തെറ്റ് സമ്മതിക്കാൻ മടി... നല്ലത് പറഞ്ഞ് കൊടുത്താൽ കുറ്റവും; പല ദിവസങ്ങളിൽ ഷൂട്ട് ചെയ്തതാണെന്ന് ദിയ!

ആറ് മാസക്കാരനായ മകൻ ഓമിക്ക് സോളിഡ് ഫുഡുകൾ കൊടുത്ത് തുടങ്ങിയതിന്റെ വ്ലോ​ഗ് വീഡിയോ കഴിഞ്ഞ ദിവസം ദിയ കൃഷ്ണ പങ്കുവെച്ചിരുന്നു. വീഡിയോ വൈറലായപ്പോൾ ഏറ്റവും കൂടുതൽ വന്ന വിമർശനം ഒരു ദിവസം തന്നെ ചെറിയ കുഞ്ഞിൽ എല്ലാ ഭക്ഷണവും പരീക്ഷിച്ചു എന്നതാണ്. വിവിധ ഫ്ലേവറിലുള്ള സിർലാക്ക് അടക്കം കുഞ്ഞിന് നൽക്കുന്ന വീഡിയോ ദിയയുടെ വ്ലോ​ഗിൽ ഉൾപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ ആ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദിയ. പല ദിവസങ്ങളിൽ ഷൂട്ട് ചെയ്തതാണ് പ്രേക്ഷകർ കണ്ട വ്ലോ​ഗെന്നും ഒരുമിച്ച് കുഞ്ഞിൽ ഒരുപാട് ഫുഡ്ഡുകൾ പരീക്ഷിച്ചിട്ടില്ലെന്നുമാണ് ദിയ പ്രതികരിച്ച് പറഞ്ഞത്.

Diya Krishna

കഴിഞ്ഞ വ്ലോ​ഗ് കണ്ട പലരും ഞങ്ങൾ ഒറ്റ ദിവസമാണ് എല്ലാ ഫുഡും ബേബിക്ക് കൊടുത്തതെന്ന് കരുതി. ഒരു ദിവസം ഒരു കൊച്ചിന് എത്ര ഫുഡ്ഡാണ് ഇവർ കൊടുക്കുന്നതെന്ന് ഒരാൾ കമന്റ് ചെയ്ത് കണ്ടിരുന്നു. ആദ്യം നിങ്ങൾ മനസിലാക്കേണ്ടത് ഞാൻ ഒരു ദിവസം പതിനഞ്ച് ഡ്രസ് ഒന്നും മാറി മാറി ധരിക്കാറില്ല. ഒരു ദിവസം ഞാൻ മാക്സിമം രണ്ട് ഡ്രസ് മാറ്റിയാലായി.

ആ വ്ലോ​ഗിൽ എല്ലാം കൂടി ഞങ്ങൾ കുഞ്ഞിന് ഏഴ്, എട്ട് പ്രാവശ്യം ഫുഡ് കഴിപ്പിക്കുന്നതായി കാണാം. അത് പല ദിവസങ്ങളിലായി ഷൂട്ട് ചെയ്തതാണ്. ഇതുവരെ മാക്സിമം രണ്ട് തവണയൊക്കയെ കു‍ഞ്ഞിന് സോളിഡ് ഫുഡ് ഒരു ദിവസം കൊടുത്തിട്ടുള്ളു. പീഡിയാട്രീഷനെ കണ്ടപ്പോൾ മൂന്ന്, നാല് സ്പൂൺ വീതം നാല് തവണയായി കൊടുത്തോളാനാണ് പറഞ്ഞത്. നിങ്ങൾ കണ്ട വ്ലോ​ഗ് നാല് ദിവസം കൊണ്ട് ഷൂട്ട് ചെയ്തതാണ്.

നെ​ഗറ്റിവിറ്റി കമന്റ് ചെയ്യാൻ വേണ്ടി കമന്റ് ചെയ്താണെന്ന് എനിക്ക് അറിയാം എന്നാണ് ദിയ മറുപടിയായി പറഞ്ഞത്. വിശദീകരണ വീഡിയോ വന്നതോടെ വീണ്ടും ദിയയ്ക്കെതിരെ വിമർശനം ഉയർന്നു. തെറ്റാണെന്ന് മനസിലായിട്ടും അം​ഗീകരിക്കുന്നില്ലെന്നും നല്ലത് പറഞ്ഞ് കൊടുക്കുന്ന സബ്സ്ക്രൈബേഴ്സിനെ പഴിചാരുകയാണ് ദിയ ചെയ്യുന്നതെന്നും ചിലർ കുറിച്ചു.

ഭാവിയിൽ സബ്സ്ക്രൈബേഴ്സിനെ ദിയയ്ക്ക് നഷ്ടപ്പെട്ടേക്കുമെന്നും കമന്റുകളുണ്ട്. സിർലാക്ക് കൊടുക്കുന്നതിന് വിമർശനം വന്നതുകൊണ്ടാകണം അശ്വിന്റെ അമ്മ നിർമ്മിച്ച ഏത്തക്കപൊടി പോലുള്ളവ കുഞ്ഞിന് ദിയ നൽകി തുടങ്ങി. അശ്വിന്റെ അമ്മ ഏത്തക്ക പൊടിച്ചത്, കൽക്കണ്ടം പൊടിച്ചത്, നെയ്യ് എല്ലാം ബേബിക്ക് വേണ്ടി ഉണ്ടാക്കി തന്നു.

Diya Krishna

നേരത്തെ മുതൽ അമ്മ ഈ ഫുഡ്ഡിന്റെ കാര്യം പറയുന്നുണ്ടായിരുന്നു. പക്ഷെ അന്ന് അത് എന്താണെന്ന് മനസിലായില്ല. അതുകൊണ്ട് തലകുലുക്കി കേട്ടിട്ട് വിട്ടു. മാത്രമല്ല അന്ന് ഓമി പാല് മാത്രമെ കുടിക്കുന്നുണ്ടായിരുന്നുള്ളു. പിന്നെ കഴിഞ്ഞ ദിവസം എന്റെ അമ്മ എന്നോട് ഇക്കാര്യം പറയുകയായിരുന്നു. അശ്വിന്റെ അമ്മ എന്തൊക്കയോ ഉണ്ടാക്കിയെന്ന് പറഞ്ഞിരുന്നല്ലോ... അത് തന്ന് വിടാൻ പറ. നല്ലതാണ്. അത് കൊച്ചിന് കൊടുക്കൂ.

വെറുതെ സിർലാക്ക് ഒന്നും കൊടുക്കണ്ട. ഫ്രൂട്ട്സൊക്കെ ഉണ്ടാക്കാൻ ഒരുപാട് സമയം എടുക്കില്ലേ... അതിനേക്കാൾ നല്ലത് ഏത്താക്ക പൊടിച്ചത് കൊടുക്കുന്നതാണ് എന്ന്. കുഞ്ഞിന് മധുരം ഭയങ്കര ഇഷ്ടമാണെന്ന് തോന്നുന്നു. ഞാൻ ചോക്ലേറ്റ് കഴിക്കുമ്പോൾ അവൻ നോക്കിയിരിക്കും. അശ്വിന്റെ അമ്മ തന്നെ ഉണ്ടാക്കിയ നെയ്യാണ് കുഞ്ഞിന് വേണ്ടി ഉപയോ​ഗിക്കുന്നത്.

ഫ്രൂട്ട്സ് ഓമി കഴിക്കാൻ മടി കാണിക്കാറില്ല. അല്ലാത്ത ഫുഡ് ഒന്നും ഓമി അക്സപ്റ്റ് ചെയ്യുന്നില്ല. പുതിയൊരു ശീലം ഓമിക്കുണ്ട്. ഞാൻ കൊടുത്ത ഫുഡ് അവൻ തുപ്പി. ഞങ്ങളും കുഞ്ഞിലെ ഇത് ചെയ്യുമായിരുന്നു. സഹോദരൻ ഇപ്പോഴാണ് പഠിച്ച് വന്നതെന്നും ദിയ പറഞ്ഞു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X