ചിക്കൻ കാലല്ല വിഷയം, മകനെപ്പോലെ കരുതി സ്നേഹത്തോടെ വിളമ്പുന്നു; ചിന്നമ്മയുടെ കുടുംബത്തോടൊപ്പം അശ്വിൻ ഹാപ്പി!
ദിയ കൃഷ്ണ ബിസിനസിൽ നിന്ന് മാത്രമല്ല യുട്യൂബ് വ്ലോഗിങ്ങിലൂടെയും നല്ലൊരു വരുമാനവും പ്രേക്ഷകരെയും സ്വന്തമാക്കാറുണ്ട്. കൃഷ്ണകുമാർ കുടുംബത്തിൽ ഏറ്റവും ആക്ടീവായി നിൽക്കുന്ന വ്ലോഗറും ദിയ കൃഷ്ണയാണ്. പൊതുവെ താരപുത്രിയുടെ വ്ലോഗുകളിൽ വലിയ എഡിറ്റിങുകളൊന്നും ഉണ്ടാവാറില്ല. ആർട്ടിഫിഷലായി ഒന്നും ചേർക്കാൻ ദിയയ്ക്ക് താൽപര്യവുമില്ല. അമ്മ സിന്ധുവും അതുപോലെ തന്നെയാണ്.
അതുകൊണ്ട് തന്നെ ദിയയുടെ വ്ലോഗുകൾ ഇടയ്ക്കിടെ വിവാദങ്ങളിൽപെടുകയും വിമർശനങ്ങൾ ഏറ്റു വാങ്ങുകയും എല്ലാം ചെയ്യാറുണ്ട്. അക്കൂട്ടത്തിൽ അടുത്തിടെ പങ്കിട്ടൊരു വ്ലോഗിൽ ദിയയുടെ അമ്മ സിന്ധു ചിക്കൻ കാൽ പീസിന്റെ പേരിൽ ദിയയുടെ ഭർത്താവ് അശ്വിനുമായി നടത്തിയൊരു സംഭാഷണം വലിയ രീതിയിൽ വിവാദമാവുകയും ട്രോളുകൾക്ക് കാരണമാവുകയും ചെയ്തിരുന്നു.

മാത്രമല്ല മറ്റ് പെൺമക്കളുടെ പങ്കാളികളോടുള്ള സ്നേഹം അശ്വിനോട് ദിയയുടെ മാതാപിതാക്കൾക്ക് ഇല്ലെന്ന പരാതിയും കൃഷ്ണകുമാർ കുടുംബത്തിന്റെ പ്രേക്ഷകർക്കുണ്ട്. പലപ്പോഴായി പുറത്ത് വന്ന വ്ലോഗുകളിലെ സംഭാഷണ ശകലങ്ങളും പ്രവൃത്തികളുമെല്ലാം അതിനുള്ള ഉദാഹരണമായി ഇതേ പ്രേക്ഷകർ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ദിയയുടെ പുതിയ വ്ലോഗാണ് ശ്രദ്ധ നേടുന്നത്. സിന്ധുവിന്റെ സഹോദരി സിമി ബാംഗ്ലൂരിലാണ് കുടുംബസമേതം താമസം. ഒരു യാത്ര പോകണമെന്ന ആഗ്രഹം വരുമ്പോൾ ദിയ ആദ്യം തെരഞ്ഞെടുക്കുന്ന സ്ഥലവും ബ്ലാംഗ്ലൂരാണ്. ഇത്തവണത്തെ ബാംഗ്ലൂർ യാത്ര ദിയയ്ക്ക് അൽപ്പം സ്പെഷ്യലാണ് കാരണം മകൻ ഓമിക്കൊപ്പമുള്ള ആദ്യ ഫ്ലൈറ്റ് യാത്ര കൂടിയാണ്.
അതുകൊണ്ട് തന്നെ ഫസ്റ്റ് ഫ്ലൈറ്റ് മകന് എത്രത്തോളം സ്പെഷ്യലാക്കാൻ പറ്റുമോ അതെല്ലാം ദിയ ചെയ്തിരുന്നു. രണ്ട് ദിവസത്തോളം ദിയയും അശ്വിനും മകനും ബാംഗ്ലൂരിൽ ചിലവഴിച്ചു. മാത്രമല്ല അശ്വിൻ ജോലി ചെയ്യുന്ന കമ്പിനിയുടെ ഓഫീസും ബാംഗ്ലൂരിലുണ്ട്. അവിടം സന്ദർശിക്കുക എന്ന ലക്ഷ്യം കൂടി യാത്രയ്ക്ക് ഉണ്ടായിരുന്നു. മകനെ ഗർഭിണിയായശേഷം വിദേശ ട്രിപ്പുകളൊന്നും ദിയ നടത്തിയിരുന്നില്ല.
മാൽഡീവ്സ് പോലുള്ള സ്ഥലങ്ങളിലേക്കുള്ള ചെറിയ ട്രിപ്പുകൾ മാത്രമാണ് നടത്തിയത്. മകൻ കുറച്ചൊന്ന് വലുതായശേഷം ട്രിപ്പ് പോകാനുള്ള പ്ലാനിലാണ് ദിയയും അശ്വിനും. സിന്ധുവിന്റെ സഹോദരി സിമിയുടെ കുടുംബവുമായി നല്ലൊരു സൗഹൃദ ബന്ധം അശ്വിനുണ്ട്. വ്ലോഗ് വീഡിയോ വൈറലായതോടെ ആ റാപ്പോ കാണാനുണ്ടെന്നാണ് കമന്റുകൾ. അതിനിടയിൽ വറുത്ത ചിക്കൻ കാല് നൽകി ചിന്നമ്മ സിമിയും അശ്വിനെ ഇടയ്ക്ക് റോസ്റ്റ് ചെയ്യുന്നുണ്ട്.

അശ്വിൻ-ചിന്നമ്മ കോമ്പോ ദിയയുടെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടുവെന്നത് കമന്റ് ബോക്സിൽ വ്യക്തമാണ്. അതിനിടയിൽ ചിലർ സിന്ധുവിന് പെരുമാറ്റ രീതികൾ പഠിപ്പിച്ചുകൊണ്ടുള്ള കമന്റുകളും കുറിച്ചിട്ടുണ്ട്. അശ്വിനോടുള്ള ചിന്നമ്മയുടെ പെരുമാറ്റം വളരെ നല്ലതാണ്. അവർ അവനെ സ്വന്തം മകനെപ്പോലെയാണ് കരുതുന്നത്.
സിന്ധു ആന്റി... നിങ്ങളുടെ സഹോദരിയിൽ നിന്ന് നിങ്ങൾ ചിലത് പഠിക്കാനുണ്ട്, ഭക്ഷണ സാധനങ്ങളുടെ കണക്കെടുപ്പിനും ഭക്ഷണത്തിനായി വഴക്കിടുന്നതിനും പകരം സ്നേഹത്തോടെ വിളമ്പുമ്പോൾ ഒരാൾ ഭക്ഷണം എങ്ങനെ ആസ്വദിക്കുന്നുവെന്ന് കാണണമെങ്കിൽ ചിന്നമ്മയുടെ ഭക്ഷണം കഴിക്കുന്ന അശ്വിനെ നോക്കിയാൽ മതി. ചിക്കൻ കാലല്ല വിഷയം പെരുമാറ്റ രീതിയും സിന്ധുവിന്റെ മറുപടികളുമാണ് എന്നിങ്ങനെ നീളുന്നു കമന്റുകൾ.
ദിയയുടെ പ്രസവശേഷം കഴിഞ്ഞ മൂന്ന് മാസമായി അശ്വിനും ദിയയുടെ വീട്ടിലാണ് താമസം. മകൻ കുറച്ച് പ്രായമായശേഷം മാത്രം ഫ്ലാറ്റിലേക്ക് താമസം മാറാമെന്നാണ് ഇരുവരുടേയും പ്ലാൻ. അതേസമയം ബിസിനസ് വിപൂലീകരിക്കുന്ന തിരക്കിൽ കൂടിയാണ് ദിയ. ഓ ബൈ ഓസിക്കായി തയ്യാറാക്കിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെയാണ്. പ്രസവശേഷമാണ് ദിയ ബിസിനസിൽ കൂടുതൽ ശ്രദ്ധിച്ച് തുടങ്ങിയത്.


Click it and Unblock the Notifications











