അശ്വിൻ പൂവാലനെന്ന് മുൻ ജീവനക്കാരി, അവൻ ഓടിക്കുന്നത് റോൾസ് റോയ്സാണ് മോളെയെന്ന് ദിയ കൃഷ്ണ!
ഓ ബൈ ഓസി എന്ന തന്റെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് അടുത്തിടെയാണ് ദിയ കൃഷ്ണ കണ്ടുപിടിച്ചത്. വിശ്വസ്ഥരെന്ന് കരുതി ജോലിക്ക് വെച്ചിരുന്ന മൂന്ന് പെൺകുട്ടികളാണ് സ്ഥാപനത്തിൽ നിന്നും അറുപത്തിയൊമ്പത് ലക്ഷം രൂപയോളം കൈക്കലാക്കിയത്. കൂടാതെ നിരവധി സ്റ്റോക്കുകളും ജീവനക്കാരികൾ മറിച്ച് വിറ്റു. പൂർണ്ണ ഗർഭിണിയായതിനാൽ ക്ഷീണവും അസ്വസ്ഥതകളും ആശുപത്രി വാസത്തിലുമെല്ലാമായിരുന്നു ദിയ.
അതുകൊണ്ട് സ്ഥാപനത്തിലെ വിറ്റ് വരവും സ്റ്റോക്കും കൃത്യമായി പരിശോധിക്കാൻ താരപുത്രിക്ക് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യം ജീവനക്കാരികൾ മുതലാക്കുകയായിരുന്നു. പണം നഷ്ടപ്പെട്ടെന്ന് മനസിലാക്കിയ ദിയ പോലീസിൽ പരാതിപ്പെട്ടു. തൊട്ടുപിന്നാലെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചു, ഭീഷണിപ്പെടുത്തി എന്നിവ കാണിച്ച് ജീവനക്കാരികൾ ദിയയ്ക്കും അച്ഛനും മറ്റ് കുടുംബാംഗങ്ങൾക്കും എതിരെ കൗണ്ടർ കേസ് ഫയൽ ചെയ്തു.

ദിയ ജാതിയുടെ പേരിൽ അധിക്ഷേപിച്ചു, കൃഷ്ണകുമാർ വസ്ത്രത്തിൽ പിടിച്ചുവെന്നുള്ള ആരോപണങ്ങളും യുവതികൾ ഉന്നയിച്ചിരുന്നു. അതെല്ലാം അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന് പിന്നീട് പോലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു. യുവതികൾ വിവിധ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ അതിൽ അധികം വൈറലാകാതെ പോയതും ആരും ശ്രദ്ധിക്കാതെ പോയതുമായ ആരോപണം ദിയയുടെ ഭർത്താവ് പൂവാലന്മാരെപ്പോലെ പെരുമാറിയെന്ന് യുവതികൾ പറഞ്ഞ ഭാഗമാണ്.
കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽമീഡിയയിൽ ഈ ഭാഗം വൈറലാകുന്നുണ്ട്. ഭർത്താവിന് എതിരെ യുവതികൾ ഉന്നയിച്ച ആരോപണത്തിന് ദിയയും മറുപടി നൽകിയിട്ടുണ്ട്. മോഷ്ടാക്കളായ ജീവനക്കാരുടെ അഭിമുഖത്തിലെ എപ്പിക്ക് ഭാഗം അശ്വിന് എതിരെ ഉന്നയിച്ച ആരോപണമാണെന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കും വിളിച്ചിട്ടാണ് ദിയയുടെ ഭർത്താവ് ഇത് പാക്ക് ചെയ്തോ അത് പാക്ക് ചെയ്തോ എന്നൊക്കെ ചോദിക്കുന്നത്. രാത്രി വിളിച്ചിട്ട് ഹലോ... എന്ത് ചെയ്യുന്നു...? എന്നൊക്കെ പറഞ്ഞ് പൂവാലന്മാരെപ്പോലെയാണ് സംസാരിക്കുന്നത് എന്നാണ് യുവതികൾ പറഞ്ഞത്. അവൻ ഓടിക്കുന്നത് റോൾസ് റോയ്സാണ് മോളെ... തള്ള വണ്ടി നോക്കുവാണേൽ അറിയിക്കാമേ എന്നാണ് ദിയ വീഡിയോ പങ്കുവെച്ച് മറുപടിയായി കുറിച്ചത്.
പിടിച്ച് നിൽക്കാൻ കഴിയില്ലെന്നും കള്ളങ്ങൾ പൊളിഞ്ഞുവെന്നും മനസിലായപ്പോഴാണ് ജീവനക്കാരികൾ ജാതി കാർഡും മർദ്ദനവും സ്ത്രീകൾക്ക് എതിരായ പെരുമാറ്റവും എല്ലാം എടുത്തിട്ട് സംസാരിക്കാൻ തുടങ്ങിയതെന്നും ദിയ പറഞ്ഞിരുന്നു. അശ്വിന് എതിരെ ജീവനക്കാരികൾ ആരോപണ മുന്നയിക്കുന്ന വീഡിയോയ്ക്ക് താഴെ മൂന്ന് പേരെയും വിമർശിച്ചും പരിഹസിച്ചുമാണ് കമന്റുകൾ നിറയുന്നത്.

ദിയയും അശ്വിനും കൂടിയാണ് ഓ ബൈ ഓസിയുടെ നടത്തിപ്പ്. എന്നാൽ ഐടി കമ്പനയിൽ ജോലി ചെയ്യുന്നയാളാണ് അശ്വിൻ അതുകൊണ്ട് തന്നെ എപ്പോഴും ദിയയുടെ ബിസിനസ് കൂടി മാനേജ് ചെയ്യാൻ അശ്വിന് സമയം ലഭിക്കാറില്ല. ദിയയുടെ സ്ഥാപനത്തിൽ ജോലി ചെയ്ത് തുടങ്ങിയശേഷം പ്രതികളായ മൂന്ന് ജീവനക്കാരികളുടേയും ലൈഫ് സ്റ്റൈൽ തന്നെ മാറിയെന്നാണ് അവരുടെ നാട്ടുകാർ പറയുന്നത്. കൂട്ടത്തിലൊരാൾ പുതിയൊരു വീട് തന്നെ പണിതു.
മാത്രമല്ല മൂവരും ചേർന്ന് നിരവധി സ്വർണ്ണങ്ങൾ വാങ്ങി കൂട്ടിയതായും വിവരമുണ്ട്. കളവ് ദിയ കണ്ടുപിടിച്ചപ്പോൾ മൂന്ന് പേരും കുറ്റം സമ്മതിച്ചിരുന്നു. മാത്രമല്ല ഒമ്പത് ലക്ഷത്തിന് അടുത്ത് രൂപ തിരികെ ദിയയ്ക്ക് നൽകുകയും ചെയ്തിരുന്നു. അഹാന ചോദ്യം ചെയ്തപ്പോൾ ഇക്കാര്യങ്ങളെല്ലാം മൂന്ന് പേരും സമ്മതിക്കുന്ന വീഡിയോയും സിന്ധു കൃഷ്ണ പുറത്ത് വിട്ടിരുന്നു.
അഞ്ച് വർഷം മുമ്പ് ലോണെടുത്താണ് ദിയ ബിസിനസ് ആരംഭിച്ചത്. സെലിബ്രിറ്റികൾ അടക്കം ദിയയുടെ കസ്റ്റമേഴ്സാണ്. മൂന്ന് ലക്ഷത്തിലധികം ഹാപ്പി കസ്റ്റമേഴ്സ് ഓ ബൈ ഓസിക്കുണ്ട്. പണം നഷ്ടപ്പെട്ടതോടെ വലിയൊരു പ്രതിസന്ധിയിലൂടെയാണ് ദിയ കടന്നുപോകുന്നത്.


Click it and Unblock the Notifications