പലരും വിലക്കിയിട്ടും ഞങ്ങൾ പോയി, അശ്വിൻ അടുത്ത് വരുന്നത് ഇഷ്ടമായിരുന്നില്ല, രോ​ഗിക്കൊപ്പമുള്ള യാത്രപോലെ; ദിയ

ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള ത്രില്ലിലാണ് ദിയ കൃഷ്ണ. രണ്ട് മാസം കൂടി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ കൊതിച്ച മുഖം കൈകളിൽ എത്തും. കഴിഞ്ഞ ദിവസമായിരുന്നു താരപുത്രിയുടെ വളകാപ്പ് ചടങ്ങ്. വിവാഹം പോലെ ചടങ്ങ് ദിയ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ ​ഗർഭകാലം അവസാന ട്രൈമെസ്റ്ററിൽ എത്തി നിൽക്കുമ്പോൾ ഇതുവരെയുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് ദിയ. ഒപ്പം ഭർത്താവ് അശ്വിനുമുണ്ട്. വളകാപ്പ് ചടങ്ങുമായി ബന്ധപ്പെട്ട് പങ്കിട്ട വീഡിയോയിലാണ് ഇരുവരും രസകരമായ അനുഭവങ്ങൾ അടക്കം പങ്കുവെച്ചത്.

വളകാപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും അടുപ്പിച്ചതും ചടങ്ങ് മനോഹരമാക്കാൻ മേൽ നോട്ടം വഹിച്ചതും ദിയയായിരുന്നു. കുറവുകൾ ഇല്ലാതെ മനോഹരമായി ചടങ്ങ് നടത്താൻ താൻ പരമാവധി ശ്രമിച്ചുവെന്ന് ദിയ പറഞ്ഞു. ഗർഭിണിയായശേഷം അ‍ഞ്ചാം മാസത്തെ ചടങ്ങ് നടന്നപ്പോൾ അത് ഞങ്ങൾക്ക് ഒരു പുതിയ എക്സ്പീരിയൻസായിരുന്നു. ആരുടെയും പ്ര​ഗ്നൻസി സെലിബ്രേഷൻ ചടങ്ങുകൾക്ക് ഞാൻ പോയിട്ടില്ല. എന്റെ പ്ര​ഗ്നൻസി ചടങ്ങുകളിലാണ് ഞാൻ ആദ്യമായി പങ്കെടുക്കുന്നത്. അതുകൊണ്ട് തന്നെ പുതിയൊരു അനുഭവമായിരുന്നു.

Diya Krishna Aswin

അ‍ഞ്ചാം മാസത്തിലെ ചടങ്ങുകൾ നടത്തിയപ്പോൾ എന്തെങ്കിലും കുറവുണ്ടായിരുന്നുവെങ്കിൽ അതെല്ലാം ഏഴാം മാസ വളകാപ്പ് ചടങ്ങിന് തിരുത്തി പരിഹരിച്ചിട്ടുണ്ട്. തിരുത്തലുകൾ ഉള്ളതുകൊണ്ട് കുറച്ച് കൂടി ഞാൻ ഹാപ്പിയാണ്. അഞ്ചാം മാസ ചടങ്ങിന് വെജിറ്റേറിയൻ ഫുഡ്ഡായിരുന്നു. ആ ചടങ്ങ് ഏറ്റെടുത്ത് നടത്തിയത് അശ്വിന്റെ മാതാപിതാക്കളായിരുന്നു. അവർ ബ്രാഹ്മിൺസായതുകൊണ്ടാണ് വെജിറ്റേറിയനാക്കിയത്. പക്ഷെ കിടിലൻ ഭക്ഷണമായിരുന്നു.

വളകാപ്പിന് ഞാൻ നോൺവെജും ഉൾപ്പെടുത്തിയിട്ടുണ്ട്. കാരണം മുഴുവൻ പരിപാടിയും ഞാനാണ് ഹാന്റിൽ ചെയ്യുന്നത്. അതിന്റേതായ ടെൻഷനും സന്തോഷവുമുണ്ടായിരുന്നു ദിയ പറഞ്ഞു. പിന്നീട് അശ്വിനാണ് സംസാരിച്ചത്. അഞ്ചാം മാസത്തിലെ ചടങ്ങ് വളകാപ്പിനുള്ള ട്രെയിലർ പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.

കുഞ്ഞിന് അനു​ഗ്രഹം ലഭിക്കുന്നതിന് വേണ്ടിയുള്ള പൂജകൾ ഭം​ഗിയായി ചെയ്യുക എന്ന ചടങ്ങിലായിരുന്നു അ‍ഞ്ചാം മാസം ഫങ്ഷൻ നടത്തിയപ്പോൾ എല്ലാവരുടേയും ശ്രദ്ധ. മറ്റ് കാര്യങ്ങൾക്കൊന്നും അതുകൊണ്ട് തന്നെ വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. കാര്യമായി ഒന്നും ചെയ്യാതിരുന്നിട്ടും ഡെക്കറേഷനും ദിയയുടെ വസ്ത്രവും എല്ലാം എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു.

ദിയ എന്തുകൊണ്ട് ഇതുപോലെ വിവാഹത്തിന് ഒരുങ്ങിയില്ല എന്നൊക്കെ ആളുകളുടെ പ്രതികരണങ്ങൾ വന്നിരുന്നു. പക്ഷെ എന്നോട് ചോദിച്ചാൽ ദിയയുടെ ഏറ്റവും ഫേവറേറ്റ് ലുക്ക് വെഡ്ഡിങിന്റേത് തന്നെയാണ്. പക്ഷെ പലർക്കും ആ ലുക്ക് ഇഷ്ടമായില്ല. വിവാഹത്തിന് ദിയ പേസ്റ്റൽ കളറാണ് ചൂസ് ചെയ്തത്. അങ്ങനൊരു കളർ വിവാഹ സാരിക്ക് വേണ്ടി ചൂസ് ചെയ്യാനുള്ള ധൈര്യം മറ്റാർക്കുമില്ല. ഞാൻ ഓപ്പണായി ചലഞ്ച് ചെയ്യുകയാണ്.

വേറെ ആരെങ്കിലും ആ സാരി ഉടുത്താൽ ഭം​ഗിയുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാവരും അഞ്ചാം മാസ ചടങ്ങിലെ ദിയയുടെ ലുക്കിനെ പുകഴ്ത്തുന്നത് കേൾക്കാറുണ്ട്. പക്ഷെ എനിക്ക് അന്നും ഇന്നും ഇഷ്ടം വെഡ്ഡിങ് ലുക്കാണ്. ആ പേസ്റ്റൽ കളർ സാരി മറ്റാർക്കെങ്കിലും ദിയയെപ്പോലെ കാരി ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ലെന്ന് അശ്വിൻ പറഞ്ഞു. അന്ന് ഞാൻ മേക്കപ്പ് ഇട്ടിരുന്നില്ല.

സാധാരണയായി ഉപയോ​ഗിക്കുന്നത് പോലെ ചെറിയൊരു മേക്കപ്പ് മാത്രമാണ് ഉപയോ​ഗിച്ചത്. അതുകൊണ്ട് തന്നെ വിവാഹ ദിവസം ഞാൻ ഞാൻ തന്നെയായിരുന്നു ദിയയും കൂട്ടിച്ചേർത്തു. എല്ലാവരും കല്യാണം കഴിക്കുന്നത് മേക്കപ്പിന് അകത്തുള്ളയാളെയാണ്. പക്ഷെ എന്റെ കാര്യത്തിൽ ദിയ അധികം മേക്കപ്പ് ഉപയോ​ഗിക്കാതിരുന്നതുകൊണ്ട് തന്നെ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ ദിയയെ തന്നെയാണ് നോക്കുന്നതെന്ന തോന്നൽ വന്നിരുന്നു.

Diya Krishna Aswin

നാച്വറലായി പെരുമാറാൻ സാധിച്ചു. ഇന്നേവരെ ക്യാമറയ്ക്ക് ദിയയുടെ സൗന്ദര്യം പൂർണമായും ഒപ്പിയെടുക്കാൻ പറ്റിയിട്ടില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളതെന്ന് വിവാഹ ലുക്ക് ഇഷ്ടപ്പെടാനുള്ള കാരണം വെളിപ്പെടുത്തി അശ്വിൻ പറഞ്ഞു. ഞാൻ പൈസ കൊടുത്ത് പറയിപ്പിച്ചതാണെന്ന് എല്ലാവരും പറയുമെന്നായിരുന്നു അതിന് ദിയയുടെ കൗണ്ടർ. പ്രസവ ദിവസത്തെ കുറിച്ച് ആലോചിക്കുമ്പോൾ ടെൻഷനുള്ളതായും ദിയ പറയുന്നു.

എന്നെ അറിയാവുന്നവർക്കെല്ലാം അറിയാവുന്ന കാര്യമാണ് ഒരു സൂചിപോലും എനിക്ക് ഭയമാണെന്നത്. അശ്വിന് ഇഞ്ചക്ഷൻ എടുക്കുന്നത് കണ്ട് തലകറക്കം വന്നിട്ടുള്ളയാളാണ് ‍‍ഞാൻ. അശ്വിൻ ബ്ലെഡ് ടെസ്റ്റിന് പോയപ്പോൾ ഞാനും ഒപ്പം പോയിരുന്നു. അരികിൽ നിന്നും അത് വീഡിയോ എടുക്കുകയും ചെയ്തിരുന്നു. അതിനുശേഷം ബിപി കുറഞ്ഞു. തലകറക്കം വന്നു. അവസാനം കാഷ്യാലിറ്റിയിൽ പ്രവേശിപ്പിച്ചു. അന്ന് കുറച്ചുനേരം എനിക്ക് ബോധമില്ലായിരുന്നു.

​ഗർഭിണിയെങ്ങാനുമായാൽ എന്ത് ചെയ്യുമെന്ന് അന്ന് ഞാൻ ആലോചിച്ചു. അതുകൊണ്ട് തന്നെ ലേബർ ഡെ എനിക്ക് ആലോചിക്കാൻ കൂടി പറ്റുന്നില്ല. ഭയങ്കര പേടിയാണ് എനിക്ക്. അശ്വിനും അമ്മയുമൊക്കെ ആ സമയത്ത് എനിക്കൊപ്പം നിന്നാൽ കുഴപ്പമില്ലാതെ ആ ദിവസം മറികടക്കാൻ പറ്റുമെന്ന് തോന്നുന്നു. അതേസമയം കുഞ്ഞിന്റെ മുഖം കാണാൻ ഞാൻ വളരെ എക്സൈറ്റഡുമാണ്. അത് അശ്വിനോട് ഞാൻ പറയാറുണ്ട്.

എന്നെപ്പോലെയായിരിക്കുമോ അശ്വിനെപ്പോലെയായിരിക്കുമോ എന്നൊക്കെ ഞങ്ങൾ ഡിസ്ക്സ് ചെയ്യാറുണ്ട്. അശ്വിന് എന്നെപ്പോലെ ഇരിക്കുന്ന കുഞ്ഞ് വേണമെന്നാണ്. എനിക്ക് പിറക്കുന്നത് ആൺകുഞ്ഞാണെങ്കിൽ അശ്വിനെപ്പോലെയായിരിക്കണമെന്നാണ് ​ആ​ഗ്രഹം. ഇങ്ങനെയൊക്കെ പറയുമെങ്കിലും ലേബർ ‍ഡെ സ്കിപ്പാക്കാൻ മാർ​ഗമുണ്ടോയെന്ന് അശ്വിനോട് ഞാൻ ചോദിക്കാറുണ്ട്. പക്ഷെ റിയാലിറ്റി ഫേസ് ചെയ്തല്ലേ പറ്റു.

ആ പ്രോസസ് വേ​ഗത്തിൽ കഴിഞ്ഞിരുന്നുവെങ്കിലെന്ന് തോന്നാറുണ്ട് ദിയ പറയുന്നു. ആദ്യത്തെ ട്രൈമെസ്റ്ററിൽ യാത്ര ചെയ്യരുതെന്ന് എല്ലാവരും ഞങ്ങളോട് പറഞ്ഞിരുന്നു. ​ഗർഭിണിയായ രണ്ടാം മാസമാണ് ഞങ്ങൾ ലണ്ടൻ ട്രിപ്പ് പോയത്. റൊമാന്റിക്ക് കാലഘട്ടം എഞ്ചോയ് ചെയ്യാമെന്ന് കരുതിയാണ് ലണ്ടൻ ട്രിപ്പ് പോയത്. പക്ഷെ പാനിക്കിൽ പോയ ട്രിപ്പായി അത് മാറി.

ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശം ട്രിപ്പ് അതായിരുന്നു. കാരണം ദിയയുടെ മൂഡ് സ്വിങ്സ് ആ സമയത്ത് അത്രത്തോളമായിരുന്നുവെന്ന് പ്ര​ഗ്നൻസി റിവീൽ ചെയ്യും മുമ്പുള്ള സമയത്തെ കുറിച്ച് വെളിപ്പെടുത്തി അശ്വിൻ പറഞ്ഞു. വെള്ളം കുടിച്ചാൽ‌ പോലും ആ സമയത്ത് ഞാൻ ഛർദ്ദിക്കുമായിരുന്നു. ആരെങ്കിലും വെള്ളം കുടിക്കുന്നത് കണ്ടാലും ഛർദ്ദിക്കുമായിരുന്നു. അശ്വിനൊരു പേഷ്യന്റിനൊപ്പം ട്രിപ്പ് പോയതുപോലെയായിരുന്നു.

അശ്വിന്റെ സ്മെൽ എനിക്ക് ആ സമയത്ത് ഇഷ്ടമായിരുന്നില്ല. അടുത്ത് വരുന്നത് പോലും ഇഷ്ടമായിരുന്നില്ല. അത് വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു ഞങ്ങൾക്ക് രണ്ടുപേർക്കും ദിയ വിശദീകരിച്ചു. കുഞ്ഞിന് വേണ്ടിയുള്ള വസ്തുക്കൾ വാങ്ങി തുടങ്ങിയോയെന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ... ഒരുക്കങ്ങളൊന്നും തുടങ്ങിയില്ല. പക്ഷെ ലണ്ടൻ ട്രിപ്പിൽ ഞങ്ങൾ കുഞ്ഞിന് വേണ്ടി യൂനിസെക്സ് ഡ്രസ്സുകൾ കുറച്ച് വാങ്ങി.

അമ്മുവും ഇഷാനിയും ഹൻസികയും ജപ്പാനിൽ പോയപ്പോൾ കുറേ ബേബി ഡ്രസ്സും ടോയ്സും വാങ്ങി കൊണ്ട് വന്നു. കൊച്ച് വന്ന് ഇറങ്ങുമ്പോഴെ ഇംപോർട്ടട് ക്ലോത്സ് ആണ് ഇടാൻ പോകുന്നത്. കുഞ്ഞിനെ ടേക്ക് കെയർ ചെയ്യാൻ വീട്ടിൽ പരിചയസമ്പന്നരായ ഒരുപാട് പേരുണ്ടെന്നതും ആശ്വാസമാണെന്നും ദിയ പറയുന്നു. വർഷങ്ങളായി ദിയയുടെ സ്വപ്നമാണ് ഭർത്താവിനും കുഞ്ഞിനുമൊപ്പം ഒരു സന്തുഷ്ടകരമായ ദാമ്പത്യം. അധികം നീട്ടിവെക്കാതെ കുഞ്ഞ് വേണമെന്നതും ദിയയുടെ തീരുമാനം തന്നെയായിരുന്നു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X