അശ്വിന്റെ കാര്യത്തില്‍ ഇങ്ങനെയല്ലല്ലോ! സ്വന്തം പിറന്നാളായപ്പോള്‍ എല്ലാം ലാവിഷ്! മാസ് റിപ്ലേയുമായി ദിയ
മാലി ദ്വീപിലാണ് ദിയ കൃഷ്ണയും അശ്വിനും ഓമിയും. 28ാം പിറന്നാളാഘോഷത്തിനായിരുന്നു ഇവിടേക്ക് പോയത്. അതിനിടയില്‍ നേരിട്ട മോശം അനുഭവത്തെക്കുറിച്ച് ഇരുവരും സംസാരിച്ചിരുന്നു. അതിനിടയില്‍ വന്ന നെഗറ്റീവ് കമന്റിനും ദിയ കൃത്യമായി മറുപടി നല്‍കിയിരുന്നു. ചെന്ന് കയറിയും മോശം അനുഭവമാണെങ്കിലും യാത്രയിലെ മറ്റെല്ലാ കാര്യങ്ങളും ആസ്വദിക്കണമെന്നുണ്ട്. നല്ല വ്യൂ ഉള്ള ഹോട്ടലായിരിക്കണം എന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. പ്രൈവറ്റായൊരു ബീച്ചൊക്കെ കിട്ടിയിരുന്നു. നേരത്തെ വന്നപ്പോള്‍ ഉണ്ടായിരുന്ന അതേ ടീമായിരുന്നു ഇത്തവണയുമുണ്ടായിരുന്നത്.
അതേ വ്യക്തി തന്നെ വേണമെന്ന് നിര്‍ബന്ധമായും പറഞ്ഞിരുന്നു. ചെന്ന ഉടനെ തന്നെ കേരള സ്റ്റൈല്‍ ഫുഡായിരുന്നു ഇരുവരും കഴിച്ചത്. പൊതുവെ രസം കഴിക്കാറില്ലെങ്കിലും അപാര ടേസ്റ്റായതിനാല്‍ താനും കഴിച്ചു എന്നായിരുന്നു ദിയ പറഞ്ഞത്. ഉടുതുണി പോലും മാറ്റാനില്ലാത്തതിനാല്‍ ഷോപ്പിംഗിന് പോവുകയായിരുന്നു ഇരുവരും. ഞങ്ങള്‍ മൂന്നാളും കൂടി 25 കിലോയുള്ള പെട്ടിയിലാണ് വസ്ത്രങ്ങളെല്ലാം വെച്ചത്. അതാണ് കിട്ടാതെയായത്.

മേക്കപ്പ് റിമൂവര്‍ ഇല്ലാത്തതിന്റെ വിഷമമായിരുന്നു ദിയ പങ്കുവെച്ചത്. ലിപ്സ്റ്റിക്കും, ഐലൈനറുമൊക്കെയുണ്ട്. അതെനിക്ക് മാറ്റിയേ പറ്റൂ. ആരോടായാലും ഇങ്ങനെയൊക്കെ ചെയ്യുന്നത് വലിയ ദ്രോഹമാണ്. പ്രത്യേകിച്ച് കുട്ടികളൊക്കെയുള്ളവരോട് എന്നായിരുന്നു ദിയ പറഞ്ഞത്. ഇവിടെ നിന്നും ഷോര്‍ട്‌സും ടീഷര്‍ട്ടുമൊക്കെ വാങ്ങിയൊന്ന് കുളിച്ച് കഴിഞ്ഞപ്പോളാണ് സത്യം പറഞ്ഞാല്‍ ഒന്ന് റിലാക്‌സായത്. പെട്ടിയുണ്ടായിരുന്നെങ്കില്‍ നല്ലൊരു സാരിയൊക്കെയുടുത്ത് ഫോട്ടോ എടുക്കാനൊക്കെ ആഗ്രഹിച്ചിരുന്നു.
നല്ലൊരു സാരി അതിനായി എടുത്തിരുന്നു. ആ പെട്ടിയില്‍ അതുമുണ്ട്. ബര്‍ത്ത് ഡേയുടെ അന്ന് ആ ഫോട്ടോ പോസ്റ്റ് ചെയ്യാമെന്നൊക്കെയായിരുന്നു കരുതിയത്. ഇത് കുറച്ച് നെഗറ്റീവായിപ്പോയ വ്‌ളോഗാണ്. എനിക്ക് അങ്ങനെ ചെയ്യാനേ താല്‍പര്യമില്ലായിരുന്നു. പക്ഷേ, ഇതിങ്ങനെ ചെയ്യാന്‍ ഫ്‌ളൈറ്റുകാര്‍ എന്നെ നിര്‍ബന്ധിച്ചത് പോലെയായി. ഇനി പെട്ടിയും ജട്ടിയും വന്നോ എന്ന് അടുത്ത വീഡിയോയിലൂടെ കാണിക്കാം എന്ന് പറഞ്ഞായിരുന്നു ദിയ സംസാരം അവസാനിപ്പിച്ചത്.
പെട്ടിയൊന്നും കിട്ടാന്‍ പോവുന്നില്ല. അവര്‍ പറഞ്ഞതൊന്നും നടക്കാന്‍ പോവുന്നില്ല. അനുഭവത്തിന്റെ വെളിച്ചത്തിലാണ് പറയുന്നത്. ഇംഗ്ലീഷിലും ക്യാപ്ഷന്‍ പോസ്റ്റ് ചെയ്യാമായിരുന്നു. ഇങ്ങനെയൊരു ദുരവസ്ഥയുണ്ടായത് അവരറിയട്ടെ. സെയിം അവസ്ഥ ഞങ്ങൾക്ക് സ്വിറ്റ്‌സര്‍ലന്‍ഡ് പോയപ്പോൾ ഉണ്ടായി. അവിടെ ചെന്നു ഇറങ്ങിയപ്പോ പെട്ടി ഒന്ന് ഇല്ല. എയർപോർട്ടിൽ കുറെ കഷ്ടപ്പെട്ടു. പരിചയം ഇല്ലാത്ത സ്ഥലം, ഭാഷ യ്യോ. എയർപോർട്ടിൽ നമ്പർ കൊടുത്തിട്ട് പോകാൻ പറഞ്ഞു. അതിന് സിം എടുത്തു, നമ്പർ കൊടുത്തു. അന്നത്തെ ദിവസം മൊത്തം പാഴായി. പിറ്റേന്ന് രാവിലെ എയർപോർട്ടിൽ നിന്നു വിളിച്ചു പെട്ടി എത്തി കലക്റ്റ് ചെയ്യാൻ ചെല്ലാൻ. അതും എവിടെയാണ് എയർപോർട്ടിൽ കിട്ടുന്നത് എന്ന് പോലും അറിയില്ല. ഒരാളും ഇംഗ്ലീഷ് പറയില്ല. യ്യോ ആകെ ബുദ്ധിമുട്ടിയിരുന്നു അന്ന് എന്നായിരുന്നു ഒരാൾ പറഞ്ഞത്.
നിരവധി പേരാണ് സമാനമായ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞത്. അതുപോലെ തന്നെ നെഗറ്റീവ് പറഞ്ഞയാള്‍ക്ക് ദിയ തന്നെ മറുപടി നല്‍കിയിരുന്നു. അശ്വിന്റെ പിറന്നാളിന് യാത്രകളൊന്നും പോവുന്നത് കണ്ടിട്ടില്ലല്ലോ, ചെറിയൊരു കേക്ക് മുറിച്ച് ആഘോഷിക്കുകയല്ലേ ചെയ്തതെന്നായിരുന്നു ചോദ്യം. കഴിഞ്ഞ പിറന്നാള്‍ എവിടെ വെച്ചായിരുന്നു ആഘോഷം എന്ന് ചോദിച്ച് നോക്കെന്നായിരുന്നു ദിയയുടെ മറുപടി.


Click it and Unblock the Notifications