ഈ വീട്ടിൽ ലോഡ് കണക്കിന് ആളുകൾ ഇല്ലേ?, എല്ലാവരോടും പ്രസവിച്ച് കൂട്ടാൻ പറ, ഓമിക്ക് അതും ഒരു കൂട്ടാണല്ലോ; ദിയ

നാല് പെൺമക്കൾക്ക് ജന്മം നൽകിയതിന്റെ പേരിൽ ഒരു കാലത്ത് നിരവധി പരിഹാസങ്ങളും കുത്തുവാക്കുകളും കേട്ട ദമ്പതികളാണ് കൃഷ്ണകുമാറും സിന്ധുവും. എന്നാൽ ഇന്ന് ഇരുവരും അറിയപ്പെടുന്നതും ആളുകൾ സ്നേഹിക്കുന്നതും അഹാനയുടേയും ദിയയുടേയും ഇഷാനിയുടേയും ഹൻസികയുടേയും മാതാപിതാക്കൾ എന്ന ലേബലിലാണ്. നാം ഒന്ന് നമുക്ക് രണ്ട് എന്ന രീതി എല്ലാ ദമ്പതികളും പിന്തുടരുന്ന കാലത്താണ് ക‍ൃഷ്ണകുമാറും സിന്ധുവും നാല് മക്കൾക്ക് ജന്മം നൽകിയത്.

അന്ന് അത് പലരും അതിശയത്തോടെയാണ് കണ്ടിരുന്നതും. ഇപ്പോഴിതാ വീട്ടിൽ രണ്ടിൽ കൂടുതൽ മക്കളുള്ളത് നല്ലതാണെന്ന് പറയുകയാണ് സിന്ധു. പുതിയ വ്ലോ​ഗിൽ സംസാരിക്കുകയായിരുന്നു താരപത്നി. ഞങ്ങളുടെ കല്യാണം കഴിഞ്ഞ സമയത്ത് ഉടനെ ഒരു കുഞ്ഞ് വേണമെന്ന് പ്ലാനില്ലായിരുന്നു.

Diya Krishna
Photo Credit: Diya Krishna / Instagram

നമ്മുടെ പ്ലാൻ ഒന്നും നമുക്ക് വേണ്ടി കരുതി വെച്ചിരിക്കുന്ന പ്ലാൻ മറ്റൊന്നുമാണല്ലോ. അങ്ങനെ അമ്മു ജനിച്ചു. അമ്മു വന്നശേഷം രണ്ടാമത്തെ കുട്ടി ഉടനെ വേണം എന്നുള്ളത് എനിക്കുണ്ടായിരുന്നു. ആദ്യത്തെ കുട്ടിക്ക് ഒന്നര വയസാകുമ്പോൾ രണ്ടാമത് ​ഗർഭിണിയാവുകയാണെങ്കിൽ ആദ്യത്തെ കുട്ടിക്ക് രണ്ടര വയസാകുമ്പോൾ രണ്ടാമത്തെ കുട്ടി ജനിക്കും.

മൂത്തകുട്ടി പ്ലേ സ്കൂളിലൊന്നും പോകുന്ന പ്രായവുമല്ല. അതുകൊണ്ട് നമുക്ക് വളരെ റിലാക്സേഷനാണ് ആ സമയം. അല്ലാതെ മൂത്തകുട്ടി സ്കൂളിൽ പോകുന്ന പ്രായമാണെങ്കിൽ അമ്മമാർക്ക് പ്രസവം കഴിഞ്ഞ് വിശ്രമിക്കാൻ സമയം കിട്ടിയെന്ന് വരില്ല. ഇഷാനി പിറന്ന സമയത്ത് അമ്മു സ്കൂളിൽ പോകാൻ തുടങ്ങിയതുകൊണ്ട് അവളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണമായിരുന്നു.

അമ്മുവും ഓസിയും മാത്രമുള്ള സമയത്ത് അവർ രണ്ടുപേരെയും അപ്പച്ചിയേയും എന്നേയും കൊണ്ട് കിച്ചു എല്ലായിടത്തും കറങ്ങാൻ പോകുമായിരുന്നു. വലിയ ​ഗ്യാപ്പില്ലാതെ കുട്ടികളുണ്ടായാൽ കുറച്ച് കൂടി എളുപ്പമാണ്. അമ്മുവും ഹാൻസികയും തമ്മിൽ പത്ത് വയസ് വ്യത്യാസമുണ്ട്. അത് ഒരു രസമാണ്. നാല് മക്കളുള്ളത് നല്ലതാണ്. എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്.

ഓവർ പാംപേർഡ് അല്ല, സ്വന്തം കാര്യം നോക്കാൻ അറിയാം, ഷെയറിങ് മെന്റാലിറ്റിയുണ്ട്. എല്ലാവരേയും അറിഞ്ഞ് ഹെൽപ്പ് ചെയ്യുന്നത് അമ്മുവാണെന്നും സിന്ധു പറഞ്ഞു. കൃഷ്ണകുമാറും സിന്ധു സംസാരിച്ചുകൊണ്ടിരിക്കെ ആ ഫ്രെയിമിലേക്ക് ന്യൂ മോം ദിയ കടന്ന് വന്നു. ഡെലിവറി അല്ല തനിക്ക് പേടിയെന്നും ഫസ്റ്റ് ട്രൈമെസ്റ്റർ സ്കിപ്പായി കിട്ടുകയാണ് വേണ്ടതെന്നും ഡെലിവറിയേക്കാൾ തനിക്ക് പ്രശ്നമായത് അതാണെന്നും ദിയ പറഞ്ഞു.

Diya Krishna
Photo Credit: Diya Krishna / Instagram

ഓമിക്ക് കൂട്ടുവേണ്ടേ? എന്ന് ബേബി പ്ലാനിങ്ങിനെ കുറിച്ച് സിന്ധു ദിയയോട് ചോദിച്ചപ്പോൾ രസകരമായ മറുപടിയാണ് ദിയ പറഞ്ഞത്. ഒരെണ്ണം ഓക്കെയാണ്. രണ്ട്, മൂന്ന്, അഞ്ച് ഒന്നും വേണ്ടെന്ന് ദിയ പറഞ്ഞു. നമുക്ക് അവിടെ ഒരു ഓസിയും ഇഷാനിയുമൊക്കെ വേണ്ടേ? എന്നായിരുന്നു സിന്ധുവിന്റെ അടുത്ത ചോദ്യം. ഈ വീട്ടിൽ ലോഡ് കണക്കിന് ആളുകൾ ഇല്ലേ?.

എല്ലാവരോടും പ്രസവിച്ച് കൂട്ടാൻ പറ. ഓമിക്ക് അതും ഒരു കൂട്ടാണല്ലോ എന്നായിരുന്നു അതിന് ദിയ നൽകിയ മറുപടി. നമുക്ക് ഒരു പഞ്ചായത്ത് സൃഷ്ടിക്കാമെന്ന് സിന്ധുവും പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റായി അമ്മയ്ക്ക് കയറി ഇരിക്കാമെന്ന് ഓസിയും കൂട്ടിചേർത്തു. എന്നേയും അമ്മയേയുമാണ് ഓമിക്ക് ഏറ്റവും നന്നായി അറിയാവുന്നത്. സൗണ്ട് വരെ അവന് പരിചയമായി തുടങ്ങിയെന്നും ദിയ പറഞ്ഞു.

ജൂലൈ ആദ്യവാരത്തിലാണ് ദിയയ്ക്ക് ആൺകുഞ്ഞ് പിറന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു അശ്വിന്റേയും ദിയയുടേയും വിവാഹം. നിയോം അശ്വിൻ കൃഷ്ണയെന്നാണ് കുഞ്ഞിന് ദിയ നൽകിയിരിക്കുന്ന പേര്. ഇനി കൃഷ്ണകുമാർ കുടുംബത്തിൽ വിവാഹിതയാകാൻ പോകുന്നത് അഹാനയാണ്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X