ഭാര്യ എന്ത് പറഞ്ഞാലും അനുസരിക്കുമോ? ഭര്‍ത്താവിനെ എരിവ് തീറ്റിച്ച് ദിയ! ഗര്‍ഭിണിയുടെ സാഹസിക ചലഞ്ച് വൈറല്‍

ഗര്‍ഭിണിയായ ശേഷമുള്ള ദിയ കൃഷ്ണയുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. രണ്ട് മാസത്തിനുള്ളില്‍ കുടുംബത്തിലേക്ക് കുഞ്ഞുവാവ വരുമെന്ന സന്തോഷത്തിലാണ് താരകുടുംബം. ഇതിനിടെ തങ്ങളുടെ ജീവിതം ആഘോഷമാക്കുകയാണ് ദിയയും ഭര്‍ത്താവ് അശ്വിനും. ജീവിതത്തില്‍ നടക്കുന്ന പുതിയ ഓരോ വിശേഷങ്ങളും അത് ചെറുതാണെങ്കില്‍ പോലും വ്‌ലോഗിലൂടെ കാണിക്കാറുണ്ട്.

അത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നൈയിലേക്ക് പോയ വിശേഷങ്ങളും ഫ്‌ളാറ്റിലേക്ക് വീട്ടുകാര്‍ വന്നതുമൊക്കെ കാണിച്ചു. ഇപ്പോഴിതാ ദിയയുടെ കസിന്‍സിന്റെ വീട്ടില്‍ പോയതിനെ കുറിച്ചും അവിടുന്ന് കിടിലനൊരു ചലഞ്ച് നടത്തിയതിനെ പറ്റിയുമാണ് താരങ്ങള്‍ കാണിച്ചിരിക്കുന്നത്. വീഡിയോയുടെ ക്യാപ്ഷനിലും മറ്റും ചലഞ്ച് എന്താണെന്ന് കൊടുത്തതോടെ ഗര്‍ഭിണിയായ ദിയ ഇത് പരീക്ഷിച്ചോ എന്ന ഞെട്ടലിലാണ് ആരാധകരും എത്തിയത്.

diya-krishna

ആദ്യ മാസങ്ങളില്‍ ഗര്‍ഭകാലത്തിന്റെ വിഷമതകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ യാതൊരു കുഴപ്പവുമില്ലെന്നാണ് ദിയ പറയുന്നത്. അതുകൊണ്ട് തന്നെ യാത്രകള്‍ പോവാനും കുഴപ്പമില്ല. അങ്ങനെ ഭര്‍ത്താവ് അശ്വിനെയും കൂട്ടി ചുറ്റി നടക്കുകയാണ് താരപുത്രി. ബിസിനസ് ആവശ്യങ്ങള്‍ക്ക് പുറമേ ബന്ധുക്കളുടെ വീട്ടിലേക്കും ഇരുവരും പോകാറുണ്ട്. അങ്ങനെ കസിന്‍സായ മാഹിന്റെയും റിഷാന്റെയും വീട്ടിലെത്തിയ താരങ്ങള്‍ ജോളോ ചിപ്‌സ് ചലഞ്ചാണ് നടത്തിയത്.

തുടക്കത്തിലെ താന്‍ ഈ പരീക്ഷണത്തിന് ഇല്ലെന്നും വയ്യാതിരിക്കുന്നത് കൊണ്ട് ബാക്കിയുള്ളവരാണ് വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നതെന്നും പറഞ്ഞിരുന്നു. മുന്‍പൊരിക്കല്‍ ദിയ ഇത് പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഗര്‍ഭിണിയായത് കൊണ്ട് പരീക്ഷണത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ജോളോ ചിപ്‌സ് കഴിച്ച അന്ന് തനിക്ക് കുറേ നേരത്തേക്ക് നെഞ്ച് വേദന പോലും വന്നിരുന്നുവെന്നാണ് ദിയ പറയുന്നത്.

ചലഞ്ച് ഏറ്റെടുക്കാന്‍ തീരെ താല്‍പര്യം ഇല്ലായിരുന്നെങ്കിലും ഗര്‍ഭിണിയായ ഭാര്യയുടെ താല്‍പര്യം മുന്‍നിര്‍ത്തിയായിരുന്നു അശ്വിന്‍ അതിന് ശ്രമിച്ചത്. മത്സരം തുടങ്ങുന്നതിന്റെ അവസാന നിമിഷത്തില്‍ പോലും തനിക്ക് പേടിയാകുന്നു എന്നും ഇത് ചെയ്യാന്‍ താല്‍പര്യമില്ലെന്നുമൊക്കെ അശ്വിന്‍ പറഞ്ഞെങ്കിലും ദിയ വിട്ട് കൊടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ധീരമായി പോരാടിയെങ്കിലും ആദ്യമേ പുറത്തായി. ഒട്ടും പിടിച്ച് നില്‍ക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് താനത് നിര്‍ത്തിയതെന്നാണ് അശ്വിന്‍ പറയുന്നത്.

diya-krishna

പിന്നീട് എരിവ് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടായതും ഇതൊക്കെ കണ്ട് ദിയ ചിരിക്കുന്നതുമൊക്കെ വ്‌ലോഗില്‍ വ്യക്തമായി കാണിച്ചിരുന്നു. ഭര്‍ത്താവ് വേദന കൊണ്ട് പുളയുമ്പോള്‍ ഭാര്യ ചിരിക്കുന്നു, ഇത്രയൊക്കെ ചെയ്യിപ്പിച്ചിട്ടും മതിയായില്ലേ എന്നാണ് ദിയയോട് ആരാധകര്‍ ചോദിക്കുന്നത്. സ്വയം വേണ്ടെന്ന് ആണെങ്കിലും പ്രിയപ്പെട്ടവള്‍ പറഞ്ഞാല്‍ ചത്തും കാണിക്കും. അശ്വിന്റെ സ്‌നേഹം കാണുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്. മെയില്‍ ഈഗോ ഇല്ലാത്ത മനുഷ്യന്‍... ഇങ്ങനൊരു ഭര്‍ത്താവിനെ കിട്ടാന്‍ ആരായാലും കൊതിക്കും... എന്നിങ്ങനെ അശ്വിനെ പുകഴ്ത്തി കൊണ്ടാണ് കൂടുതല്‍ പേരും കമന്റുകളുമായി എത്തിയിരിക്കുന്നത്.

എന്തായാലും വെല്ലുവിളിയായി ചെയ്ത കാര്യമാണെങ്കിലും ഇത് മറ്റുള്ളവര്‍ അനുകരിക്കുകയോ ചലഞ്ചായി ഏറ്റെടുക്കണമെന്നോ താന്‍ പറയില്ല. അത്രത്തോളം ബുദ്ധിമുട്ട് തനിക്ക് ഫീല്‍ ചെയ്യുന്നുണ്ടെന്നാണ് അശ്വിന്‍ പറഞ്ഞത്. ഗര്‍ഭിണിയുടെ ആഗ്രഹം സാധിച്ച് കൊടുത്തെന്ന് കരുതി ഓസി കിട്ടിയ അവസരം മുതലെടുക്കുകയാണോ? എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് വരുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ദിയ കൃഷ്ണയും അശ്വിന്‍ ഗണേശും വിവാഹിതരാവുന്നത്. പിന്നാലെ ഗര്‍ഭിണിയായ ദിയ ജൂലൈയില്‍ ആയിരിക്കും കുഞ്ഞിന് ജന്മം കൊടുക്കുക. ആ യാത്രയിലേക്കാണ് ഇരുവരുമിപ്പോള്‍.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X