കുഞ്ഞിനെ താഴെ വെക്കൂ, ദിയ ഇങ്ങനെ ചെയ്യരുത്, ശ്രദ്ധിച്ചില്ലെങ്കിൽ പിന്നെ ബുദ്ധിമുട്ടും; ഉപദേശവുമായി ആരാധകർ
സോഷ്യൽ മീഡിയ ലോകം ഇനി കുറച്ച് നാളുകൾ ചർച്ച ചെയ്യാൻ പോകുന്നത് ദിയ കൃഷ്ണയുടെ കുഞ്ഞിനെ കുറിച്ചായിരിക്കും. ലക്ഷക്കണക്കിന് പേരാണ് ദിയയുടെ ഡെലിവറി വ്ലോഗ് കണ്ടത്. പ്രസവം കഴിഞ്ഞ ദിയയും കുഞ്ഞും വീട്ടിലെത്തി. നാല് പെൺമക്കൾ വളർന്ന കൃഷ്ണകുമാറിന്റെ വീട്ടിൽ വളരുന്ന ആദ്യത്തെ ആൺകുഞ്ഞാണ് ദിയയുടെ മകൻ നിയോം. ഓമി എന്നാണ് കുഞ്ഞിന്റെ ഓമനപ്പേര്. ദിയക്കും കുഞ്ഞിനും എല്ലാ വിധ പരിചരണങ്ങളും നൽകിക്കൊണ്ട് വീട്ടുകാർ ഒപ്പമുണ്ട്. പ്രസവ ശേഷവും ഉൻമേഷത്തോടെ വ്ലോഗുകളിൽ ദിയ എത്തുന്നുണ്ട്.
ദിയയുടെ വിവാഹം മുതൽ അമ്മയാകുന്നത് വരെ കണ്ടത് കൊണ്ട് ആരാധകർ ദിയയെ സ്വന്തം വീട്ടിലെ ആളെ പോലെയാണ് കാണുന്നത്. അതിനാൽ തന്നെ പല ഉപദേശങ്ങളും വന്ന് കൊണ്ടിരിക്കുകയാണ്. ദിയയുടെ പ്രസവം കഴിഞ്ഞിട്ട് ദിവസങ്ങൾ പിന്നിട്ടതേയുള്ളൂ. മതിയായ വിശ്രമമില്ലാതെയാണ് ദിയ മുന്നോട്ട് പോകുന്നതെന്നാണ് പലരുടെയും അഭിപ്രായം.

അമ്മയായ സ്ത്രീകൾ തങ്ങളുടെ അനുഭവങ്ങളും പങ്കുവെച്ചു. ഇപ്പോൾ വിശ്രമിച്ചില്ലെങ്കിൽ പിന്നീട് ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നാണ് ഇവർ പറയുന്നത്. ഒത്തിരി നേരം എഴുന്നേറ്റ് നടക്കുന്നതും നിൽക്കുന്നതും ശരീരത്തിന് നല്ലതല്ല. കുറേ കഴിയുമ്പോൾ നടുവിന് പെയിൻ വരാൻ സാധ്യതയുണ്ട്. ശ്രദ്ധിക്കണം കേട്ടോ എന്നാണ് ഒരാൾ പറയുന്നത്.
നെഗറ്റീവ് ആയിട്ട് എടുക്കല്ലേ, എന്നാലും കുട്ടിയെ ബെഡ് തന്നെ കിടത്താൻ ശ്രമിക്കുക. അല്ലെങ്കിൽ കൈചൂട് തട്ടി തട്ടി കുഞ്ഞു കിടന്ന് ഉറങ്ങുകയെ ഇല്ല, ഫ്ലാറ്റിലേക്ക് മാറുമ്പോൾ താങ്കൾക്ക് ഒറ്റയ്ക്ക് മാനേജ് ചെയ്യാൻ ബുദ്ധിമുട്ട് ആവും, റെസ്റ്റ് എടുക്കാൻ എല്ലാരും പറഞ്ഞ സമയത്ത് ഞാൻ ഒന്നും കാര്യമാക്കിയില്ല. ഇപ്പോൾ നടുവേദന കാല് വേദന. ഇല്ലാത്ത പ്രോബ്ലം ഒന്നും ഇല്ല എന്നെക്കെ കമന്റുകൾ വരുന്നുണ്ട്. പ്രസവിച്ച സ്ത്രീയെ പണ്ടൊക്കെ 90 ദിവസം കഴിയാതെ പുറം ലോകം കാണിക്കില്ലായിരുന്നെന്നും ചിലർ കമന്റ് ചെയ്തു.

ആ കുട്ടി വീട്ടിൽ ആണ് നിൽക്കുന്നത്. വെറുതെ നിൽക്കുകയാണ്. ഓടുന്നും ചാടുന്നുമില്ല. പണി ചെയ്യുന്നത് ബാക്കി ഉള്ളവരാണ്. ഫുൾ ബെഡ് റെസ്റ്റ് എടുത്താലും നല്ലതല്ല. ദിയ എന്തായാലും നിങ്ങൾ പറയുന്നത് ശ്രദ്ധിക്കാൻ പോകുന്നില്ല. നിങ്ങൾ ആ വീട്ടിൽ ആണോ നിൽക്കുന്നേ. അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും അറിയാമെന്ന ഭാവമാണ് കമന്റ് ബോക്സിൽ, എന്നാണ് ഒരു കമന്റ്.
ആരാധകരാണെങ്കിലും വ്യക്തിപരമായ കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്. അതേസമയം ദിയക്ക് ലഭിക്കുന്ന സ്നേഹത്തിൽ കുടുംബം സന്തുഷ്ടരാണ്. ദിയയുടെ അമ്മ സിന്ധു കൃഷ്ണ കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ധാരാളം പേർ ദിയയുടെ പ്രെഗ്നൻസിയും ബേബിയുടെ വരവും അവരുടെ കുടുംബത്തിലെ ഒരു കുട്ടിക്ക് സംഭവിക്കുന്നത് പോലെയാണ് എടുത്തിട്ടുള്ളത്.
ഞങ്ങളുടെ ഫാമിലിയെ നിങ്ങളുടെ ഫാമിലിയുടെ ഭാഗമായി പരിഗണിക്കുന്നതിൽ എല്ലാ മലയാളികളോടും നന്ദിയെന്നാണ് സിന്ധു കൃഷ്ണ പറഞ്ഞത്. ദിയയുടെ കുഞ്ഞിന്റെ മുഖം ഇതുവരെ ആരാധകരെ കാണിച്ചിട്ടില്ല. ദിയയുടെ ഡെലിവറി വ്ലോഗ് കേരളത്തിലൊട്ടാകെ വലിയ ചർച്ചയായിട്ടുണ്ട്. മലയാളി കുടുംബങ്ങളിൽ ഇത് വലിയ മാറ്റങ്ങൾക്ക് കാരണമായേക്കും. അവശ്യ ഘട്ടങ്ങളിൽ ഒപ്പം നിന്ന് എങ്ങനെ മനോഹരമായി മുന്നോട്ട് കൊണ്ട് പോകാമെന്ന് പലർക്കും കൃഷ്ണകുമാർ കുടുബം കാണിച്ച് തരുന്നെന്ന് ആരാധകർ പറയുന്നുണ്ട്.


Click it and Unblock the Notifications