സോക്സില്ല പുതപ്പിച്ചിട്ടില്ല... കുഞ്ഞിന് ശ്വാസം മുട്ടിയാലും അതിശയപ്പെടാനില്ല; തണുപ്പിൽ വിറച്ച് ഓമി; വിമർശനം!

ന്യൂഇയർ ഇത്തവണ ദുബായിലാണ് ദിയ കൃഷ്ണയും അശ്വിനും മകൻ ഓമിയും ആഘോഷിക്കുന്നത്. മൂന്നുപേരും ക്രിസ്മസിന് മുമ്പ് തന്നെ ദുബായിലേക്ക് എത്തിയിരുന്നു. ഇതിനോടകം ദിയ പങ്കുവെച്ച ദുബായ് വ്ലോ​ഗ് വൈറലായി കഴിഞ്ഞു. ദിയയും അശ്വിനും ഇടയ്ക്കിടെ എല്ലാ തിരക്കുകളിൽ നിന്നും മാറി വിശ്രമിക്കാൻ എത്തുന്നതും ദുബായിലേക്കാണ്. ഓമി ജീവിതത്തിലേക്ക് വന്നശേഷമുള്ള ആദ്യ ന്യൂഇയർ ആയതുകൊണ്ട് അത് എല്ലാക്കാലത്തേക്കും ഓർത്തുവെക്കാൻ സാധിക്കുന്നത് പോലെ മനോഹരമായിരിക്കണമെന്ന നിർബന്ധം ​ദിയയ്ക്കുണ്ട്.

​ദിയയുടെ ഫാമിലി ഫ്രണ്ടിന്റെ വീട്ടിലാണ് മൂന്നുപേരും താമസിക്കുന്നത്. ദുബായിലെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ ​ഗ്ലോബർ വില്ലേജ് സന്ദർശിക്കുന്നതിന്റെയും ബോട്ടിങ് ചെയ്തതിന്റെയും വിശേഷങ്ങളാണ് ദുബായിൽ നിന്നുള്ള ആദ്യ വ്ലോ​ഗിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Diya Krishna
Photo Credit: Diya Krishna / Instagram

വ്ലോ​ഗ് വൈറലായതോടെ വ്യൂവേഴ്സിൽ ഏറെപേരും ദിയയുടേയും അശ്വിന്റേയും പാരന്റിങിനെ വിമർശിച്ചാണ് കമന്റുകൾ കുറിച്ചിരിക്കുന്നത്. ആദ്യമായാണ് മകനെ പരിപാലിക്കുന്നതിൽ ഇരുവരും വീഴ്ച വരുത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇത്രയേറെ കമന്റുകൾ വ്ലോ​ഗിൽ പ്രത്യക്ഷപ്പെടുന്നത്. അ‍ഞ്ച് മാസം മാത്രമാണ് ദിയയുടെ മകൻ ഓമിയുടെ പ്രായം. ദുബായിലെ ഇപ്പോഴത്തെ കാലാവസ്ഥ തണുപ്പാണ്.

എന്നാൽ മകനെ പതിവ് രീതിയിൽ ഒരു ടീ ഷർട്ടും ട്രൗസറും മാത്രമാണ് ദിയ ധരിപ്പിച്ചത്. തണുപ്പിൽ നിന്നും രക്ഷനേടാൻ ഒരു സോക്സ് പോലും കുഞ്ഞിനെ ധരിപ്പിച്ചില്ല. വ്ലോ​ഗിലെ പലയിടങ്ങളിലും കുഞ്ഞ് തണുപ്പ് സഹിക്കാൻ കഴിയാതെ വിറയ്ക്കുന്ന രം​ഗങ്ങൾ കാണാം. ബോട്ടിങ് ഞങ്ങൾ പ്ലാൻ ചെയ്തിരുന്നതല്ല. കുഞ്ഞിന് പാലുകൊടുക്കാൻ കൂടിയുള്ള സൗകര്യത്തിന് വേണ്ടിയാണ് ബോട്ടിൽ കയറി റൈഡ് നടത്താമെന്ന് കരുതിയത്.

നടക്കാതെ തന്നെ കുറച്ച് അധികം സ്ഥലങ്ങൾ ബോട്ടിലിരുന്ന് ആസ്വദിക്കാനും കഴിയും. ഓസിയും കുഞ്ഞും ഒരുപോലെയാണ്. അവർക്ക് പെട്ടന്ന് തണുക്കുകയില്ല. എപ്പോഴും അവർക്ക് ചൂടാണ്. ഓമിക്ക് ഒരു സോക്സ് ഇട്ടുകൊടുക്കാമെന്ന് കരുതിയാൽ പോലും അവൻ സമ്മതിക്കുകയില്ല. അവന് എപ്പോഴും ഫ്രീയായി ഇരിക്കുന്നതിനോടാണ് താൽപര്യം. പക്ഷെ എന്റേത് അതിവേ​ഗത്തിൽ തണുക്കുന്ന ശരീരമാണ്. ഓമിയെ നമ്മൾ പൊതിഞ്ഞ് ഇരുത്താൻ ശ്രമിച്ചാലും അവൻ പ്രശ്നമുണ്ടാക്കും.

പാന്റും ടീ ഷർട്ടും മാത്രം ഇട്ട് കൊടുത്താലും അവൻ ഹാപ്പിയാണ് എന്നാണ് അശ്വിൻ പറഞ്ഞത്. കുഞ്ഞിന് ആവശ്യമായ കരുതൽ ദിയയും അശ്വിനും നൽകുന്നില്ലെന്നാണ് കമന്റുകൾ ഏറെയും. ദയവായി നിങ്ങളുടെ കുഞ്ഞിനെ കൂടുതൽ ശ്രദ്ധയോടെ പരിപാലിക്കുക. ശരിയായ രീതിയിൽ മാത്രം എടുക്കുക.

Diya Krishna
Photo Credit: Diya Krishna / Instagram

കുഞ്ഞിനെ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ശൈത്യകാല വസ്ത്രങ്ങൾ ധരിപ്പിക്കുക. കുഞ്ഞിന് ഒരു സോക്സ് ഇട്ടുകൊടുക്കാൻ ശ്രമിക്കൂ... അവൻ വിറയ്ക്കുന്നത് വീഡിയോയിൽ വ്യക്തമാണ് എന്നിങ്ങനെയാണ് കമന്റുകൾ. മാത്രമല്ല അശ്വിൻ കുഞ്ഞിനെ എടുക്കുന്ന രീതിയെ വിമർശിച്ചും കമന്റുകളുണ്ട്. നിങ്ങൾ ഇങ്ങനെയാണോ കൊച്ചിനെ എടുക്കുന്നത്. കണ്ടിട്ട് പേടി ആകുന്നു, സത്യത്തിൽ ആ കുഞ്ഞിന് ശ്വാസം മുട്ടിയാൽ പോലും ഇവർ അറിയില്ല.

കണ്ടിട്ട് കഷ്ടം തോന്നുന്നു. നമുക്ക് കംഫേർട് ആകുന്ന രീതിയിൽ അല്ല കുഞ്ഞിനെ എടുക്കേണ്ടത്, കണ്ടിട്ട് തന്നെ ശ്വാസം മുട്ടുന്നു. കുഞ്ഞിൻ്റെ നെഞ്ചിലാണ് അശ്വിൻ്റെ കൈ അമർന്നിരിക്കുന്നത്. ദിയയും ശ്രദ്ധിക്കുന്നില്ല എന്നിങ്ങനെ നീളുന്നു വിമർശനങ്ങൾ. അതേസമയം അവരുടെ കുഞ്ഞിനെ അവർ ഒരിക്കലും മനപൂർവം വേദനിപ്പിക്കുകയില്ല.

സ്വന്തം കുഞ്ഞിനെ നോക്കാൻ അവർക്ക് അറിയാം. മറ്റുള്ളവർ അതിന് ഉപദേശം നൽകേണ്ട കാര്യമുണ്ടോയെന്നാണ് ദിയയേയും അശ്വിനേയും അനുകൂലിച്ച് എത്തിയവർ കുറിച്ചത്. ദിയ ഒന്നിനോടും ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഇക്കഴിഞ്ഞ ജൂലൈയിലാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X