താരപുത്രിമാരായ ദിയ കൃഷ്ണയും ഇഷാനിയും ബിഗ് ബോസ് ഷോ യിലേക്ക് വരുന്നു? പ്രചരിച്ച വാര്‍ത്തകളെ കുറിച്ച് ദിയ

ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ പുതിയ പതിപ്പ് മലയാളത്തിലും ആരംഭിക്കാന്‍ പോവുകയാണ്. പുതുവര്‍ഷത്തോട് അനുബന്ധിച്ചാണ് ഈ വാര്‍ത്ത അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടുന്നത്. മത്സരാര്‍ഥികളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വന്നിട്ടില്ലെങ്കിലും എല്ലാവരും കാത്തിരിക്കുന്നത് ആരൊക്കെ ഈ സീസണില്‍ ഉണ്ടാവുമെന്ന് അറിയാനാണ്.

ബോബി ചെമ്മണ്ണൂര്‍, രശ്മി ആര്‍ നായര്‍, അനാര്‍ക്കലി മരക്കാര്‍, ഗോവിന്ദ് പത്മസൂര്യ, റിമി ടോമി, തുടങ്ങി ഒരുപാട് താരങ്ങള്‍ ഉണ്ടാവുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അതില്‍ പലരും വാര്‍ത്ത സത്യമല്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയയും ബിഗ് ബോസ് വാര്‍ത്തകളോട് പ്രതികരിച്ച് കൊണ്ട് എത്തിയിരിക്കുകയാണ്.

 ബിഗ് ബോസിലേക്ക് ഇല്ലെന്ന് ദിയ കൃഷ്ണ

ബിഗ് ബോസിലേക്ക് വരാന്‍ സാധ്യതയുള്ളവര്‍ എന്ന നിലയില്‍ സോഷ്യല്‍ മീഡിയ പ്രവചിച്ച മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ദിയ കൃഷ്ണ. ദിയ സഹോദരി ഇഷാനിയ്‌ക്കൊപ്പം ഷോ യില്‍ എത്തുമെന്ന തരത്തിലായിരുന്നു പുറത്ത് വന്ന വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങളിലൊന്നും സത്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരപുത്രിയിപ്പോള്‍.

ബിഗ് ബോസിലേക്ക് ഇല്ലെന്ന് ദിയ കൃഷ്ണ

ബിഗ് ബോസില്‍ പങ്കെടുക്കുന്നുണ്ടോ എന്ന് ഒരുപാട് ആളുകള്‍ എന്നോട് ചോദിക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം വെറും ഗോസിപ്പുകളാണ്. എന്റെ പേര് മാത്രമല്ല, ഇപ്പോള്‍ പറയുന്നവരെല്ലാം തന്നെ അങ്ങനെയാണെന്ന് തോന്നുന്നു. സത്യം അറിയത്തില്ല. പക്ഷേ ഞാനും ഇഷാനിയും ഷോ യില്‍ പങ്കെടുക്കുന്നില്ല. പലരും എന്നോട് കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്. ആരും അത് പ്രതീക്ഷിച്ച് ഇരിക്കണ്ട. ഫോണ്‍ ഉപയോഗിക്കാതെ എങ്ങനെയാണ് അവര്‍ ജീവിക്കുന്നത്. അതുകൊണ്ട് അവരെന്തായാലും ബിഗ് ബോസില്‍ ഉണ്ടാവില്ലെന്ന് ഒരാള്‍ കമന്റിട്ടിരുന്നു.

ബിഗ് ബോസിലേക്ക് ഇല്ലെന്ന് ദിയ കൃഷ്ണ

ഒരു കണക്കിന് പറഞ്ഞാല്‍ അത് സത്യമാണ്. കാരണം നമ്മള്‍ ജീവിക്കുന്നത് തന്നെ സോഷ്യല്‍ മീഡിയയിലൂടെയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ ഫോട്ടോസൊക്കെ ഇട്ട്, നമ്മുടെ ബേസിക് ജീവിതം അങ്ങനെയായി അതൊരു ശീലമായി മാറി കഴിഞ്ഞു. പെട്ടെന്ന് അത് മാറ്റാന്‍ പറ്റില്ല. എല്ലാവരും അറിയാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഞാനിത് പറയുന്നത്. എന്തായാലും ഞാന്‍ ബിഗ് ബോസില്‍ പങ്കെടുക്കുന്നു എന്ന വാര്‍ത്ത അഭ്യൂഹമാണ്. ഇതുപോലെയുള്ള വാര്‍ത്തകള്‍ എന്തെങ്കിലും കേട്ടാല്‍ എന്റെ വീഡിയോയ്ക്ക് താഴെ കമന്റിടണം.

Recommended Video

Bigg Boss Malayalam Season 3: Rajith Kumar fans wants him to be a contestant in season 3
  ബിഗ് ബോസിലേക്ക് ഇല്ലെന്ന് ദിയ കൃഷ്ണ

അങ്ങനെയാണ് ഞാന്‍ പല കാര്യങ്ങളും അറിയുന്നത്. എന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളിലെ സത്യമെന്താണെന്ന് പറയാന്‍ വ്‌ളോഗ് ചെയ്യണമെങ്കില്‍ അതിനും തയ്യാറാണെന്നും ദിയ പറയുന്നു. കൂട്ടുകാരന്റെ പിറന്നാള്‍ ആഘോഷത്തിനിടയില്‍ നിന്നും ഒഴിവ് സമയം കിട്ടിയപ്പോഴായിരുന്നു യൂട്യൂബ് ചാനലിലൂടെ ദിയ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചത്. ഇതോടെ ബിഗ് ബോസിനെ കുറിച്ച് പ്രചരിച്ച പല വാര്‍ത്തകള്‍ക്കും അവസാനമായിരിക്കുകയാണ്. ദിയയ്ക്ക് മുന്‍പ് ബോബി ചെമ്മണ്ണൂര്‍, റിമി ടോമി തുടങ്ങിയവരെല്ലാം ഷോ യില്‍ പങ്കെടുക്കുന്നില്ലെന്ന കാര്യം അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X