ഓപ്പൺ ബുക്കായി ജീവിച്ചാൽ ശരിയാവില്ല, പ്രസവിച്ചത് ഞാനാണ്, അവന്റെ ഇഷ്ടാനിഷ്ടങ്ങൾ എനിക്ക് അറിയാം; ദിയ കൃഷ്ണ

കൃഷ്ണകുമാർ ഫാമിലിയിലെ എല്ലാവർക്കും യുട്യൂബ് ചാനലുണ്ട്. എല്ലാവരും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർമാരുമാണ്. എന്നാൽ വിമർശനം ഏറ്റവും കൂടുതൽ ലഭിക്കാറുള്ളതും വിവാ​ദങ്ങളിൽ ഉൾപ്പെടാറുള്ളതും ദിയ കൃഷ്ണയാണ്. മകൻ ഓമിയുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങൾ വ്ലോ​ഗിൽ ഉൾപ്പെടുത്തി തുടങ്ങിയശേഷം കുഞ്ഞുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ദിയ ചെയ്യുന്ന ഓരോ ചെറിയ തെറ്റും കണ്ടുപിടിച്ച് വിമർശിക്കുന്ന രീതി വർധിച്ചു.

കുഞ്ഞിനെ എടുക്കുന്ന രീതി മുതൽ ഭക്ഷണം നൽകുന്ന രീതിയുമായി ബന്ധപ്പെട്ട് വരെ ദിയ വിമർശനം ഏറ്റുവാങ്ങി. അതിനാൽ താരം പുതിയൊരു തീരുമാനത്തിലേക്ക് എത്തി. ആ തീരുമാനം എന്താണെന്നാണ് ഒരിടവേളയ്ക്കുശേഷം പങ്കിട്ട വ്ലോ​ഗിൽ ദിയ പറഞ്ഞത്. ദുബായ് ട്രിപ്പ് കഴിഞ്ഞെത്തിയ ശേഷം ദിയ പങ്കുവെച്ച വ്ലോ​ഗുകളിൽ കുഞ്ഞിന് സോളിങ് ഫുഡ്സ് കൊടുത്ത് തുടങ്ങിയത് ഉൾപ്പെടുത്തിയിരുന്നു.

Diya Krishna

ആ വീഡിയോ പുറത്ത് വന്നശേഷം കൃത്യമായ അറിവില്ലാതെ ​ദിയ മകന് ഭക്ഷണം നൽകുന്നുവെന്നും കുഞ്ഞിന്റെ ആരോ​ഗ്യത്തെ കുറിച്ച് പോലും ചിന്തിക്കുന്നില്ലെന്നും വിമ​ർശനം ഉയർന്നിരുന്നു. അത്തരത്തിൽ കമന്റ് ബോക്സിൽ വന്ന് പീ‍ഡിയാട്രീഷൻ ചമഞ്ഞ് ഉപദേശിച്ചവർക്കുള്ള മറുപടി കൂടിയാണ് ദിയയുടെ പുതിയ വീഡിയോ. ഓപ്പൺ ബുക്കായി പെരുമാറേണ്ടതില്ലെന്ന് താൻ മനസിലാക്കിയെന്ന് ദിയ പറയുന്നു. വ്ലോ​ഗ് ചെയ്തിട്ട് ഒരുപാട് നാളായി.

സത്യം പറഞ്ഞാൽ സമയം ഇല്ല. എന്റെ മൈ ഡിയർ കുട്ടിച്ചാത്തന് പിന്നാലെയാണ് ‍ഞാൻ നടക്കുന്നത്. മാത്രമല്ല കൂടുതലായി ബേബിയുടേയും ഞങ്ങളുടേയും ലൈഫിലെ കാര്യങ്ങൾ തുറന്ന് കാണിക്കേണ്ടതില്ലെന്ന ചിന്ത എനിക്ക് വന്നു. കാരണം ഒരുപാട് അഭിപ്രായങ്ങൾ വരുന്നു. ഉദാഹരണം പറയുകയാണെങ്കിൽ കുഞ്ഞിനെ അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യരുത്,

അത് കൊടുക്കണം കുഞ്ഞിന് ഇത് കൊടുക്കണം, കുഞ്ഞിനെ തലകുത്തി നിർത്തണം, തറയിൽ നിർത്തണം എന്നിങ്ങനെ ഒരുപാട് അഭിപ്രായങ്ങൾ വരും വീഡിയോ ഇടുമ്പോൾ. എല്ലാ വീടുകളിലും കുഞ്ഞുങ്ങളുണ്ടാകും. എല്ലാ വീടുകളിലും പല രീതിയിലാകും കുഞ്ഞുങ്ങളെ വളർത്തുന്നത്. മറ്റുള്ളവർ വളർത്തുന്നത് പോലെയാവില്ല ഞാൻ കുഞ്ഞുങ്ങളെ വളർത്തുന്നത്.

ഞാൻ വളർത്തുന്നത് പോലെയാവില്ല മറ്റുള്ളവർ വളർത്തുന്നത്. ഞങ്ങൾ ഞങ്ങളുടെ വീട്ടിലെ സാഹചര്യത്തിനും രീതികൾക്കും അനുസരിച്ചാണ് കുഞ്ഞിനെ വളർത്തുന്നത്. എല്ലാറ്റിനും ഉപരിയായി ഇത് എന്റെ കുഞ്ഞാണ്. എന്റെ വയറ്റിൽ നിന്നാണ് അവൻ പുറത്തേക്ക് വന്നത്. അതുകൊണ്ട് തന്നെ അവന്റെ ഇഷ്ടാനിഷ്ടങ്ങൾ അടക്കം എല്ലാം എനിക്ക് അറിയാം.

Diya Krishna

ലോകത്തുള്ള മറ്റാരേക്കാളും നന്നായി അറിയാം. ഒരു പരിധി വിട്ട് എനിക്ക് കുഞ്ഞിനെ നോക്കാൻ ഉപദേശങ്ങൾ തരുന്നത് എനിക്ക് ഇഷ്ടമല്ല. ഞാൻ കഴിഞ്ഞ വീഡിയോയിൽ പറഞ്ഞ ചില കാര്യങ്ങൾ ചില സബ്സ്ക്രൈബേഴ്സിനെ വേദനിപ്പിച്ചുവെന്ന് അറിഞ്ഞു. ആരെയും വേദനിപ്പിക്കാൻ പറഞ്ഞതല്ല. ദിയ എന്ന എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്. അതുകൊണ്ട് തന്നെ അതിന് അനുസരിച്ചുള്ള അഭിപ്രായമാണ് ഞാൻ എന്റെ വ്ലോ​ഗിൽ പറയുന്നത്.

വ്ലോ​ഗ് എടുക്കാതിരുന്നതിന് ഒരു കാരണം ഇതാണ്. ഒരുപാട് ഓപ്പൺ ബുക്കായി ജീവിച്ചാലും ശരിയാവില്ല. നിങ്ങളുടെ വീട്ടിലെ കുഞ്ഞിനെ വളർത്തുന്നത് പോലെ എന്റെ വീട്ടിലെ കുഞ്ഞിനെ വളർത്താൻ പറ്റില്ലല്ലോ. ഞങ്ങളുടെ ബേബി ഹാപ്പിയാണ്... ഹെൽത്തിയാണ്. ഞാനും അശ്വിനും കുഞ്ഞിനെ നോക്കുന്നതിൽ ഏറെക്കുറേ ട്രെയിൻഡായി കഴിഞ്ഞു എന്നും ദിയ പറയുന്നു.

കഴിഞ്ഞ വർഷം ജൂലൈയിലാണ് ദിയയ്ക്കും ഭർത്താവ് അശ്വിൻ ​ഗണേഷിനും ആദ്യത്തെ കുഞ്ഞ് പിറന്നത്. ദിയയ്ക്ക് ബിസിനസ് തിരക്കുകൾ ഉണ്ടെങ്കിലും അശ്വിന് ജോലി സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും കുഞ്ഞിനൊപ്പം സമയം ചിലവഴിക്കാൻ ഇരുവരും ശ്രമിക്കാറുണ്ട്. മാതാപിതാക്കളെ ആശ്രയിക്കാതെ ഒരു ഫ്ലാറ്റെടുത്താണ് ഇരുവരുടേയും താമസം.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X