അശ്വിന്റെ കുടുംബത്തിന് വേണ്ടി പലതും ചെയ്തു, നട്ടെല്ലുണ്ട്, വിമർശനങ്ങളെ പേടിച്ച് തീരുമാനങ്ങൾ മാറ്റില്ല; ദിയ

ഭർത്താവിന്റെ മാതാപിതാക്കളെ അമ്മ എന്നോ അച്ഛൻ എന്നോ വിളിക്കാൻ ഇഷ്ടപ്പെടില്ലെന്ന് ദിയ കൃഷ്ണ പറഞ്ഞത് വലിയ രീതിയിൽ വൈറലാവുകയും ചർച്ചയാവുകയും ചെയ്തിരുന്നു. മദേഴ്സ് ഡെ വ്ലോ​ഗിലാണ് വിവാദപരമായ പ്രസ്താവന ദിയയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായത്. അശ്വിന്റെ മാതാപിതാക്കളെ അപമാനിക്കുന്ന തരത്തിലായിരുന്നു ദിയയുടെ വാക്കുകളെന്നാണ് വിമർശിച്ചവർ കുറിച്ചത്. എല്ലാ മാധ്യമങ്ങളിലും വലിയ തലെക്കട്ടുകളിലായി താരപുത്രിയുടെ പ്രസ്താവന വന്നതോടെ വീണ്ടും നിലപാട് വ്യക്തമാക്കി ദിയ എത്തി.

വിമർശനങ്ങളും റിയാക്ഷൻ വീഡിയോകളും ഭയന്ന് താൻ നിലപാടുകളിൽ നിന്ന് പിന്നോട്ട് ചലിക്കില്ലെന്നും നട്ടെല്ലുള്ള വ്യക്തിയാണെന്നും ​താരം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു. എന്ത് സംഭവിച്ചാലും ഞാൻ എന്റെ നിലപാടുകളിൽ ഉറച്ച് നിൽക്കും.

Diya Krishna

കാരണം എനിക്ക് സ്വന്തം നിലപാടിനായി നിൽക്കാനുള്ള ധൈര്യമുണ്ട്. നട്ടെല്ലുണ്ട്. എനിക്കെതിരെ വരുന്ന കുറച്ച് റിയാക്ഷൻ വീഡിയോകൾ കൊണ്ട് ഞാൻ എന്റെ ജീവിത തീരുമാനങ്ങൾ മാറ്റില്ല. എന്നെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നവർക്ക് ഞാൻ ആരാണെന്നും എല്ലാവരോടും എങ്ങനെയാണെന്നും നന്നായി അറിയാം. ബഹുമാനം എന്നത് ആരെ എന്ത് വിളിക്കുന്നു എങ്ങനെ അഭിസംബോധന ചെയ്യുന്നു എന്നതിൽ നിന്നല്ല ലഭിക്കുന്നത്.

നമ്മൾ അവർക്കായി എന്ത് ചെയ്യുന്നു എന്നതിലാണ് യഥാർത്ഥ ബഹുമാനം. അശ്വിനും അവന്റെ മാതാപിതാക്കൾക്കും ഞാൻ അവരോട് എത്ര നല്ല രീതിയിൽ പെരുമാറുന്നുവെന്നും അവരുടെ കുടുംബ ബിസിനസിനായി ഞാൻ എത്ര കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും നന്നായി അറിയാമെന്നും ​ദിയ കുറിച്ചു. ഭർത്താവിന്റെ അമ്മയെ അമ്മ എന്ന് എന്തുകൊണ്ട് വിളിക്കുന്നില്ലെന്ന് ചോദ്യം ഉയർന്നിരുന്നു.

വ്ലോ​ഗുകൾക്കും പോസ്റ്റുകൾക്കും അടിയിൽ അടക്കം ഇത്തരം ചോദ്യങ്ങൾ പതിവായതോടെയാണ് ദിയ കാരണം വ്യക്തമാക്കിയത്. എന്നാൽ ആ വിശദീകരണം താരപുത്രിക്ക് വലിയൊരു പുലിവാലായി മാറി. അമ്മ എന്ന സ്ഥാനം ഒരാൾക്ക് മാത്രം. എനിക്ക് അമ്മ എന്ന് വിളിക്കാൻ മരുതംകുഴിയിലെ വീട്ടിൽ ഒരാളുണ്ട്. അത് സിന്ധു കൃഷ്ണയാണ്. എന്റെ അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയുമാണ്.

വഴിയിൽ കാണുന്നവരെയോ മറ്റുള്ളവരെയോ ഒക്കെ അച്ഛാ, അമ്മ എന്ന് വിളിക്കാൻ എനിക്ക് കഴിയില്ല. അശ്വിൻ എന്റെ മാതാപിതാക്കളെ ആന്റി എന്നും അങ്കിൾ എന്നുമാണ് വിളിക്കുന്നത്. അതിനെ ആരും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. അശ്വിൻ എന്റെ അമ്മയെ അമ്മ എന്ന് വിളിച്ചാൽ എനിക്ക് അത് ഉൾക്കൊള്ളാൻ കഴിയില്ല. അശ്വിന്റെ അമ്മയുടെ പേര് മീനാക്ഷിയെന്നും അച്ഛന്റെ പേര് ഗണേശ് എന്നുമാണ്.

Diya Krishna

ഓരോരുത്തർക്കും അവരവരുടേതായ സ്ഥാനമുണ്ട്. അത് മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഭാവിയിൽ എന്റെ മക്കൾ എന്നെ മാത്രം അമ്മ എന്ന് വിളിച്ചാൽ മതിയെന്നാണ് എന്റെ ആഗ്രഹമെന്നുമാണ് ദിയ പറഞ്ഞത്. യഥാർത്ഥത്തിൽ ദിയ അശ്വിന്റെ മാതാപിതാക്കളെ എങ്ങനെ അഭിസംബോധന ചെയ്യുന്നു എന്നതിനെയായിരുന്നില്ല വ്ലോ​ഗ് റിലീസ് ചെയ്തശേഷം സോഷ്യൽമീഡിയ വിമർശിച്ചത് വിഷയത്തെ ദിയ അവതരിപ്പിച്ച രീതിയും സംസാരിച്ച രീതിയേയുമാണ്.

ഭർത്താവിന്റെ മാതാപിതാക്കളാണ് കുടുംബമാണ് എന്ന ബഹുമാനം ദിയയുടെ വാക്കുകളിൽ ഉണ്ടായിരുന്നില്ലെന്നും പകരം പുച്ഛത്തോടെയാണ് വിഷയത്തെ കുറിച്ച് സംസാരിച്ചത് എന്നുമാണ് വിമർശിച്ചവർ കുറിച്ചത്. ഒന്നര വർഷം മുമ്പായിരുന്നു അശ്വിനുമായുള്ള ദിയയുടെ വിവാഹം.

പ്രണയ വിവാഹമായിരുന്നു. പ്രണയത്തിലായിരുന്ന കാലത്ത് അശ്വിന്റെ വീട്ടിലെ സ്ഥിരം സന്ദർശകയായിരുന്നു. മാത്രമല്ല അശ്വിന്റെ അമ്മയെ മീനമ്മയെന്ന് ദിയ വിളിക്കുന്ന വീഡിയോയും സോഷ്യൽമീഡിയയിൽ വീണ്ടും പൊങ്ങി വന്നിട്ടുണ്ട്. മകന്റെ കുഞ്ഞുമായി സമയം ചിലവഴിക്കാൻ ദിയ അശ്വിന്റെ കുടുംബത്തെ അനുവദിക്കുന്നില്ലെന്ന ആരോപണവും ഇവരുടെ പ്രേക്ഷകർക്കുണ്ട്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X