നിന്റെ ഭർത്താവിന്റെ ഭാര്യമാരുടെ എണ്ണത്തോളം വരില്ല; പരിഹാസത്തിൽ രൂക്ഷമായി പ്രതികരിച്ച് ദിയ കൃഷ്ണ

സോഷ്യൽ മീഡിയയിൽ ഇൻഫ്ലുവൻസർ ദിയ കൃഷ്ണ ചർച്ചയാകാത്ത ദിവസങ്ങളില്ല. മിക്കപ്പോഴും വിവാദങ്ങളിൽ അകപ്പെടുന്ന വ്യക്തിയാണ് ദിയ. സോഷ്യൽ മീഡിയയിൽ തന്റെ ജീവിതം തുറന്ന് കാണിച്ച ദിയക്ക് ഇന്ന് ഇതിൽ വലിയ താൽപര്യമില്ല. കുഞ്ഞിനെ നോക്കുന്ന കാര്യത്തിൽ പലരും അനാവശ്യമായി അഭിപ്രായം പറയുന്നതാണ് സ്വകാര്യതയ്ക്ക് കുറേക്കൂടി പ്രാധാന്യം നൽകാൻ ദിയ കൃഷ്ണ തീരുമാനിച്ചതിന് കാരണം. സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിടുമ്പോൾ നെ​ഗറ്റീവ് കമന്റുകൾ തുടരെ ദിയക്ക് വരാറുണ്ട്. ഇവ ദിയ ഡിലീറ്റ് ചെയ്യാറാണ് പതിവ്.

തന്നെ പരിഹസിച്ച സ്ത്രീക്ക് ദിയ നൽകിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഭർത്താവ് അശ്വിൻ ​ഗണേശിനൊപ്പമുള്ള പഴയ ഫോട്ടാേ പങ്കുവെച്ചതായിരുന്നു ദിയ കൃഷ്ണ. ദിയയെ പരിഹസിച്ച് കൊണ്ട് ഇത് എത്രാമത്തെ ഭർത്താവ് ആണ് എന്ന കമന്റ് വന്നു. നിന്റെ ഭർത്താവിന്റെ ഭാര്യമാരുടെ എണ്ണത്തേക്കാൾ കുറവാണ് എന്നാണ് ദിയ തിരിച്ച് നൽകിയ മറുപടി. ഇത് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെക്കുകയും ചെയ്തു.

Diya Krishna

പലർക്കും പല അഭിപ്രായങ്ങളാണ് ദിയയുടെ മറുപടിയിൽ. തക്കതായ മറുപടിയെന്ന് ചിലർ പറഞ്ഞു. മുൻകാമുകനുമായി അകന്ന നാളുകളിലാണ് അശ്വിൻ ​ഗണേശുമായി ദിയ കൃഷ്ണ അടുക്കുന്നത്. വെെകാതെ ഇവരുടെ വിവാഹവും നടന്നു. തന്റെ ജീവിതത്തിലുണ്ടായ പ്രണയ തകർച്ചകളെക്കുറിച്ച് ദിയ ഒരിക്കൽ സംസാരിച്ചിട്ടുണ്ട്.

എത്ര പേർ ഹർട്ട് ചെയ്ത് എന്നെ ദ്രോഹിച്ച് പോയിട്ടുണ്ടെങ്കിലും എനിക്ക് വീണ്ടും മറ്റുള്ളവരെ സ്നേഹിക്കാൻ പറ്റി എന്നതിൽ അഭിമാനമുണ്ട്. ചിലർക്ക് ഒരാൾ വഞ്ചിച്ച് പോയിക്കഴിഞ്ഞാൽ വേറൊരാളെ സ്നേഹിക്കാനും വിശ്വസിക്കാനും പുതിയൊരു ജീവിതം തുടങ്ങാനും ബുദ്ധിമുട്ടായിരിക്കും. പക്ഷെ പെട്ടെന്ന് റീ സ്റ്റാർട്ട് ചെയ്ത ആളാണ് ഞാൻ. കാരണം എന്റെ ലെെഫിൽ വന്ന് പോയിട്ടുള്ള എല്ലാവൻമാരും, പ്രത്യേകിച്ച് ഒരാളെ ഉദ്ദേശിച്ചല്ല പറയുന്നത്.

മൂന്ന് നാല് പേരെ ഉദ്ദേശിച്ചാണ് പറയുന്നത്. മുമ്പ് എന്റെ വ്ലോ​ഗുകൾ കണ്ടവർക്ക് അറിയാമായിരിക്കാം. അവർ എന്റെ ജീവിതം നശിപ്പിച്ചു. ചിരിച്ച് കളിച്ച് നടന്ന എന്നെ എങ്ങനെ കരഞ്ഞ് കൊണ്ട് ഉറങ്ങാം എന്ന് പഠിപ്പിച്ച ഒരു കൂട്ടം ആൾക്കാരാണ്. ആ ബന്ധങ്ങളിലെല്ലാം താൻ നൂറ് ശതമാനം നൽകിയിരുന്നു. അതിനാൽ ബ്രേക്കപ്പായപ്പോൾ തനിക്ക് എളുപ്പത്തിൽ മുന്നോട്ട് നീങ്ങാൻ കഴിഞ്ഞെന്നും ദിയ കൃഷ്ണ ഒരിക്കൽ പറയുകയുണ്ടായി.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X