കാമുകൻമാരും കൂട്ടുകാരും വഞ്ചിച്ചു, കണ്ട പെണ്ണുങ്ങളുടെ കൂടെ ഞാൻ പിടിച്ചു; ദിയ പ്രണയങ്ങളിലും ചതിക്കപ്പെട്ടപ്പോൾ
ബിസിനസിൽ ചതി നേരിട്ടതിന്റെ വിഷമത്തിലാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. സഹോദരിമാരെ പോലെ കണ്ട മൂന്ന് ജീവനക്കാരികളിൽ നിന്നും ഇത്രയും വലിയ വഞ്ചന പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദിയ പറയുന്നു. ബിസിനസിലും വ്യക്തി ജീവിതത്തിലുമെല്ലാം ചതി നേരിട്ടയാളാണ് ദിയ. മുൻ പ്രണയങ്ങളിൽ വഞ്ചിക്കപ്പെട്ടത് ദിയയെ ഏറെ വിഷമിപ്പിച്ചിരുന്നു. എന്നാൽ പെട്ടെന്ന് ഇതിൽ നിന്നും പുറത്ത് കടക്കാൻ ദിയക്കായി. ഇതേക്കുറിച്ച് ദിയ ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
എനിക്ക് ഒരുപാട് മോശം പാസ്റ്റ് ഉണ്ട്. ഞാനൊരു പ്രേമ രോഗിയാണ്. നല്ല പാസ്റ്റ് ആയിരുന്നെങ്കിൽ മൂവ് ഓൺ ചെയ്യാൻ പാടായേനെ. മൂന്നോ നാലോ റിലേഷൻഷിപ്പുകൾ എനിക്കുണ്ടായിട്ടുണ്ട്. അതിൽ ഒരാൾ പോലുമില്ല വേറൊരു പെണ്ണുമായി അടുപ്പം ഇല്ലാത്തവരായി. ഞാൻ ആരെയും ടാർഗറ്റ് ചെയ്ത് പറയുന്നതല്ല. പലരും സോഷ്യൽ മീഡിയയിൽ ഡീസന്റായി അഭിനയിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ സത്യത്തിൽ എല്ലാവർക്കും രഹസ്യ ബന്ധങ്ങളുണ്ടായിരുന്നു. എല്ലാവൻമാരെയും കണ്ട പെണ്ണുങ്ങളുടെ കൂടെ ഞാൻ പിടിച്ചിട്ടുണ്ട്.

മോശം പാസ്റ്റ് ആയതിനാലാണ് എനിക്ക് മൂവ് ഓൺ ചെയ്യാൻ എളുപ്പമായത്. ഞാൻ കാരണം ആ ബന്ധങ്ങളിലൊന്നും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഞാൻ ഒരിക്കലും ആത്മാർത്ഥത ഇല്ലായ്മ കാണിച്ചിട്ടില്ല. അതിനാൽ എനിക്ക് കുറ്റബോധമില്ല. കാരണം എല്ലാ റിലേഷൻഷിപ്പിലും ഞാനായിരുന്നു നല്ല വ്യക്തി. അവരെല്ലാം ജീവിതത്തിൽ സന്തോഷം കണ്ടെത്തട്ടെ. അവർ ആഗ്രഹിക്കുന്നത് പോലെയൊരു പങ്കാളിയെ കിട്ടട്ടെ. ചിലപ്പോൾ അവർ ആഗ്രഹിക്കുന്നത് പോലൊരു പങ്കാളി ആയിരിക്കില്ല താനെന്നും ദിയ കൃഷ്ണ അന്ന് പറഞ്ഞു.
അശ്വിൻ ജീവിതത്തിലേക്ക് വന്ന ശേഷമുള്ള മാറ്റങ്ങളെക്കുറിച്ചും ഒരിക്കൽ ദിയ കൃഷ്ണ സംസാരിച്ചിട്ടുണ്ട്. അശ്വിൻ തന്നെ പ്രേമിച്ച് പ്രശസ്തനാകാൻ നോക്കിയില്ലെന്നും സ്വന്തം ആവശ്യങ്ങൾക്ക് സുഹൃത്തായിരുന്നപ്പോൾ അശ്വിൻ സമീപിച്ചിട്ടില്ലെന്നും ദിയ കൃഷ്ണ അന്ന് പറഞ്ഞു. കണ്ണടച്ച് വിശ്വസിക്കുമായിരുന്നു ഞാൻ. സ്നേഹിക്കുന്ന ആളെ മാത്രമല്ല അവരുടെ കൂടെ നിൽക്കുന്നവരെയും. ഇത്തിരി സ്നേഹത്തോടെ ഒരാൾ സംസാരിച്ചാൽ ഞാനങ്ങ് വിശ്വസിക്കും.

കൂടെ നിൽക്കുന്നവരായിരുന്നു എനിക്കിട്ട് പണിഞ്ഞ് കൊണ്ടേ ഇരുന്നത്. എവിടെ ചെന്നാലും ഫുഡ് കഴിച്ച് കഴിഞ്ഞാൽ ബിൽ വരുമ്പോൾ എല്ലാവരും എണീറ്റ് പോകും. ദിയ കൊടുത്തോളും എന്ന് പറയും. ആദ്യമാെക്കെ ഓക്കെയാണ്. പിന്നെ ഏണിയാണ്. എന്റെ കാർഡാണ് ഉരയ്ക്കുന്നത്. എന്നെ വല്ലാണ്ട് ഉപയോഗിക്കുന്നുണ്ടല്ലോ എന്ന് പിന്നീടാണ് എനിക്ക് മനസിലായത്. ഉപയോഗിച്ചതിന് ശേഷവും എന്നെ അവർ കുറ്റമാണ് പറയുന്നതെന്നും അന്ന് ദിയ കൃഷ്ണ വ്യക്തമാക്കി.
കഴിഞ്ഞ വർഷമായിരുന്നു ദിയ കൃഷ്ണയുടെ വിവാഹം. അശ്വിൻ ഗണേശ് എന്നാണ് ഭർത്താവിന്റെ പേര്. ദിയയുടെയും മുൻ കാമുകന്റെയും സുഹൃത്തായിരുന്നു അശ്വിൻ ഗണേശ്. ബ്രേക്കപ്പിന് ശേഷം അശ്വിനുമായി ദിയ കൂടുതൽ സൗഹൃദത്തിലായി. പിന്നീടിവർ അടുത്തു. പ്രണയത്തിലാണെന്ന കാര്യം യൂട്യൂബ് ചാനലിലൂടെ ദിയ കൃഷ്ണ ആരാധകരെ അറിയിക്കുകയും ചെയ്തു.
ആദ്യത്തെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് ഗർഭിണിയായ ദിയയും അശ്വിനും. ഇപ്പോഴത്തെ വിവാദങ്ങളിൽ ദിയക്ക് പൂർണ പിന്തുണ നൽകിക്കൊണ്ട് കുടുംബം ഒപ്പമുണ്ട്. ഓഫീസിലെ മൂന്ന് ജീവനക്കാരികളിൽ നിന്നും ഇത്രയും വലിയൊരു ചതി പ്രതീക്ഷിച്ചില്ലെന്നാണ് ദിയ കൃഷ്ണ പറയുന്നത്. സ്വന്തം അനിയത്തിമാരെ പോലെയാണ് കണ്ടത്. എന്നാൽ കൂടെ നിന്ന് വഞ്ചിക്കുകയായിരുന്നെന്ന് ദിയ കൃഷ്ണ പറഞ്ഞു. സംഭവത്തിൽ ജീവനക്കാരികൾക്കെതിരെയുള്ള തെളിവുകൾ ഓരോന്നായി ദിയ പുറത്ത് വിടുന്നുണ്ട്. പണം തട്ടിയെന്ന് സമ്മതിക്കുന്ന വീഡിയോ ദിയയും കുടുംബവും പുറത്ത് വിട്ടു.


Click it and Unblock the Notifications