അവസാനം ഓമി പറയും അമ്മയാണ് കിടിലമെന്ന്, ഞാൻ വന്ന് വളച്ചില്ലായിരുന്നുവെങ്കിൽ; ദിയയുടെ സ്വപ്നത്തെ കുറിച്ച് അശ്വിൻ
കൃഷ്ണകുമാർ കുടുംബത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ദിയ-അശ്വിൻ-ഓമി കോമ്പോയ്ക്കാണ്. മകൾ, ഭാര്യ, അമ്മ റോളുകളിൽ സിന്ധുവിനെപ്പോലെ തന്നെ തിളങ്ങാൻ ദിയയ്ക്കും സാധിക്കുന്നുണ്ട്. അടുത്തിടെയാണ് തന്റെ ഓ ബൈ ഓസിയ്ക്കായി പുതിയ സ്റ്റോർ ദിയ ആരംഭിച്ചത്. ഇപ്പോഴിതാ ഓ ബൈ ഓസിയിലെ ഒരു ദിവസം എങ്ങനെയാണെന്ന് വ്ലോഗിലൂടെ കാണിച്ച് തരികയാണ് ദിയയും അശ്വിനും. ഓ ബൈ ഓസി തുടങ്ങിയശേഷം ഡെ ഇൻ മൈ ലൈഫ് ചെയ്തില്ല.
അശ്വിനാണ് അങ്ങനൊരു വ്ലോഗ് ചെയ്യാൻ ഐഡിയ പറഞ്ഞ് തന്നത്. അതൊരു കണ്ടന്റാണ്. ഇന്ന് ഞാൻ നേരത്തെ എഴുന്നേറ്റു. പൊതുവെ ഞാൻ പന്ത്രണ്ട് മണിയാകുമ്പോഴാണ് എഴുന്നേൽക്കാറുള്ളത്. ഓമി എഴുന്നേറ്റത് കൊണ്ടാണ് ഞാനും നേരത്തെ എഴുന്നേറ്റത് ദിയ വിശേഷങ്ങൾ പങ്കിട്ട് തുടങ്ങി.

മുമ്പ് ഓമിക്ക് അവനായി ഒരു കുട്ടി ബെഡ്ഡുണ്ടായിരുന്നു. അവിടെയാണ് ഞാൻ അവനെ കിടത്തിയിരുന്നത്. പക്ഷെ അവൻ അന്നൊന്നും ചെറിയ രീതിക്ക് പോലും ഉറങ്ങിയിരുന്നില്ല. രാത്രി മുഴുവൻ അവൻ വാച്ചുമാൻ ഡ്യൂട്ടി എടുക്കും. ഞങ്ങൾ കുഞ്ഞായിരുന്നപ്പോൾ അമ്മ ഞങ്ങളെ ഒപ്പമാണ് കിടത്തികൊണ്ടിരുന്നത്. ഞാൻ ചോദിച്ചിട്ടൊന്നുമല്ല. അമ്മ ഒരു ദിവസം വെറുതെ ഇത് പറയുന്നത് ഞാൻ കേട്ടു. ആദ്യമൊക്കെ ടെൻഷനായിരുന്നുവെങ്കിലും ഞാനും അത് ചെയ്ത് തുടങ്ങി.
അന്ന് തൊട്ടാണ് ഓമി ഉറങ്ങി തുടങ്ങിയത്. എവിടെ പോയാലും അവനെ ഞങ്ങൾ ഒപ്പം നടുക്ക് കിടത്തും. എന്റെ അടുത്ത് നിന്ന് പാലുകുടിച്ചശേഷം അശ്വിനൊപ്പം ചേർന്ന് കിടന്ന് ഉറങ്ങും. ഞാൻ കഴിഞ്ഞ ദിവസം ഓമിക്ക് വേണ്ടി ഒരു ഫ്രോക്ക് വാങ്ങി. ഉടുപ്പിട്ടാൽ അവനെ കാണാൻ എന്നെപോലെയുണ്ടാകുമോയെന്ന് നോക്കാനാണ് അങ്ങനെ ചെയ്തത്.
പക്ഷെ ഉടുപ്പിന് ഇറക്കം കുറഞ്ഞ് പോയി. അവനിപ്പോൾ അത് ടീ ഷർട്ടായി ഉപയോഗിക്കുന്നു. ഫ്രോക്ക് ഇട്ടിട്ടും അവന് പെണ്ണിന്റെ ലുക്ക് വരുന്നില്ല ദിയ പറഞ്ഞു. വർക്ക് ഫ്രം ഹോം ആയതുകൊണ്ട് തന്നെ അശ്വിനും ദിയയ്ക്കൊപ്പം രാവിലെ തന്നെ ലാപ്ടോപ്പും മറ്റുമായി ഓ ബൈ ഓസിയിൽ എത്തും. ഓമിയും ഒപ്പമുണ്ടാകും. പുതിയ സ്റ്റാഫുകളെ ഓ ബൈ ഓസിയിലേക്ക് എടുക്കാൻ വീണ്ടും തുടങ്ങി. അച്ഛന്റെ ഓഫീസിലെ സ്റ്റാഫുകളാണ് എല്ലാം ചെയ്യുന്നത്.
ഇന്റർവ്യൂ അടക്കം അവിടെയാണ് നടക്കുന്നത്. ബയോഡാറ്റ പോലും ഞാൻ കാണാറില്ല. ദുബായിൽ നിന്ന് വരെ അവസരം ചോദിച്ച് കോൾ വന്നിരുന്നു. ഞാൻ ഞെട്ടി ദിയ പറഞ്ഞു. വലിയൊരു രണ്ട് നില വീടാണ് ഓ ബൈ ഓസിയുടെ സ്റ്റോറായി ദിയ മാറ്റിയിരിക്കുന്നത്. വരുന്നതേറെയും ബൾക്ക് ഓഡറുകളാണ്. ഒരു സ്റ്റോറായി തുടങ്ങണമെന്നത് ഓസിയുടെ വലിയൊരു ആഗ്രഹമായിരുന്നു.

പ്രസവത്തിന് മുമ്പ് മുതൽ അതിനായി സ്ഥലങ്ങൾ അന്വേഷിച്ച് തുടങ്ങിയിരുന്നു. ക്യാബിൻ റൂം എല്ലാം വേണമെന്ന് ഓസിക്ക് നിർബന്ധമായിരുന്നു. പക്ഷെ അന്ന് ഒന്നും ശരിയായില്ല. നിരന്തരം തടസങ്ങൾ വരികയായിരുന്നു. ദൈവം അന്ന് തടസങ്ങൾ സൃഷ്ടിച്ചത് എന്തിനാണെന്നത് പിന്നീട് നിങ്ങളൊക്കെ കണ്ടതാണല്ലോ. അതിനുശേഷം ദൈവം തന്നെ നല്ലൊരു വഴി കാണിച്ച് തന്നു.
എല്ലാം നല്ല രീതിയിൽ തുടങ്ങാൻ പറ്റി. ഒരുപാട് കലക്ഷൻസുണ്ട്. ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് ഡിസൈൻ മാറ്റികൊണ്ടിരിക്കും. അതുകൊണ്ട് വലിയൊരു കലക്ഷനുണ്ട്. ഓസിയുടെ ബിസിനസ് ഇത് മാത്രമാണ് അശ്വിൻ പറഞ്ഞു. ഓമി വളരെ അനുഗ്രഹീതനാണെന്ന് എനിക്ക് തോന്നാറുണ്ട്. ഓമി സത്യത്തിൽ എനിക്ക് വേണം നന്ദി പറയാൻ. ഞാൻ വന്ന് ദിയയെ വളച്ചില്ലായിരുന്നുവെങ്കിൽ അവന് ഈ സൗഭാഗ്യങ്ങളൊന്നും കിട്ടുമായിരുന്നില്ല.
അവസാനം ഓമി പറയും അമ്മയാണ് കിടിലം. അച്ഛനെകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന്. പക്ഷെ ഇതൊന്നും അവൻ ഒരിക്കലും മറക്കരുത് അശ്വിന്റെ രസകരമായ സംസാരം കേട്ട് ദിയയും ഓമിയും ചിരിക്കുന്നതും വീഡിയോയിൽ കാണാം. അഞ്ച് വർഷത്തെ ദിയയുടെ അധ്വാനമാണ് ഇന്ന് ഏറെ കസ്റ്റമേഴ്സുള്ള ഓ ബൈ ഓസി.


Click it and Unblock the Notifications