സൗഭാ​ഗ്യങ്ങളെല്ലാം പുറത്ത് കാണിച്ചു, തുടരെ പ്രശ്നങ്ങളിൽ ദിയ, പക്ഷെ നിർത്തിയാൽ പണം വരാതാകും!

കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിക്കുന്ന ഇൻഫ്ലുവൻസർമാരിൽ ഒരാളാണ് ദിയ കൃഷ്ണ. ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് ദിയ ഇന്ന് കടന്ന് പോകുന്നത്. ആ​ഗ്രഹിച്ച കുടുംബ ജീവിതം, പേരും പ്രശസ്തിയും, ആഡംബര ജീവിതം തുടങ്ങി ദിയക്ക് ഇന്ന് സ്വയം അഭിമാനിക്കാൻ ജീവിതത്തിലേറെയുണ്ട്. എന്നാൽ ഈ സന്തോഷങ്ങൾക്കിട‌യിലും ദിയക്ക് അടുത്ത കാലത്തായി ഒന്നിന് പിറകെ ഒന്നായി പ്രശ്നങ്ങളാണ്.

​പൂർണ ​ഗർഭിണിയായ സമയത്താണ് സ്ഥാപനത്തിലെ ജീവനക്കാരികൾ ലക്ഷക്കണക്കിന് രൂപ തട്ടിയ വിവരം ദിയ അറിയുന്നത്. ദിയയെ ഇത് ഏറെ ബാധിച്ചു. കുഞ്ഞ് പിറന്ന ശേഷം ദിയയുടെ ആദ്യത്തെ ഓണമായിരുന്നു ഇത്തവണ. എന്നാൽ ഓണം ആഘോഷിക്കാൻ പറ്റിയില്ല. കുഞ്ഞ് സുഖമില്ലാത ആശുപത്രിയിലായി. ഇതെല്ലാം കൂട്ടിവായിക്കുന്ന ദിയയുടെ ആരാധകർ മറ്റ് ചില കാര്യങ്ങൾ പറയുന്നുണ്ട്.

Diya Krishna

ദിയയുടെ സൗഭാ​ഗ്യങ്ങളിൽ ആരോ കണ്ണ് വെച്ചതാണെന്നും അത് കൊണ്ടാണ് ഇത്തരം അനിഷ്ട സംഭവങ്ങൾ നടത്തുന്നതെന്നുമാണ് വാദം. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ദിയയുടെ ജീവിതത്തിലുണ്ടായ നല്ല മാറ്റങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ജനം കണ്ടതാണ്. കണ്ണേറ് കൊള്ളുന്നത് സത്യമാണെന്ന വാദം ചിലരെങ്കിലും ഉന്നയിക്കാറുണ്ട്. ചിലർ ഇക്കാരണത്താൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളൊന്നും ഇടാറില്ല. എന്നാൽ ദിയക്ക് ഈ മാർ​ഗം സ്വീകരിക്കാൻ പറ്റില്ല. കാരണം ഇൻഫ്ലുവൻസറായ ദിയ കൃഷ്ണയ്ക്ക് സോഷ്യൽ മീഡിയയാണ് പ്രധാന വരുമാന മാർ​ഗം. സോഷ്യൽ മീഡിയയിലെ പ്രിയ ജോഡ‍ിയാണ് ദിയ കൃഷ്ണയും ഭർത്താവ് അശ്വിൻ ​ഗണേശും. കഴിഞ്ഞ വർഷം വിവാഹിതരായ ഇരുവരും ആദ്യത്തെ കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ്.

പ്രണയവും വിവാഹവലും ഡെലിവറിയുമെല്ലാം ദിയ യൂട്യൂബ് ചാനലിലൂടെ ആരാധകർക്ക് മുമ്പിലെത്തിച്ചു. ഗർഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം ദിയ ആരാധകരുമായി പങ്കുവെച്ചിരുന്നു. അതിനാൽ തന്നെ കുഞ്ഞിനെ കാണാൻ ഇവർ കാത്തിരിക്കുകയാണ്. കുഞ്ഞിന്റെ മുഖം ദിയ ഇതുവരെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടില്ല. അതേസമയം ഡെലിവറി വീഡിയോ പങ്കുവെച്ചിരുന്നു. ലക്ഷക്കണക്കിന് പേരാണ് ഡെലിവറി വീഡിയോ പങ്കുവെച്ചത്. കേരളത്തിലെ പല ഇൻഫ്ലുവൻസേർസും ഡെലിവറി വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇവരേക്കാളും വ്യൂസ് ലഭിച്ചത് ദിയച്ചത്. ദിയയുടെ കുടുംബത്തിന്റെ സാന്നിധ്യമാണ് ഡെലിവറി വ്ലോ​ഗിനെ ജനങ്ങൾക്ക് ഹൃദ്യമാക്കിയത്. മൂന്ന് സഹോ​ദരിമാരും അമ്മയ്ക്കും ഒപ്പം ഭർത്താവ് അശ്വിനും ദിയക്കരിൽ ഉണ്ടായിരുന്നു.

Diya Krishna

ഇന്ന് തന്റെ കുടുംബത്തിന് ലഭിക്കുന്ന ജനശ്രദ്ധയിൽ ഏറ്റവും സന്തോഷിക്കുന്നത് കൃഷ്ണകുമാറാണ്. തന്റെ മക്കളുടെയും ഭാര്യയുടെയും പേരിൽ ഇന്നറിയപ്പെടുന്നതിൽ സന്തോഷമുണ്ടെന്നാണ് കൃഷ്ണകുമാർ പറയുന്നത്. സിന്ധുവിന്റെ ഭർത്താവല്ലേ, ഹൻസുവിന്റെ അച്ഛനല്ലേ എന്ന് വരെ ചോദിച്ച് തുടങ്ങി. എനിക്കതിൽ വലിയ അഭിമാനമുണ്ട്. ഈ പുതിയ തലമുറയുമായി എനിക്ക് കണക്ട് ചെയ്യാൻ വഴിയില്ല. എന്നാൽ ഇന്ന് കൊച്ചുകുട്ടികൾ പോലും ഹൻസിക ചേച്ചിയുടെ അച്ഛനല്ലേ എന്ന് പറയുന്നു. എനിക്കൊരു അഡ്രസ് കിട്ടുന്നു. അതിൽ സന്തോഷമുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X