മാതാപിതാക്കളുടെ ആ​ഗ്രഹ പ്രകാരമെടുത്ത തീരുമാനം, കണ്ണ് കിട്ടും എന്നത് സത്യം; ഓമിയുമായി ട്രിപ്പിനൊരുങ്ങി ദിയ!

മദർഹുഡ് എഞ്ചോയ് ചെയ്യുകയാണ് ഇപ്പോൾ ​ദിയ. കുട്ടിക്കാലം മുതൽ കുടുംബത്തിലേയും ബന്ധുക്കളുടേയും പരിചയക്കാരുടെയുമെല്ലാം കുട്ടികളുടെ ബേബി സിറ്ററായിരുന്നതുകൊണ്ട് തന്നെ ഒരു കുഞ്ഞ് വേണമെന്നും അതിനെ താലോചിച്ച് കൊഞ്ചിച്ച് കൊണ്ട് നടക്കണമെന്നതും ദിയയ്ക്ക് ആ​ഗ്രഹമായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയും മുമ്പ് തന്നെ ഓമി പിറന്നു. രണ്ട് മാസക്കാരൻ ഓമിയാണിപ്പോൾ കൃഷ്ണകുമാർ കുടുംബത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി.

ഇപ്പോഴിതാ ഇൻസ്റ്റ​ഗ്രാമിലെ ക്യു ആന്റ് എ വഴി തന്റെ ഫോളോവേഴ്സിന്റെ ചോ​ദ്യങ്ങൾക്കും സംശയങ്ങൾക്കും ദിയ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. എങ്ങനെയാണ് എപ്പോഴും പോസിറ്റീവായിരിക്കുന്നതെന്ന ചോ​ദ്യമാണ് ആദ്യം ദിയയോട് ആരാധകരിൽ ഒരാൾ ചോദിച്ചത്.

Diya Krishna
Photo Credit: Diya Krishna / Instagram

മറ്റുള്ളവർക്ക് നല്ലത് ചെയ്താൽ പോസിറ്റീവായി ഇരിക്കുക എന്നത് എപ്പോഴും എളുപ്പമാണ്. കാരണം നിങ്ങൾ പ്രപഞ്ചത്തിന് നൽകുന്നത് ഇരട്ടിയായി നിങ്ങൾക്ക് തിരികെ ലഭിക്കും എന്നായിരുന്നു ദിയയുടെ മറുപടി. എന്തുകൊണ്ട് ഇം​ഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദം ചെയ്തുവെന്ന ചോദ്യത്തിന് വേറെ എന്ത് എടുത്താലും പാസാകാൻ പറ്റില്ലെന്ന് അറിയാമായിരുന്നു.

പക്ഷെ എന്റെ പാരന്റ്സിന് എനിക്ക് ഡി​ഗ്രി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം എന്നത് നിർബന്ധമായിരുന്നു. അവരുടെ ആ​ഗ്രഹ പൂർത്തീകരണത്തിന് വേണ്ടിയാണ് ഇം​ഗ്ലീഷ് എടുത്ത് പഠിച്ച് ഡി​ഗ്രി നേടിയതെന്ന് ദിയ പറഞ്ഞു. പഠനത്തിൽ തനിക്ക് വലിയ വലിയ താൽപര്യമില്ലെന്ന് ദിയ തന്നെ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. ഡി​​ഗ്രി കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് ബിസിനസിലേക്ക് ദിയ തിരിഞ്ഞത്.

നാല് വർഷം കൊണ്ട് ഓ ബൈ ഓസി എന്ന ബ്രാന്റ് കേരളത്തിലാകെ ശ്രദ്ധിക്കപ്പെടുന്ന തരത്തിൽ വളർത്താൻ ദിയയ്ക്ക് കഴിഞ്ഞു. മാസം വലിയൊരു ലാഭം ദിയയ്ക്ക് നേടാൻ കഴിയുന്നുണ്ട്. ഏറ്റവും കൂടുതൽ സെയിൽസ് നടക്കുന്ന ഓൺലൈൻ സ്ഥാപനം കൂടിയാണ് ഓ ബൈ ഓസി. ലക്ഷങ്ങളാണ് വരുമാനം. പുതിയൊരു ഫിസിക്കൽ സ്റ്റോർ തയ്യാറാക്കി എടുക്കുന്നതിന്റെ ഓട്ടപാച്ചിലിൽ കൂടിയാണിപ്പോൾ താരപുത്രി. പിന്നീട് ഓമിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു ഏറെയും.

ഓമി രാത്രിയിൽ കരയാതെ ഉറങ്ങാറുണ്ടോ?, മകനുമായി യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ?, കരിങ്കണ്ണിൽ വിശ്വസിക്കുന്നുണ്ടോ?, മകനേയും വെച്ച് എങ്ങനെ ബിസിനസ് മാനേജ് ചെയ്യുന്നു... എന്നിങ്ങനെ നീളുന്നു ചോദ്യങ്ങൾ. മുമ്പുള്ള ദിവസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഓമി ഇപ്പോൾ രാത്രി നന്നായി ഉറങ്ങുന്നുണ്ട്. കുഞ്ഞിനേയും പരിപാലിച്ച് ബിസിനസ് കാര്യങ്ങൾ ശ്ര​​ദ്ധിക്കാൻ കഴിയുന്നുണ്ട്.

Diya Krishna
Photo Credit: Diya Krishna / Instagram

ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും രണ്ടും മാനേജ് ചെയ്ത് മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമം. ഇതുവരെ എല്ലാം നന്നായി തന്നെയാണ് നടക്കുന്നത്. അടുത്ത കുഞ്ഞിനെ പറ്റി ചിന്തിക്കുന്നുണ്ടോയെന്നത് അശ്വിനോട് ചോദിക്കേണ്ട ചോദ്യമാണ്. ഓമിയുമായി വൈകാതെ ഒരു ട്രിപ്പ് പോകാൻ പ്ലാനുണ്ടെന്നും ദിയ പറയുന്നു. ദിയ പങ്കുവെച്ച ഫോട്ടോകളിൽ നിന്നും അടുത്ത ട്രിപ്പ് സിം​ഗപ്പൂരിലേക്കാണെന്നാണ് മനസിലാകുന്നത്. ഓമിക്ക് എന്റെ അച്ഛനുമായി ഒരുപാട് സാമ്യതയുണ്ട്.

ചിരിയിൽ മാത്രമല്ല സിനിമലാരിറ്റീസ് ഉള്ളത്. ഒരു വയസ് എങ്കിലും തികയും വരെ ഓമിയെ ബോട്ടിൽ ഫീഡ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ദിയ പറഞ്ഞു. മകന്റെ ന്യൂ ബോൺ ബേബി ഫോട്ടോഷൂട്ട് ചെയ്തിട്ടുണ്ടെന്ന് വൈകാതെ അപ്ലോഡ് ചെയ്യുമെന്നും ദിയ പറഞ്ഞു. കരിങ്കണ്ണിലും കണ്ണ് തട്ടലിലും വിശ്വാസമുണ്ടോയെന്ന ചോ​ദ്യത്തിനും ദിയ മറുപടി നൽകി.

ഈവിൽ ഐ ഇമോജി പോസ്റ്റിന് ഒപ്പം ചേർത്താൽ ഈവിൾ ഐയിൽ നിന്നും രക്ഷനേടാൻ കഴിയുമെന്ന് തോന്നാറുണ്ട്. നല്ല കാര്യങ്ങൾ പങ്കുവെച്ചാൽ ആളുകളുടെ കണ്ണ് കിട്ടും എന്നത് സത്യമാണെന്നും ദിയ പറയുന്നു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X