ഇത്തരം ചാരിറ്റികൾ ഇടയ്ക്ക് ഞാൻ ചെയ്യാറുണ്ട്, അവരും സമ്പാദിക്കട്ടെ, എന്നെ ഇഷ്ടപ്പെടാതിരിക്കുന്നതാണ് നല്ലത്!
മദേഴ്സ് ഡെ വ്ലോഗ് പങ്കുവെച്ചതിനുശേഷം ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിൽ ഒരു ഹെയ്റ്റും വിമർശനവുമാണ് ദിയ കൃഷ്ണയ്ക്ക് ലഭിക്കുന്നത്. ഭർത്താവിന്റെ കുടുംബത്തിന് വില കൽപ്പിക്കുന്നില്ല. അഹങ്കാരത്തോടെയും പുച്ഛത്തോടെയും സംസാരിക്കുന്നു. മുതിർന്നവരെ ബഹുമാനിക്കാൻ അറിയില്ല തുടങ്ങി വിവിധ തരത്തിലുള്ള ആരോപണങ്ങളാണ് ദിയയ്ക്ക് നേരെ ഉയരുന്നത്.
ഭർത്താവിന്റെ അമ്മയെ അമ്മ എന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും അങ്ങനെ വിളിക്കാൻ ഒരാൾ തനിക്ക് സ്വന്തമായി ഉണ്ടെന്നും വഴിയിൽ പോകുന്നവരെയെല്ലം അമ്മേ, അച്ഛാ എന്ന് വിളിക്കേണ്ട സാഹചര്യം ഇല്ലെന്നും ദിയ പറഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം. വ്ലോഗ് ചർച്ചയായതോടെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം ആളുകൾ എത്തി. എന്നാൽ ദിയ മാത്രം മറുപടി നൽകിയിരുന്നില്ല.

ഇപ്പോഴിതാ ഇൻസ്റ്റഗ്രാം സ്റ്റോറി ക്യു ആന്റ് എയിലൂടെ പുതിയ വിവാദത്തിന് മറുപടി പറയുകയാണ് താരപുത്രി. നിങ്ങളുടെ മദേഴ്‌സ് ഡെ വ്‌ളോഗിനെ കുറിച്ച് നെഗറ്റീവ് പറയുന്നവരോട് എന്താണ് പറയാനുള്ളത്? എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ദിയ. ചില ദിവസങ്ങളിൽ എന്റെ സഹ യുട്യൂബർമാർക്ക് വേണ്ടി ഇത്തരത്തിലുള്ള ചാരിറ്റികൾ ഞാൻ ചെയ്യാറുണ്ട്.
എന്റെ ക്യൂട്ട് ഫോട്ടോകളും മോഷ്ടിച്ച കണ്ടന്റും ഉപയോഗിച്ച് അവർക്ക് കുറച്ച് പണം സമ്പാദിക്കട്ടെ എന്നായിരുന്നു ദിയയുടെ മറുപടി. നല്ലത് ചെയ്യൂ. അത് നിങ്ങൾ പ്രതീക്ഷിക്കാത്ത വഴികളിലൂടെ നിങ്ങളിലേക്ക് അവ തിരികെ വരും. മനസിൽ വിഷമുള്ള ആളുകൾ നിങ്ങളെ ഇഷ്ടപ്പെടാത്തത്. ദൈവം നിങ്ങളെ സംരക്ഷിക്കുന്നതിന്റെ അടയാളമാണ് എന്ന് അർത്ഥം വരുന്ന ഇംഗ്ലീഷ് ക്വാട്ടുകളും ദിയ സ്റ്റോറിയിൽ ഷെയർ ചെയ്തിരുന്നു.
ഏറെ നാളുകൾക്കുശേഷമാണ് ദിയ സ്റ്റോറി ക്യു ആന്റ് എ ചെയ്യുന്നത് എന്നതുകൊണ്ട് മാതൃത്വം, മകൻ, ഇപ്പോഴത്തെ ലൈഫ് എന്നിവയുമായി ബന്ധപ്പെട്ട ഫോളോവേഴ്സിന്റെ ചോദ്യങ്ങൾക്കും ദിയ മറുപടി നൽകി. എങ്ങനെ സന്തോഷമായി തുടരുന്നു എന്ന ചോദ്യത്തിന്, കഴിയുന്നത്ര നെഗറ്റിവിറ്റിയിൽ നിന്ന് അകന്ന് നിൽക്കാൻ ഞാൻ ശ്രമിക്കും. ദിവസത്തിൽ കുറച്ച് മണിക്കൂറുകൾ സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുക്കാറുണ്ടെന്ന് ദിയ കുറിച്ചു.
ഓമി ജീവിതത്തിലേക്ക് വന്നതിന് ശേഷംവന്ന മാറ്റം എന്താണെന്ന ചോദ്യത്തിന് അല്പം വണ്ണം കൂട്ടി എന്നല്ലാതെ മറ്റൊരു മാറ്റവും ഉണ്ടായില്ലെന്ന് ദിയ പറഞ്ഞു. എങ്ങനെ സന്തോഷമായി തുടരുന്നു? എന്ന ചോദ്യത്തിന് ചില ദിവസങ്ങളിൽ എനിക്ക് പഴയ എന്നെ മിസ് ചെയ്യാറുണ്ട്. പക്ഷെ അവന്റെ (മകൻ) മുഖം ഒന്ന് നോക്കുമ്പോൾ തന്നെ എനിക്ക് മനസിലാകും ഏറ്റവും ആവശ്യമുള്ളത് ഇതാണെന്ന്.

അതാണ് മാതൃത്വം എന്നായിരുന്നു ദിയ പറഞ്ഞത്. ഓമിയുമായി ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നത് എങ്ങനെ മാനേജ് ചെയ്യുന്നു? എന്നും ചോദ്യമുണ്ടായിരുന്നു. ഓരോ കുഞ്ഞും വ്യത്യസ്തമായിരിക്കും. എല്ലാ കുഞ്ഞുങ്ങളും ഫ്ലൈറ്റ് യാത്രയിൽ സഹകരിക്കണമെന്നില്ല. ഓമിക്കും യാത്രയ്ക്കിടെ ടാൻട്രംസ് ഉണ്ടാകാറുണ്ട്. പക്ഷെ ഇപ്പോൾ അവയെ കൈകാര്യം ചെയ്യാൻ ഞങ്ങൾ പഠിച്ചു.
അതിന് നിങ്ങൾ തയ്യാറല്ലെങ്കിൽ ട്രാവൽ നല്ലൊരു പ്ലാനാകണമെന്നില്ല എന്ന് ദിയ മറുപടിയായി കുറിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ദിയയും ഭർത്താവും കുഞ്ഞും മാൽഡീവ്സ് ട്രിപ്പ് കഴിഞ്ഞ് തിരികെ വന്നത്. ഫ്ലൈറ്റ് യാത്രയിൽ ഉടനീളം ഓമി ആക്ടീവായിരുന്നു. ദിയയുടെ മാൽഡീവ്സ് വ്ലോഗും വൈറലായിരുന്നു. ലഗേജ് കൃത്യസമയത്ത് എത്തിക്കാത്തതിന്റെ പേരിൽ ഇന്റിഗോയ്ക്ക് എതിരെ ദിയ പ്രതികരിച്ചിരുന്നു.
മാലിദ്വീപിൽ എത്തിയപ്പോളാണ് തങ്ങളുടെ ലഗേജ് ഒപ്പം വന്നിട്ടില്ലെന്നും എയർപോട്ടിൽ വെച്ച് തന്നെ കമ്പനി സ്റ്റാഫ് എടുത്തുമാറ്റിയ വിവരം ദിയ അറിയുന്നത്. ഇൻഡിഗോ തേച്ചു എന്നാണ് ദിയ വ്ളോഗിന് തലക്കെട്ട് നൽകിയത് തന്നെ.


Click it and Unblock the Notifications


