ബോയ്ഫ്രണ്ടിന് സ്കൂൾ ആനുവൽ ഡെയുടെ പാസ് കൈമാറി; താൻ കാരണമാണ് സ്കൂളിൽ സിസിടിവി വെച്ചതെന്ന് ദിയ കൃഷ്ണ!

ലോക്ക്ഡൗൺ കാലത്താണ് കൃഷ്ണകുമാർ കുടുംബത്തിലെ അം​ഗങ്ങളെല്ലാം യുട്യൂബ് ചാനൽ ആരംഭിച്ചത്. എല്ലാവർക്കും ഇതിനോടകം ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സ്മുണ്ട്. കൃത്യമായ ഇടവേളകളിൽ ‌വ്ലോ​ഗുകൾ പങ്കിടുന്നൊരാൾ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയയാണ്. കോളേജ് പഠനം പൂർത്തിയാക്കിയശേഷം ബിസിനസിലേക്ക് ഇറങ്ങിയ ദിയ ഇപ്പോൾ മാസം സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്. കൃത്രിമത്വം കലർന്ന സംസാരമോ പെരുമാറ്റമോ ഇല്ലെന്നത് കൊണ്ട് തന്നെ കെകെ ഫാമിലിയിലെ പെൺമക്കളിൽ ഏറ്റവും ആരാധകരുള്ളതും ദിയയ്ക്കാണ്.

വെട്ടിതുറന്നുള്ള സംസാരം പലപ്പോഴും താരപുത്രി‌യെ വിവാ​ദത്തിൽ ചാടിച്ചിട്ടുണ്ട്. ഇപ്പോഴിതാ ദിയയുടെ പഴയൊരു വ്ലോ​ഗിലെ ചില ഭാ​ഗങ്ങളാണ് വൈറലാകുന്നത്. താൻ പഠിച്ച സ്കൂളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ കാരണം താനാണെന്ന് ദിയ പറയുന്ന വീഡിയോയാണ് വൈറലാകുന്നതും ചർച്ചയാകുന്നതും.

Diya Krishna

സ്കൂൾ ആനുവൽ ഡെയ്ക്കുള്ള പാസ് താൻ ബോയ്ഫ്രണ്ടിന് കൈമാറുന്നത് ടീച്ചർ കണ്ടതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞതെന്നും ദിയ പറയുന്നു. ഞാൻ ഒരു കിടിലൻ സാധനം പറഞ്ഞ് തരാം. ഞാൻ കാരണമാണ് ഞാൻ‌ പഠിച്ച സ്കൂളിൽ സിസിടിവി വെച്ചത്. അങ്ങനെയാണ് അവിടെ പൊതുവെയുള്ള ഒരു ന്യൂസ്.

കാരണം അന്ന് എനിക്ക് ഉണ്ടായിരുന്ന ഒരു ബോയ്ഫ്രണ്ടിന് ഫേസ്ബുക്കിൽ കൂടി കണ്ട് ഹായിയും ഐ ലവ് യുവും പറയുന്ന റിലേഷനില്ലേ... സ്കൂളിൽ എല്ലാവർക്കും ഫേസ്ബുക്ക് ഉണ്ടായിരുന്ന സമയത്ത് വന്ന ബോയ്ഫ്രണ്ട് റിലേഷനാണ്. ആ പുള്ളിക്കാരന് ഞാൻ ആനുവൽ ഡെയുടെ പാസ് ബാക്ക് ​ഗേറ്റിൽ കൂടി എറിഞ്ഞ് കൊടുത്തു. അത് എറിഞ്ഞ് കൊടുത്തശേഷം ഓക്കെ ചേട്ടാ... കാണാം എന്നൊക്കെ പറഞ്ഞ് തിരിയുമ്പോൾ ഒരു ടീച്ചർ എന്നേയും നോക്കി പിറകിൽ നിൽക്കുന്നുണ്ടായിരുന്നു.

ഞാൻ പുള്ളിക്കാരിയെ നോക്കി ഒന്ന് ചിരിച്ച് കൊടുത്തു. പുള്ളിക്കാരി എന്നെ അങ്ങനെ തന്നെ തൂക്കിയെടുത്ത് പ്രിൻസിപ്പലിന്റെ ഓഫീസിൽ കൊണ്ടുപോയി നിർത്തി. അതിനുശേഷം ബാക്കിലെ ​ഗേറ്റിന് സമീപവും പ്രധാന ​ഗേറ്റിന് സമീപവും ബാത്ത്റൂമിന് സമീപവും അടക്കം എല്ലായിടത്തും സ്കൂൾ അധികൃതർ സിസിടിവി ക്യാമറ വെച്ചു എന്നാണ് ദിയ പറഞ്ഞത്.

തിരുവനന്തപുരം ഹോളി എയ്ഞ്ചൽസിലാണ് ദിയയും സഹോദരിമാരും പഠിച്ചത്. ഇപ്പോൾ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾ അടക്കം പഴയ വീഡിയോ വീണ്ടും വൈറലാകാൻ തുടങ്ങിയതോടെ കമന്റുമായി എത്തിയിട്ടുണ്ട്. അതേസമയം ദിയയുടെ വ്യക്തിത്വത്തെ പരിഹ​സിച്ചും വിമർശിച്ചും ചിലർ കമന്റുകൾ കുറിച്ചിട്ടുണ്ട്. താരപുത്രിയാണെങ്കിൽ കൂടിയും തനിക്ക് ഇതുവരെയുണ്ടായിരുന്ന റിലേഷൻഷിപ്പുകൾ അടക്കം ദിയ പരസ്യമാക്കിയിരുന്നു.

Diya Krishna

മുമ്പുണ്ടായിരുന്ന പ്രണയ കഥകളും പ്രണയത്തകർച്ചകളെ കുറിച്ചും സ്കൂളിൽ ചെയ്തിട്ടുള്ള വികൃതികളെ കുറിച്ചും താരം പങ്കുവെച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളും ഷെയർ ചെയ്യുന്നതിൽ തെറ്റില്ലെന്ന രീതിയാണ് ദിയയ്ക്ക്. സോഷ്യൽമീഡിയയിൽ സ്വകാര്യ ജീവിതം പബ്ലിഷ് ചെയ്യുമ്പോൾ ഫിൽറ്ററിങ് വേണം എന്നതും ദിയയെ ബാധിക്കാറില്ല.

എട്ട് മാസക്കാരൻ ഓമിയുടെ അമ്മയാണ് ദിയ ഇപ്പോൾ കുഞ്ഞ് പിറന്ന് മൂന്ന് മാസം പിന്നിട്ടപ്പോൾ മുതൽ കുഞ്ഞിനേയും കുഞ്ഞിന്റെ വിശേഷങ്ങളും ദിയ വ്ലോ​ഗിൽ ഉൾപ്പെടുത്താറുണ്ട്. ഏറെക്കാലം സുഹൃത്തായിരുന്ന അശ്വിൻ ​ഗണേഷിനെയാണ് ദിയ വിവാഹം ചെയ്തത്. കല്യാണം കഴിഞ്ഞ് വൈകാതെ തന്നെ ​ഗർഭിണിയുമായി. മകനാണ് ഇപ്പോൾ ദിയയുടെ ലോകം. അടുത്തിടെ കെകെ ഫാമിലി നരേന്ദ്രമോദിയെ സന്ദർശിച്ച ഫോട്ടോ വൈറലായിരുന്നു.

പ്രധാനമന്ത്രിയുടെ സോഷ്യൽമീഡിയ പേജിൽ ദിയയുടെ മകന്റെ ചിത്രം പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഇന്നലെ... 7, ലോക് കല്യാൺ മാർഗിൽ എന്നെ സന്ദർശിക്കാൻ എത്തിയ യുവസുഹൃത്തിന് ഒപ്പം എന്നായിരുന്നു ഓമിക്കൊപ്പമുള്ള ചിത്രം പങ്കിട്ട് നരേന്ദ്രമോദി നൽകിയ ക്യാപ്ഷൻ.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X