നോക്കുന്നത് എന്റെ അമ്മയാണ്, അവന്റെ അമ്മയല്ലെന്ന് ദിയ, കാര്യങ്ങൾ വഷളാകുന്നു; താരകുടുംബത്തിന് വ്യാപക വിമർശനം
ദിയ കൃഷ്ണയ്ക്കും സിന്ധു കൃഷ്ണയ്ക്കും നേരെയുള്ള വിമർശനം ശക്തമാകവെ വിഷയം ചൂടുപിടിക്കുന്നു. വിവാദത്തിന് കാരണമായ വ്ലോഗിന്റെ കമന്റ് ബോക്സിൽ ഭൂരിഭാഗവും നെഗറ്റീവ് കമന്റുകളാണ്. ഒരു ചിക്കൻ കറി ഇത്രയും വലിയ വിഷയമാകുമെന്ന് ദിയയും സിന്ധുവും പ്രതീക്ഷിച്ചതേയില്ല. എന്നാൽ കാര്യങ്ങൾ ഇവരുടെ കയ്യിൽ നിന്നും പോകുന്ന സാഹചര്യമാണ്. ദിയയുടെ കടുത്ത ആരാധകർ പോലും ഇക്കാര്യത്തിൽ ദിയയെയും സിന്ധു കൃഷ്ണയെയും വിമർശിക്കുന്നു. ചിക്കൻ കറി വിളമ്പുമ്പോൾ ലെഗ് പീസ് തികയാതെ വന്നു. മൂത്ത കുട്ടിക്ക് ലെഗ് പീസ് വേണ്ടെന്ന് സിന്ധു പറഞ്ഞു. അശ്വിനോട് ദിയയും സിന്ധുവും ഒട്ടും ബഹുമാനം കാണിച്ചില്ലെന്നാണ് വിമർശനം.
അശ്വിൻ ഇത്രയും അപമാനം സഹിച്ച് എന്തിന് ഭാര്യ വീട്ടിൽ താമസിക്കുന്നു എന്ന ചോദ്യം ശക്തമാണ്. സ്വന്തം വീട്ടിൽ പോയി നിന്ന് ഇടയ്ക്ക് ദിയയെ വന്ന് കണ്ടാൽ മതിയെന്നും അവിടെ താമസിക്കേണ്ടതില്ലെന്നും ഒരാൾ കമന്റ് ബോക്സിൽ ഉപദേശിച്ചു. ഇവർ വളരെ ബോസിയും സെൽഫിഷുമാണ്. ദിയ അശ്വിന്റെ വീട്ടിൽ ഒരു ദിവസം പോലും താമസിക്കുന്നില്ല. പിന്നെ അശ്വിൻ എന്തിന് അവിടെ താമസിക്കണം. നിങ്ങളുടെ കാര്യത്തിൽ സങ്കടം തോന്നുന്നെന്നും ഈ കമന്റിൽ പറയുന്നുണ്ട്. ഇതിന് ദിയ മറുപടി നൽകുന്നുണ്ട്.

'ഞാൻ ഒരു കുഞ്ഞിന് ജന്മം നൽകി. അപ്പോൾ എന്റെ അമ്മയാണ് എന്റെ കാര്യങ്ങൾ നോക്കുക. അവന്റെ അമ്മയല്ല. ഇത്രയും ലക്ഷ്വറികളിലാണ് വളർന്നതെങ്കിലും ഡെലിവറിക്ക് ശേഷം എന്റെ ബോഡി ദുർബലമാണ്. ഞാൻ എന്റെ വീട്ടിൽ താമസിക്കും. അവന്റെ വീട്ടിൽ അല്ല. കുഞ്ഞിന്റെ ആദ്യ ദിനങ്ങളിൽ കുഞ്ഞിന് അച്ഛന്റെയും അമ്മയുടെയും സാമീപ്യം വേണം. ഇത് തൊണ്ണൂറുകൾ അല്ല. വെറുതെ ഒരു വിസിറ്റിന് വന്ന് പോകാൻ ഇത് സൂ അല്ല' എന്നാണ് ദിയ നൽകിയ മറുപടി.
അമ്മ സിന്ധു കൃഷ്ണ അശ്വിനെ സ്വന്തം മകനെ പോലെയാണ് കാണുന്നതെന്നും ദിയ കമന്റ് ചെയ്തിട്ടുണ്ട്. മരുമകനെ കാണുമ്പോൾ അമ്മ കാൽ തെട്ട് വണങ്ങേണ്ടതില്ല. കാരണം അമ്മ എന്നെ കാണുമ്പോൾ അങ്ങനെ ചെയ്യുന്നില്ല. കമന്റുകൾ വെറുപ്പുളവാക്കുന്നതാണെന്നും ദിയ പ്രതികരിച്ചു. എന്നാൽ അശ്വിന്റെ വീട്ടിൽ വെച്ച് ദിയക്ക് ഇങ്ങനെയൊരു അനുഭവമുണ്ടായാൽ എങ്ങനെ പ്രതികരിക്കുമെന്നാണ് വിമർശിക്കുന്നവരുണ്ട്. പരസ്പര ബഹുമാനം അത്യാവശ്യമാണ്. മരുമകനെ അമ്മായിയമ്മ അളവിൽ കൂടുതൽ ബഹുമാനിക്കണമെന്നല്ല പറയുന്നത്, വ്യക്തിയെന്ന നിലയിൽ അശ്വിൻ അർഹിക്കുന്ന ബഹുമാനം സിന്ധു കൃഷ്ണ നൽകേണ്ടതാണെന്ന് വിമർശിക്കുന്നവർ അഭിപ്രായപ്പെട്ടു.

'ചിക്കൻ ലെഗ് പീസ് വലുതില്ലേ എന്ന് രണ്ടുമൂന്നു ആവർത്തി അശ്വിൻ ദിയയോടു ചോദിക്കുന്നുണ്ട്. ദിയ മൈൻഡ് ചെയ്യുന്നില്ല..അത് മാത്രം എന്തോ പോലെ തോന്നി. നെഗറ്റീവ് കമന്റ് അല്ല. തോന്നിയത് പറഞ്ഞു. ദിയയുടെ വീഡിയോ വെയിറ്റ് ചെയ്തു ഇരുന്ന കാണുന്ന ആളാണ്. എല്ലാവരും ഒരു പോലെ പറയണം എങ്കിൽ കാരണം ഉണ്ടാകുമല്ലോ. ഒന്നുകൂടെ ആ സീൻ എടുത്തു നോക്കുമ്പോൾ ദിയക് മനസ്സിലാവും,' എന്നാണ് ഒരു കമന്റ്.
'ദിയ നമ്മൾ എങ്ങനെ ആണോ നമ്മുടെ ഭർത്താവിനെ ബഹുമാനിക്കുന്നത്, അത് പോലെ ആയിരിക്കും സ്വന്തം വീട്ടുകാർ ട്രീറ്റ് ചെയ്യുക, പലപ്പോഴും അശ്വിനെ ഇൻസൽട്ട് ചെയ്യുന്നതായി തോന്നാറുണ്ട്. കുഞ്ഞു ഉണ്ടാകാൻ മാത്രം അല്ലല്ലോ പാർട്ണർ, ഇനി ശ്രദ്ധിക്കണം' എന്നാണ് മറ്റൊരു കമന്റ്. സിന്ധു കൃഷ്ണ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications