സ്നേഹം ചിലപ്പോൾ നിയന്ത്രണമാകും സഹായം ഇടപെടലും, അപമാനിക്കലോ ഒഴിവാക്കലോ അല്ല; ദിയ പറയാൻ ശ്രമിക്കുന്നത്!

By Desk

വിവാഹത്തിന് മുമ്പ് തന്നെ തനിക്കും ഭർത്താവിനും വിവാഹശേഷം കുടുംബമായി താമസിക്കാനായി ഒരു ഫ്ലാറ്റ് ദിയ കൃഷ്ണ വാടകയ്ക്ക് എടുത്തിരുന്നു. ദിയയുടെ വീടിനോട് ചേർന്നാണ് ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. വിവാഹശേഷവും ഭർത്താവ് അശ്വിന്റെ വീട്ടിൽ ഒരു വിരുന്നുകാരിയെപ്പോലെയാണ് ദിയ. കെട്ടിച്ച് വിട്ട വീട്ടിൽ അധികം ദിവസം ​ദിയ ഇതുവരേയും താമസിച്ചിട്ടില്ല. മകനും ഭർത്താവിനുമൊപ്പം സമയം കിട്ടുമ്പോൾ അവിടേക്ക് ചെല്ലും കുശലം പറഞ്ഞ് ഇരിക്കും നല് ഭക്ഷണങ്ങൾ കഴിക്കും വൈകീട്ടാകുമ്പോൾ ഫ്ലാറ്റിലേക്ക് മടങ്ങിയെത്തും. വിവാഹശേഷം അശ്വിന്റെ കുടുംബത്തോടൊപ്പം താമസിക്കാത്തതിനെ കുറച്ച് ഒന്നര വർഷമായിട്ടും ദിയ ചോദ്യങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ഭർത്താവിന്റെ കുടുംബത്തിന് വേണ്ടത്ര പരി​ഗണന ദിയ കൊടുക്കുന്നില്ലെന്ന് വരെ പ്രചരിച്ചിരുന്നു.

Diya Krishna

വിവാഹശേഷം അശ്വിനൊപ്പവും കുഞ്ഞിനൊപ്പവും മാത്രമാണ് ദിയയുടെ യാത്രകൾ പോലും. അതിന്റെ പേരിലും വിമർശനങ്ങൾ ഏറ്റുവാങ്ങാറുണ്ട്. ഇപ്പോഴിതാ അശ്വിന്റെ മാതാപിതാക്കൾക്കൊപ്പം സ്ഥിരമായി താമസിക്കാത്തതിന് പിന്നിലെ കാരണം പറയാതെ പറയുകയാണ് പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ താരപുത്രി. ഭർത്താവിന്റെയോ ഭാര്യയുടെയോ മാതാപിതാക്കളോടൊപ്പം താമസിക്കുന്നത് വിവാഹ ജീവിതത്തെ എത്തരത്തിലാണ് ബാധിക്കുക എന്നത് വ്യക്തമാക്കുന്ന വീഡിയോയാണ് ദിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കിട്ടത്. വിവാഹത്തെക്കുറിച്ച് ബൈബിളിലെ ഉല്പത്തി 2:24ലെ ദൈവവചനം ഇങ്ങനെ പറയുന്നു... അതിനാൽ പുരുഷൻ തന്റെ അച്ഛനേയും അമ്മയേയും വിട്ട് തന്റെ ഭാര്യയോട് ചേർന്നിരിക്കണം എന്ന്. അതിന്റെ അർത്ഥം മാനസീകമായും വികാരപരമായും പ്രായോഗികമായും വിവാഹത്തിനുശേഷം പുതിയ ഒരു പ്രയോ​റിറ്റി ഉണ്ടാകണം എന്നതാണ്.

വിവാഹശേഷവും മാതാപിതാക്കളുടെ കീഴിൽ തുടർന്നാൽ ബൗണ്ടറീസ് പലപ്പോഴും മങ്ങിപ്പോകും. ഏറ്റവും നല്ല മനസുള്ള മാതാപിതാക്കളായാലും സ്നേഹം ചിലപ്പോൾ നിയന്ത്രണമായി മാറാം. സഹായം ഇടപെടലായും മാറാം. മാതാപിതാക്കളെ വിട്ട് മാറി താമസിക്കുന്നുവെന്നത് അവരെ അപമാനിക്കലല്ല. അത് പ്രയോറിറ്റീസിന്റെ പുനക്രമീകരണമാണ്. മാറി താമസിച്ചാലും ദമ്പതികൾക്ക് മാതാപിതാക്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും പരിപാലിക്കുകയും ചെയ്യാം. അതേസമയം സ്വന്തം ജീവിതവും കുടുംബവും പണിയുകയും ചെയ്യാം. അൽപ്പം വിട്ടുമാറി നിന്നില്ലെങ്കിൽ ഭാവിയിൽ എല്ലാവരുമായും ഒത്തൊരുമിച്ച് മുന്നോട്ട് പോകുന്നത് പോലും ബുദ്ധിമുട്ടായിരിക്കും എന്നാണ് വീഡിയോയിൽ പറയുന്നത്. പുതിയ തലമുറിയിലെ ഒട്ടുമിക്ക നവദമ്പതികളും വീഡിയോയിൽ പറയുന്നത് പോലെ ചിന്തിക്കുന്നവരാണ്.

താനും അശ്വിനും കുഞ്ഞും അടങ്ങുന്നത് ഒരു കുടുംബമാണെന്ന് തങ്ങളെ വിമർശിക്കുന്നവർ മനസിലാക്കണമെന്ന് അടുത്തിടെ നെ​ഗറ്റീവ് കമന്റുകൾക്ക് മറുപടി നൽകവെ ദിയ പറഞ്ഞിരുന്നു. പ്രസവശേഷം കുഞ്ഞിനും തനിക്കും കുറ‍ഞ്ഞത് മൂന്ന് മാസമെങ്കിലും കൃത്യമായ പരിചരണം വേണം എന്നുള്ളതുകൊണ്ടാണ് ദിയ സ്വന്തം വീട്ടിൽ അത്രയും കാലം താമസിച്ചത്. ശേഷം ദിയ കുഞ്ഞുമായി ഫ്ലാറ്റിലേക്ക് മാറിയിരുന്നു.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X