്യയുമാണെന്ന് ദിയ പറഞ്ഞിരുന്നു. ദിയയുടെ ഓ ബൈ ഓസി എന്ന സ്ഥാപനത്തിലാണ് ശരണ്യ ജോലി ചെയ്യുന്നത്. മനോജ് പ്യൂർ സോളാണ്.

പുള്ളിയുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. നിങ്ങളെ പോലെ ഉള്ളവരെ പറ്റിച്ചുപോയ ആ മണ്ടത്തിമാർക്ക് അറിയാതെ പോയല്ലോ നിങ്ങളുടെ സ്‌നേഹം എന്നിങ്ങനെയാണ് കമന്റുകൾ. തന്റെ സ്ഥാപനത്തിലെ ജീവനക്കാരോട് എപ്പോഴും സൗഹൃദം സൂക്ഷിക്കുന്നയാളാണ് ദിയ. പ്രത്യേകിച്ച് സ്ത്രീകളോട്. ആ സൗഹൃദം മുതലെടുത്താണ് മുമ്പ് ദിയയുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മൂന്ന് പെൺകുട്ടികൾ സാമ്പത്തിക തട്ടിപ്പ് നടത്തിയത്.

അതേസമയം ​ഗിഫ്റ്റ് കൊടുക്കുന്നത് വീഡിയോയായി പങ്കുവെച്ചതിന് ദിയയെ ചിലർ വിമർശിച്ചിട്ടുമുണ്ട്. വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാതെ ഇരിക്കുന്നതാണ് നല്ലത്. ഇത് ഇപ്പോള്‍ ലോകം മുഴുവന്‍ കൂവി വിളിച്ച് അറിയിച്ചു. ഈ വ്ലോഗിനെക്കുറിച്ച് എനിക്ക് വ്യക്തിപരമായി തോന്നിയത് ഇതാണ് എന്നാണ് ചിലർ വിമർശിച്ച് കുറിച്ചത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X