അവന്റെ ഭാര്യയും കുഞ്ഞിന്റെ അമ്മയുമായി! എന്നിട്ടും വിശ്വസിക്കാന്‍ പറ്റുന്നില്ലേ? ദിയയുടെ വീഡിയോ കണ്ട് ആരാധകര്‍
പേളി മാണി അടക്കം പല താരങ്ങളുടെയും ഗര്‍ഭകാലം സോഷ്യല്‍ മീഡിയ വലിയ ആഘോഷമാക്കിയിരുന്നു. ഇപ്പോള്‍ ഏറ്റവും പുതിയതായി നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളും ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ ഗര്‍ഭവിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. താരകുടുംബത്തിലെ നാല് സഹോദരിമാരില്‍ ആദ്യം വിവാഹിതയായ ദിയ വളരെ പെട്ടെന്ന് തന്നെ കുഞ്ഞിനെ സ്വീകരിക്കാന്‍ ഒരുങ്ങുകയായിരുന്നു.
വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞു. ഇപ്പോള്‍ ഗര്‍ഭകാലത്തിന്റെ അവസാന ട്രൈമെസ്റ്ററിലൂടെ കടന്ന് പോവുകയാണ്. ജൂലൈയിലായിരിക്കും കുഞ്ഞ് വരിക. എന്നാല്‍ ഇതൊന്നും ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കാത്ത അവസ്ഥയിലൂടെയാണ് ദിയയും ഭര്‍ത്താവും കടന്ന് പോവുന്നത്. ഇത് സൂചിപ്പിച്ച് കൊണ്ട് ദിയ പങ്കുവെച്ചൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

അശ്വിനും താനും ആദ്യമായി സംസാരിക്കുമ്പോഴുള്ള വീഡിയോ ആയിരുന്നു ദിയ ആദ്യം പങ്കുവെച്ചത്. പിന്നാലെ ഇവരുടെ വിവാഹവും ഗര്‍ഭിണിയായ ശേഷമുള്ള ദൃശ്യങ്ങളുമൊക്കെ കോര്‍ത്തിണക്കി കാണിച്ചു. ഹായ് എന്ന് പറഞ്ഞ് അധികം വൈകാതെ രണ്ടാളും വിവാഹം കഴിച്ചെന്നും ഇപ്പോള്‍ ഒരുമിച്ച് കുഞ്ഞിനെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്നുമൊക്കെ വീഡിയോയില്‍ കൊടുത്ത ക്യാപ്ഷനിലൂടെ സൂചിപ്പിച്ചിട്ടുണ്ട്.
'പെട്ടെന്ന് ഒരു ദിവസം നിങ്ങള്‍ ഒരു പെണ്‍കുട്ടിയോട് ഹായ് എന്ന് പറയുന്നു. വളരെ പെട്ടെന്ന് അവള്‍ നിങ്ങളുടെ ഭാര്യയായി. എല്ലാത്തിനുമൊടുവില്‍ നിങ്ങള്‍ അവളിലൂടെ കുഞ്ഞിനെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു...' എന്നാണ് വീഡിയോയില്‍ ദിയ കുറിച്ചിരിക്കുന്നത്.
ദിയയുടെ തന്നെ സുഹൃത്ത് ഗ്യാങ്ങിലുണ്ടായിരുന്ന വ്യക്തിയാണ് അശ്വിന്‍ ഗണേശ്. ഇടയ്ക്ക് മറ്റൊരു പ്രണയത്തിലായിരുന്നെങ്കിലും അത് പരാജയമായതോട് കൂടിയാണ് അശ്വിനുമായി താരപുത്രി അടുപ്പത്തിലാവുന്നത്. വളരെ പെട്ടെന്ന് പ്രണയ ജീവിതത്തിലേക്ക് പ്രവേശിച്ച ഇരുവരും വീട്ടുകാരെ കാര്യം അറിയിച്ചു. എന്നിട്ട് വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. വലിയ താരവിവാഹമൊന്നും ആക്കാതെ ലളിതവും എന്നാല്‍ ആഘോഷത്തിന് യാതൊരു കുറവും വരുത്താതെയായിരുന്നു വിവാഹം പ്ലാന്‍ ചെയ്തത്.

കല്യാണത്തിന് പിന്നാലെ ഹണിമൂണ്‍ ആഘോഷിക്കാന്‍ വിദേശത്തേക്കും യാത്രകള്‍ പോയി. എല്ലാത്തിനുമൊടുവില്‍ എത്രയും വേഗം ഒരു കുഞ്ഞ് വേണമെന്ന തീരുമാനത്തിലായിരുന്നു താരങ്ങള്‍. അതിനായിട്ടുള്ള ശ്രമം വിജയിക്കുകയും ചെയ്തു. ഇപ്പോള്‍ ആറ് മാസം ഗര്‍ഭിണിയാണ് ദിയ. തുടക്കത്തില്‍ ചെറിയ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വന്നെങ്കിലും ഇപ്പോള്‍ കുറച്ച് കൂടി ഹാപ്പിയായി. ഒരു മിനുറ്റ് പോലും അടങ്ങി ഇരിക്കാതെ യാത്രകളും ബിസിനസുമൊക്കെയായി തിരക്കുള്ള ജീവിതം നയിക്കുകയാണ് താരം.
ഓ ബൈ ഓസി എന്ന പേരില്‍ തുടങ്ങിയ ആഭരണ ബിസിനസും അതിനൊപ്പം പുതിയതായി സാരികളുടെ ബിസിനസുമൊക്കെ നല്ല രീതിയില്‍ നടത്തി കൊണ്ട് പോവുകയാണ് ദിയ. എല്ലാത്തിനും പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് കൂടെ തന്നെയുണ്ട്. ഗര്‍ഭിണിയായ ഭാര്യയുടെ ഇഷ്ടങ്ങള്‍ക്കെല്ലാം കൂടെ നില്‍ക്കുന്ന അശ്വിനെയാണ് പലപ്പോഴും കാണാറുള്ളത്. ഇരുവരുടെയും സ്‌നേഹവും ഐക്യവുമൊക്കെ പ്രേക്ഷക പ്രശംസ നേടികൊടുത്തു.
മാത്രമല്ല കഴിഞ്ഞ ദിവസത്തെ വ്‌ലോഗില്‍ ഭര്‍ത്താവിന്റെ അമ്മയെ കുറിച്ചുള്ള വിശേഷങ്ങളാണ് ദിയ കാണിച്ചത്. സ്വന്തമായി കുക്ക് ചെയ്ത് അച്ചാറും പലഹാരങ്ങളുമൊക്കെ ബിസിനസ് ചെയ്യുന്ന അമ്മായിയമ്മയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടാണ് മരുമകളായ ദിയ എത്തിയത്. ഇതും താരങ്ങള്‍ക്കുള്ള അഭിനന്ദനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.


Click it and Unblock the Notifications