മറ്റുള്ളവർക്ക് ബുദ്ധിമുട്ടല്ലേ, ഇത് ശരിയായില്ല, കുഞ്ഞുമായി തിയറ്ററിലെത്തിയ ദിയക്ക് ഉപദേശങ്ങൾ
സോഷ്യൽ മീഡിയ താരങ്ങളാണ് ദിയ കൃഷ്ണയും കുടുംബവും. ഈയടുത്താണ് ദിയ അമ്മയായത്. അമ്മയായുള്ള നാളുകൾ ആസ്വദിക്കുകയാണ് ദിയ. ഓമി എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ദിയയുടെ കുഞ്ഞ് ഇന്ന് ഇവരുടെ ആരാധകർക്കും പ്രിയപ്പെട്ടതാണ്. കുഞ്ഞിന്റെ മുഖം വെെകാതെ ദിയ ആരാധകരെ കാണിക്കുമെന്നാണ് പ്രതീക്ഷ. പേളി മാണിയുടെ മക്കൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ ഇന്ന് ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിക്കുന്നത് ഓമിക്കാണ്. അമ്മയായ ശേശം ദിയയുടെ ജീവിത രീതികളിൽ മാറ്റം വന്നിട്ടുണ്ട്. വീട്ടിലിരിക്കാതെ എപ്പോഴും പുറത്ത് കറങ്ങാനാഗ്രഹിക്കുന്നയാളാണ് ദിയ.
എന്നാൽ കുഞ്ഞ് പിറന്ന ശേഷം ദിയ വീട്ടിൽ തന്നെയാണ്. ഇതിന്റെ ചെറിയ വിഷമം ഇടയ്ക്ക് ദിയ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദിയ കുഞ്ഞിനും ഭർത്താവ് അശ്വിൻ ഗണേശിനുമൊപ്പം പുറത്ത് പോയി. തിയറ്ററിൽ സിനിമ കാണാൻ പോയതായിരുന്നു ഇവർ. ഇതേക്കുറിച്ച് ദിയ തന്റെ പുതിയ വ്ലോഗിൽ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോക്ക് താഴെ നിരവധി പേരാണ് വിമർശനവുമായെത്തിയത്.

ഒരു മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് തിയറ്ററിൽ പോയത് ശരിയായില്ലെന്നാണ് ഭൂരിഭാഗം കമന്റുകളും. കുഞ്ഞിന് ഈ സമയത്ത് വലിയ ശബ്ദങ്ങൾ കേൾക്കുന്നത് ചെവിക്കും തലച്ചോറിനും നല്ലതല്ല. ദിയ ചെയ്തത് തീർത്തും തെറ്റാണെന്ന് ഇവർ പറയുന്നു. 'ഇത്രയും ചെറിയ കുട്ടിയെ തീയേറ്ററിൽ കൊണ്ടുപോയി ശബ്ദം കേൾപ്പിക്കാൻ പാടില്ല എന്ന് വീട്ടുകാർക്ക് പറഞ്ഞു കൊടുത്തുകൂടേ', 'ഇത്രയും ചെറിയ കുട്ടികളെ കഴിവതും പുറത്ത് കൊണ്ടു പോകാതിരിക്കുക . പ്രത്യേകിച്ച് തീയറ്റർ. വലിയ ശബ്ദം ഇത്രയും ചെറിയ കുട്ടിക്ക് പാടില്ല. ദിയയുടെ പാരന്റ്സ് എന്താണ് അത് പറഞ്ഞു കൊടുക്കാത്തത്?'
ഈ പ്രായത്തിൽ കുഞ്ഞുങ്ങൾ ശബ്ദത്തിനും ബ്രെെറ്റ് ലെെറ്റുകൾക്കും വളരെ സെൻസിറ്റീവാണ്. ഒപ്പം സിനിമ കാണാൻ വന്നിരിക്കുന്ന മറ്റുള്ളവർക്കുണ്ടാകുന്ന അസ്വസ്ഥത കൂടി പരിഗണിക്കണമെന്നും അഭിപ്രായങ്ങളുണ്ട്. കുഞ്ഞ് വ്ലോഗിൽ വരുന്നതും യൂട്യബിൽ ചർച്ചയാകുന്നതുമെല്ലാം നല്ലതാണ് പക്ഷെ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ദിയക്ക് കമന്റ് ബോക്സിൽ ഉപദേശങ്ങളുണ്ട്.
സിനിമ ആസ്വദിച്ച് കാണാൻ തിയറ്ററിലെത്തുന്നവരുടെ ഏറ്റവും വലിയ ശല്യമാണ് കരഞ്ഞ് ബഹളം വെക്കുന്ന കുട്ടികൾ. കുട്ടികളുമായി മാതാപിതാക്കൾ തിയറ്ററിലേക്ക് വരരുതെന്ന് അടുത്ത കാലത്ത് ഒരുപാട് പേർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടിരുന്നു.

ദിയയുടെ പ്രസവകാലത്തും ഡെലിവറി സമയത്തും ഒപ്പം നിന്ന് എല്ലാ പരിചരണവും നൽകിയവരാണ് കുടുംബാംഗങ്ങൾ. കുഞ്ഞിനെ തിയറ്ററിലെ ശബ്ദം ബുദ്ധിമുട്ടാകുമെന്ന് എന്തുകൊണ്ട് ഇവർ ദിയക്ക് പറഞ്ഞ് കൊടുത്തില്ലെന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്. വിമർശനങ്ങളോട് ദിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വരെ മാതാപിതാക്കളുടെ വീട്ടിലായിരുന്നു ദിയ നിന്നത്. പിന്നീട് സ്വന്തം ഫ്ലാറ്റിലേക്ക് മാറി. കുഞ്ഞിന്റെ കാര്യങ്ങൾക്കൊപ്പം ബിസിനസിലെ തിരക്കുകളും ദിയക്കുണ്ട്.
അശ്വിന് പാറ്റേർണിറ്റി ലീവ് ലഭിച്ചതിനാൽ ഇക്കാര്യങ്ങളിൽ അശ്വിനും ഇപ്പോൾ ശ്രദ്ധ നൽകുന്നുണ്ടെന്ന് ദിയ പറയുകയുണ്ടായി. ദിയയുടെ അമ്മ സിന്ധു കൃഷ്ണയും സഹോദരിമാരായ അഹാന കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവരും ബിസിനസ് രംഗത്തേക്ക് കടന്ന് വന്നിട്ടുണ്ട്. സിയ എന്നാണ് ഇവരുടെ ക്ലോത്തിംഗ് ബ്രാൻഡിന്റെ പേര്. ദിയ ഓർണമെന്റ്സുകളുടെ ബിസിനസാണ് നടത്തുന്നത്. താരകുടുംബത്തിലെ പുതിയ വിശേഷങ്ങളറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications