അച്ഛനല്ല, അപ്പയെന്നാണ് വിളിക്കുക! ഭര്‍ത്താവിന് ആശംസ അറിയിച്ചുള്ള ദിയയുടെ ക്യൂട്ട് പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ
സോഷ്യല്‍ മീഡിയയിലൂടെ ലക്ഷക്കണക്കിന് ആരാധകരുള്ള ഇന്‍ഫ്‌ളുവന്‍സറും ബിസിനസുകാരിയുമൊക്കെയാണ് ദിയ കൃഷ്ണ. അച്ഛനും നടനുമായ കൃഷ്ണ കുമാറിന്റെ മേല്‍വിലാസമൊന്നും ദിയയുടെ വളര്‍ച്ചയ്ക്ക് ആവശ്യം വന്നിരുന്നില്ല. നടന്റെ നാല് മക്കളില്‍ ഏറ്റവും വ്യത്യസ്തമായി ചിന്തിക്കുന്ന ആള് കൂടിയാണ് ദിയ. അങ്ങനെ കുടുംബം കുട്ടികള്‍ തുടങ്ങി പുതിയ ജനറേഷന്റെ ലിസ്റ്റില്‍ ഇല്ലാത്ത ഇഷ്ടങ്ങളാണ് ദിയയുടേത്.
ഭര്‍ത്താവ് അശ്വിനൊപ്പം ദാമ്പത്യ ജീവിതം ആസ്വദിക്കുന്നതിന്റെയും ആഘോഷമാക്കുന്നതിന്റെയും വിശേഷങ്ങളാണ് ദിയ പങ്കുവെക്കാറുള്ളത്. അതേ സമയം ഇരുവരുടെയും വിവാഹം കഴിഞ്ഞ ശേഷമുള്ള ഭര്‍ത്താവ് അശ്വിന്റെ ആദ്യ ജന്മദിനം ആഘോഷമാക്കിയതിന്റെ വിശേഷങ്ങളുമായിട്ടാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്നാണ് വൈറലായി മാറിയിരിക്കുന്നത്.

ഏറെ കാലം സുഹൃത്തുക്കളായിരുന്ന അശ്വിനും ദിയയും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ വിവാഹിതരായ താരങ്ങള്‍ ഇപ്പോള്‍ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഗര്‍ഭകാലത്തെ വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ദിയ പറയാറുള്ളത്. ഏറ്റവും പുതിയതായി നിറവയറിലുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ടും താരമെത്തി. ഇത്തവണ അവധി ആഘോഷിക്കാന്‍ മാലിദ്വീപിലേക്കാണ് ദിയയും അശ്വിനും പോയിരിക്കുന്നത്.
അശ്വിന്റെ ജന്മദിനം കൂടി മുന്‍നിര്‍ത്തിയാണ് ഇത്തവണ മാലിദ്വീപ് ട്രിപ്പ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അങ്ങനെ വളരെ ലളിതവും എന്നാല്‍ വ്യത്യസ്തവുമായ പിറന്നാള്‍ സമ്മാനങ്ങളാണ് ദിയ അശ്വിന് ഒരുക്കിയത്. സാധാരണ പോലെ വലിയ കേക്ക് മുറി ഫങ്ഷന്‍ ഒന്നുമില്ലാതെ ഇരുവരും മാത്രമായൊരു ലോകം സൃഷ്ടിച്ച് അവിടെയായിരുന്നു പിറന്നാള്‍. മാത്രമല്ല ഭര്‍ത്താവിന് പിറന്നാള്‍ ആശംസ അറിയിച്ച് കൊണ്ട് താരപുത്രി പോസ്റ്റ് ചെയ്ത ചിത്രവും അതിന് നല്‍കിയ ക്യാപ്ഷനുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ദിയയുടെ നെറുകില്‍ അശ്വിന്‍ ചുംബിക്കുന്നൊരു ഫോട്ടോയാണ് ഏറ്റവും പുതിയതായി താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ അശ്വിന്‍ വയറില്‍ തലോടുന്നതും കാണാം. പിങ്ക് നിറമുള്ള സ്ലീവ്‌ലെസ് ഡ്രസ്സില്‍ അതീവ സുന്ദരിയായിട്ടാണ് ദിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും. അതിനൊപ്പം 'ഹാപ്പി ബെര്‍ത്ത് ഡേ അപ്പാ ടു ബി', എന്ന ക്യാപ്ഷനാണ് താരം കൊടുത്തിരിക്കുന്നത്. അതിന് നന്ദി പറഞ്ഞ് താങ്ക്യൂ കണ്ണമ്മ എന്ന കമന്റുമായി അശ്വിനുമെത്തി. എന്നാല്‍ ഭര്‍ത്താവിനെ അപ്പാ... എന്ന് വിശേഷിപ്പിച്ചതിനെ കുറിച്ചാണ് ആരാധകര്‍ക്ക് പറയാനുള്ളത്.
ഇത്രയും കാലം എഴുതിയ ക്യാപ്ഷനുകളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണിത്. മാത്രമല്ല എല്ലാം കൊണ്ടും സ്‌നേഹിക്കപ്പെടാനും ഇത്തരം വിശേഷണങ്ങള്‍ക്കും അശ്വിന്‍ അര്‍ഹനാണെന്നാണ് ഒരു ആരാധികയുടെ കമന്റ്. കാരണം ഭര്‍ത്താവെന്ന നിലയില്‍ ഒരാള്‍ ചെയ്യേണ്ടതൊക്കെയും അശ്വിന്‍ ചെയ്യാറുണ്ട്. ഭാര്യയെ പരിഗണിക്കേണ്ടത് എങ്ങനെയാണെന്നും കെയര്‍ ചെയ്യേണ്ടത് എങ്ങനെയാണെന്നുമൊക്കെ അദ്ദേഹത്തിന് അറിയാമെന്നാണ് ആരാധകരുടെ അഭിപ്രായം.
നിലവില്‍ ആറ് മാസം ഗര്‍ഭിണിയായ ദിയ വൈകാതെ ആദ്യ കണ്മണിയെ വരവേല്‍ക്കാനുള്ള മുന്നൊരുക്കത്തിലാണ്. ജൂലൈയിരിക്കും കുഞ്ഞുവാവ വരുന്നത്. ഇപ്പോള്‍ തന്നെ അച്ഛനും അമ്മയുമായതിന്റെ എല്ലാ സന്തോഷത്തിലുമാണ് താരങ്ങള്‍. ദിയയുടെ പുതിയ പോസ്റ്റിലൂടെ സൂചിപ്പിക്കുന്നതും അതാണ്.
മാത്രമല്ല റിലേഷൻഷിപ്പിൽ എങ്ങനെയാണ് ആളുകൾക്ക് ബോറടിക്കുന്നതെന്നും താനിപ്പോഴും ഭർത്താവിനോട് വല്ലാത്ത ക്രഷ് ആണെന്നുമൊക്കെ ദിയ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. അശ്വിൻ തന്നെ അത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നാണ് ഈ പോസ്റ്റുകളിലൂടെ താരപുത്രി വ്യക്തമാക്കുന്നത്.


Click it and Unblock the Notifications